ടാറ്റ 3000 പേരെ റിക്രൂട്ട് ചെയ്യുന്നു

By Santheep

ടാറ്റ മോട്ടോഴ്‌സ് 3000 തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു. രാജ്യത്തെ 200 ടാറ്റ ഡീലര്‍ഷിപ്പുകലിലേക്കാണ് തൊഴിലാളികളെ ആവശ്യം. ടീം ലീഡര്‍, സേല്‍സ് മാനേജര്‍, കസ്റ്റമര്‍ അഡൈ്വസര്‍ എന്നീ പോസ്റ്റുകളിലേക്കാണ് തെരഞ്ഞെടുക്കപ്പെടുന്നവരെ നിയോഗിക്കുക എന്നറിയുന്നു.

ഡീലര്‍മാരുടെ സഹായത്തോടെയാണ് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുക എന്നാണറിയുന്നത്. ഇക്കാര്യം ടാറ്റ സ്ഥിരീകരിച്ചിട്ടുണ്ട്.

Tata Motors Hiring 3000 New Employees

ടാറ്റയുടെ പുതിയ വാഹനങ്ങളായ ബോള്‍ട്ട് ഹാച്ച്ബാക്ക്, സെസ്റ്റ് സെഡാന്‍ എന്നീ വാഹനങ്ങള്‍ ലോഞ്ച് ചെയ്യാനിരിക്കെയാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്.

ഇനിയും മികച്ച ഉപഭോക്തൃ പരിചരണമാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ടാറ്റ പാസഞ്ചര്‍ വാഹന വിഭാഗം തലവന്‍ രഞ്ജിത് യാദവ് പറയുന്നു. ഉപഭോക്താക്കളുടെ വാങ്ങലനുഭവം കൂടുതല്‍ സംതൃപ്തമാക്കുവാന്‍ കൂടുതല്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിലൂടെ സാധിക്കും.

'ഗ്ലോബല്‍ മോഡലുകള്‍' എന്ന് ടാറ്റ വിശേഷിപ്പിക്കുന്ന സെസ്റ്റിന്റെയും ബോള്‍ട്ടിന്റെയും ലോഞ്ച് നടക്കുന്നതോടെ വില്‍പനയില്‍ ആക്രാമകമായ നിലപാട് കമ്പനി കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റ ഇത്തവണ ഒരുങ്ങിത്തന്നെയാണ്.

കഴിഞ്ഞ വര്‍ഷം വില്‍പന 50 ശതമാനത്തിലധികം കുറഞ്ഞ് വന്‍ പ്രതിസന്ധിയിലകപ്പെട്ടിരുന്നു ടാറ്റ. നിലവാരം കുറഞ്ഞ കാറുകളുമായി വില്‍പനയില്‍ സ്ഥിരത കൈവരിക്കാനാവില്ല എന്ന പാഠം ശരിക്കും പഠിച്ചത് ഇവിടെ നിന്നാണെന്നു വേണം മനസ്സിലാക്കുവാന്‍. കാറുകള്‍ പുതുക്കി വിപണിയിലെത്തിക്കുന്നതിനുള്ള പദ്ധതികല്‍ പിന്നീട് ശരവേഗത്തിലാണ് നീങ്ങിയത്.

പുതിയ തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയ ശേഷമാണ് ടാറ്റ ജോലിക്കു വിടുക.

Most Read Articles

Malayalam
English summary
Tata Motors will be requiring approximately 3000 new employees.
Story first published: Thursday, May 8, 2014, 16:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X