ടാറ്റ ബോള്‍ട്ട് വെബ്‌സൈറ്റ് തുറന്നു

By Santheep

സെസ്റ്റ് സെഡാന്‍ ലോഞ്ച് ചെയ്തതിനു പിന്നാലെ ബോള്‍ട്ട് ഹാച്ച്ബാക്കിനെ വിപണിയിലെത്തിക്കാനുള്ള നീക്കങ്ങള്‍ ടാറ്റ തുടങ്ങി. ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ടവയാണ് ഈ രണ്ട് വാഹനങ്ങളും. സെഗ്മെന്റില്‍ ഇന്നുവരെയില്ലാത്ത നിരവധി സന്നാഹങ്ങളുമായാണ് സെസ്റ്റ് സെഡാന്‍ വിപണിയിലെത്തിയത്. സെഗ്മെന്റിലെ ആദ്യത്തെ ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച പെട്രോള്‍ എന്‍ജിന്‍, പ്രീമിയം കാറുകളില്‍ കാണാറുള്ള ഹാര്‍മന്‍ ഓഡിയോ സിസ്റ്റം തുടങ്ങിയ നിരവധി ആകര്‍ഷകമായ സംവിധാനങ്ങള്‍ ടാറ്റ സെസ്റ്റിലുണ്ട്. ബോള്‍ട്ട് ഹാച്ച്ബാക്കിലും സമാനമായ പലതും പ്രതീക്ഷിക്കാവുന്നതാണ്.

ലോഞ്ചിനു മുന്നോടിയായി ബോള്‍ട്ട് ഹാച്ച്ബാക്കിന്റെ വെബ്‌സൈറ്റ് തുറന്നതാണ് പുതിയ വാര്‍ത്ത.

ബോള്‍ട്ട് ഹാച്ച്ബാക്കിന്റെ വിപണിപ്രവേശം സംബന്ധിച്ച് വിവരങ്ങളൊന്നും തന്നെ ലഭ്യമായിട്ടില്ല ഇതുവരെ. സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ തന്നെ വാഹനം വിപണി പിടിക്കുമെന്നാണ് ഊഹിക്കേണ്ടത്.

Tata Motors Sets Up Bolt Website Prior To Launch

ബോള്‍ട്ട് ഹാച്ച്ബാക്കും സെസ്റ്റ് സെഡാനും നിര്‍മിച്ചിരിക്കുന്നത് ടാറ്റ പുതുതായി രൂപപ്പെടുത്തിയെടുത്ത 'ഹോറിസോനെക്‌സ്റ്റ് ഡിസൈന്‍ ഭാഷ'യിലാണ്. ടാറ്റയെ വരുംതലമുറ വാഹനങ്ങളുടെ കൂട്ടത്തിലേക്ക് കൊണ്ടുചെന്നെത്തിക്കാന്‍ ഈ ഡിസൈന്‍ ഭാഷയ്ക്ക് ശേഷിയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഡിസൈന്‍ തത്വശാസ്ത്രത്തില്‍ ഡിസൈനെക്സ്റ്റ്, ഡ്രൈവ്‌നെക്സ്റ്റ്, കണക്ട്‌നെസ്‌ക്സ്റ്റ് എന്നിങ്ങെയുള്ള ഘടകങ്ങള്‍ അടക്കം ചെയ്തിട്ടുണ്ട്. ഡിസൈനിലും ഡ്രൈവിങ് സംന്നാഹങ്ങളിലും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങളിലുമെല്ലാം ഏറ്റവും പുതിയ കാലത്തിന്റെയും വരുകാലത്തിന്റെയുമെല്ലാം രുചികള്‍ ചേര്‍ത്തിണക്കുവാന്‍ ഈ തത്വങ്ങള്‍ ടാറ്റയെ സഹായിക്കുന്നു.

ബോള്‍ട്ട് ഹാച്ച്ബാക്കിലും 1.2 ലിറ്റര്‍ ശേഷിയുള്ള റിവോട്രോണ്‍ പെട്രോള്‍ എന്‍ജിന്‍ ഇടംപിടിക്കും. ടാറ്റ സ്വയം വികസിപ്പിച്ചെടുത്തതാണ് ഈ ടര്‍േേബാ പെട്രോള്‍ എന്‍ജിന്‍. സെസ്റ്റില്‍ ഈ എന്‍ജിന്‍ 84 കുതിരശക്തിയും 140 എന്‍എം ചക്രവീര്യവും പകരുന്നുണ്ട്.

1.3 ലിറ്റര്‍ ശേഷിയുള്ള ക്വാഡ്രാജെറ്റ് ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിലുണ്ടാവുക. 74 കുതിരശക്തി പകരുന്ന ഈ എന്‍ജിന്‍ 190 എന്‍എം ചക്രവീര്യം ഉല്‍പാദിപ്പിക്കും.

Most Read Articles

Malayalam
കൂടുതല്‍... #tata motors
English summary
Tata Motors is now gearing up for the launch of its hatchback, which they have christened as the Bolt.
Story first published: Monday, August 18, 2014, 11:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X