ടാറ്റ സെസ്റ്റ്, ബോള്‍ട്ട് റിംഗ്‌ടോണുകള്‍ ഡൗണ്‍ലോഡ് ചെയ്യാം

By Santheep

ടാറ്റയുടെ സെസ്റ്റ്, ബോള്‍ട്ട് എന്നീ വാഹനങ്ങള്‍ ലോഞ്ചിന് തയ്യാറായിരിക്കുകയാണ്. 2014 പകുതിയോടെ ഈ വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളിലെത്തുമെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

ഇക്കഴിഞ്ഞ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ട ഈ വാഹനങ്ങളുടെ ലോഞ്ചിന് മുന്നോടിയായി തകൃതിയായ പ്രചാരണങ്ങള്‍ നടക്കുകയാണ്. ഇതിന്റെ ഭാഗമായി ഓരോ വാഹനത്തിന്റെയും പേരില്‍ റിംഗ് ടോണുകള്‍ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.

Tata Motors Launch Zest and Bolt Ringtones

സെസ്റ്റിന്റെയും ബോള്‍ട്ടിന്റെയും വെബ്‌സൈറ്റുകളില്‍ ഈ റിംഗ്‌ടോണുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനുള്ള സൗകര്യം നല്‍കിയിട്ടുണ്ട്.

പുതുക്കിയ ഡിസൈന്‍ ഫിലോസഫിയിലാണ് സെസ്റ്റും ബോല്‍ട്ടും വിപമിയിലെത്തിയത്. ഏറെക്കാലമായി നിരത്തുകളെ ബോറടിപ്പിച്ചുകൊണ്ടിരിക്കുന്ന ഇന്‍ഡിക റെയ്ഞ്ച് കാറുകളുടെ ഡിസൈനില്‍ നിന്നുള്ള മാറ്റം സ്വാഗതാര്‍ഹമാണ്. ഇവ വിപണിയില്‍ എത്രത്തോളം പ്രവര്‍ത്തിക്കുമെന്നത് കാത്തിരുന്നറിയാം.

ടാറ്റ സെസ്റ്റ്
എക്‌സ്1 പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം നിലകൊള്ളുന്നത്. 4 മീറ്റര്‍ എന്ന നിര്‍ണായക വലിപ്പത്തില്‍ വരുന്ന ഈ വാഹനം കോംപാക്ട് സെഡാന്‍ വിഭാഗത്തില്‍ ഇടംപിടിക്കും. മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈര്‍, ഹോണ്ട അമേസ് എന്നിവരാണ് പ്രധാന എതിരാളികള്‍.

ടാറ്റയുടെ പുതിയ റിവോട്രോണ്‍ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, ഫിയറ്റില്‍ നിന്നും വാങ്ങുന്ന 1.5 ലിറ്റര്‍ മള്‍ടിജെറ്റ് ഡീസല്‍ എന്‍ജിന്‍ എന്നിവ സെസ്റ്റിന് കരുത്ത് നല്‍കും.

റിംഗ്‌ടോണ്‍: http://tatamotorszest.com/download-gallery.php

ടാറ്റ ബോള്‍ട്ട്
എക്‌സ്1 പ്ലാറ്റ്‌ഫോമില്‍ നിലപാടുറപ്പിച്ചിരിക്കുന്നു ബോള്‍ട്ട്. ടാറ്റ പുതുതായി നിര്‍മിച്ച റിവോട്രോണ്‍ എംപിഎഫ്‌ഐ എന്‍ജിനാണ് വാഹനത്തോട് ചേര്‍ത്തിരിക്കുന്നത്. 1.2 ലിറ്റര്‍ ശേഷിയുള്ള ഈ പെട്രോള്‍ എന്‍ജിനോടൊപ്പം ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ചിരിക്കുന്നു.

റിംഗ്‌ടോണ്‍: http://tatamotorsbolt.com/download-gallery.php

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

Most Read Articles

Malayalam
English summary
The Indian automobile giant has introduced power tunes to for both cars the Zest as well as their Bolt.
Story first published: Wednesday, April 16, 2014, 18:26 [IST]

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X