ബജാജ് ക്വാഡ്രിയെ നേരിടാന്‍ ടാറ്റ തയ്യാറാവുന്നു

By Santheep

ക്വാഡ്രിസൈക്കിളുകളുടെ കാലം വരികയാണ്. ബജാജ്, ആര്‍ഇ60 എന്ന പേരില്‍ ഒരു വാഹനം അവതരിപ്പിക്കുകയും അതിന് സര്‍ക്കാരില്‍ നിന്ന് നിരത്തിലിറക്കാനുള്ള അനുമതി വളരെ കഷ്ടപ്പാടുകള്‍ക്കൊടുവില്‍ നേടിയെടുക്കുകയും ചെയ്തതോടെ മറ്റു വാഹനനിര്‍മാതാക്കള്‍ക്കും ഈ സെഗ്മെന്റില്‍ ഒരു കണ്ണ് വീണിരിക്കുകയാണ്. ടാറ്റയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും വേഗത്തില്‍ നടക്കുന്നയാള്‍ എന്നു തോന്നുന്നു.

ടാറ്റയുടെ ഇന്നു നിരത്തുകളിലുള്ള ഐറിസ് ചെറുവാന്‍ ബജാജ് ആര്‍ഇ60യോട് എതിരിടാന്‍ തയ്യാറാവുമെന്നാണ് കേള്‍ക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ചോടെ.

ബജാജ് ക്വാഡ്രിയെ നേരിടാന്‍ ടാറ്റ തയ്യാറാവുന്നു

ഓട്ടോറിക്ഷകള്‍ക്ക് പകരമാകുമെന്നെല്ലാം പ്രചാരണങ്ങളുണ്ടെങ്കിലും ക്വാഡ്രിസൈക്കിളുകള്‍ ഒരു പ്രത്യേക സെഗ്മെന്റായി ഓട്ടോയില്‍ നിന്നകന്നു നില്‍ക്കാവനേ സാധ്യത കാണുന്നുള്ളൂ.

ബജാജ് ക്വാഡ്രിയെ നേരിടാന്‍ ടാറ്റ തയ്യാറാവുന്നു

ടാറ്റയില്‍ നിന്ന് പുറത്തിറങ്ങുന്ന ഐറിസ് വാനിന്റെ ക്വാഡ്രിസൈക്കിള്‍ രൂപം മുംബൈയിലും ദില്ലിയിലുമായിരിക്കും ആദ്യം ചുവടുറപ്പിക്കാന്‍ ശ്രമിക്കുക. കുറെയേറെ മാറ്റങ്ങള്‍ വരുത്തിയേ ഈ വാഹനം നിരത്തിലെത്തുകയുള്ളൂ.

ബജാജ് ക്വാഡ്രിയെ നേരിടാന്‍ ടാറ്റ തയ്യാറാവുന്നു

നിലവില്‍ ഐറിസ് വാനുകള്‍ രാജ്യത്തിന്റെ ഉള്‍ഗ്രാമങ്ങളില്‍ സേവനം നടത്തിവരികയാണ്. സിഎന്‍ജിന്‍ കിറ്റ് ഘടിപ്പിച്ച പതിപ്പും ഈ വാഹനത്തിനുണ്ട്. ഈ പതിപ്പ് മികച്ച മൈലേജ് പ്രദാനം ചെയ്യുന്നു.

ബജാജ് ക്വാഡ്രിയെ നേരിടാന്‍ ടാറ്റ തയ്യാറാവുന്നു

ടാറ്റ ഐറിസിന്റെ നിലവിലെ ഭാരം 680 കിലോഗ്രാമാണ്. ആര്‍ഇ60യുടെ ഭാരം 400 കിലോഗ്രാമും. ഐറിസില്‍ ഘടിപ്പിച്ചിരിക്കുന്ന എന്‍ജിന്‍ 611സിസിയുടേതാണ്. ബജാജിന്റേത് 216 സിസിയുടേതാണ്.

ബജാജ് ക്വാഡ്രിയെ നേരിടാന്‍ ടാറ്റ തയ്യാറാവുന്നു

ആര്‍ഇ60യില്‍ പരമാവധി അഞ്ചു പേര്‍ക്കാണ് ഇരുന്നു യാത്ര ചെയ്യാനാവുക. എന്നാല്‍, ടാറ്റ ഐറിസ് ഇക്കാര്യത്തില്‍ കുറെക്കൂടി മുന്നിലാണ്. ഇവയുടെ വിലയിടലായിരിക്കും വിപണിയിലെ പ്രകടനത്തെ നിര്‍ണയിക്കുക. ടാറ്റ ഐറിസ്, ബജാജ് ആര്‍ഇ60യെക്കാളും വിലക്കൂടുതലില്‍ വരുമെന്നാണ് കരുതേണ്ടത്.

Most Read Articles

Malayalam
English summary
Tata Motors will now join the competition with their Iris compact van. This will be considered as a replacement to the auto-rickshaws that we are currently used to.
Story first published: Monday, April 21, 2014, 18:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X