ആഭ്യന്തരവിപണിയില്‍ നിക്ഷേപം കൂട്ടാന്‍ ടാറ്റ മോട്ടോഴ്‌സ്

By Santheep

അടുത്ത മൂന്നുനാലു വര്‍ഷത്തിനിടയില്‍ 16,000 കോടി രൂപ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് തലവന്‍ സൈറസ് മിസ്ത്രി പറഞ്ഞു. കമ്പനിയുടെ വാര്‍ഷിക ജനറല്‍ മീറ്റിങ്ങില്‍ സംസാരിക്കവെയാണ് മിസ്ത്രി ഭാവിയിലെ നിക്ഷേപ പദ്ധതികളെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

വര്‍ഷത്തില്‍ 3500 കോടി രൂപ മുതല്‍ 4000 കോടി രൂപ വരെ നിക്ഷേപം നടക്കാമെന്ന് മിസ്ത്രി സൂചിപ്പിച്ചു. മുന്‍വര്‍ഷങ്ങളില്‍ നടത്തിയ നിക്ഷേപത്തിന്റെ ഇരട്ടിയോളം വരുന്ന തുകയാണിത്. കഴിഞ്ഞവര്‍ഷം ടാറ്റ ഇന്ത്യന്‍ വിപണിയിലിറക്കിയത് 2,700 കോടി രൂപയാണ്.

പുതിയ ഉല്‍പന്നങ്ങള്‍ വികസിപ്പിച്ചെടുക്കുവാനുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായിട്ടാണ് ഈ തുകയുടെ വലിയൊരു ഭാഗവും ചെലവഴിക്കുകയെന്നും മിസ്ത്രി പറഞ്ഞു.

Tata Motors to Invest Rs 16000 cr in 4 Years

ആഭ്യന്തരവിപണിയില്‍ ടാറ്റ മോട്ടോഴ്‌സ് ഒരു വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന് മിസ്ത്രി ഓഹരിയുടമകളെ അറിയിച്ചു. രാജ്യത്തെ സാമ്പത്തികവ്യവസ്ഥയിലെ മാന്ദ്യമാണിതിനു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ നാലുവര്‍ഷമായി ടാറ്റയില്‍ നിന്ന് പുതിയ വാഹനങ്ങളൊന്നും തന്നെ വരാതിരുന്നതും തിരിച്ചടിക്ക് കാരണമായിട്ടുണ്ടെന്നും മിസ്തി പറയുന്നു.

Most Read Articles

Malayalam
English summary
Tata Motors is increasing its capital expenditure in the domestic business and will invest Rs. 3,500 crore to Rs. 4,000 crore per year for the next 3-4 years.
Story first published: Saturday, August 2, 2014, 13:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X