ക്ലച്ച് പെഡലില്ലാത്ത നാനോ അവതരിച്ചു

ഒരു 'സ്മാര്‍ട് സിറ്റി കാര്‍' ആയി പരിണമിക്കാനുള്ള നാനോയുടെ ശ്രമങ്ങള്‍ ആവേശത്തോടെ തുടരുകയാണ്. ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള രണ്ട് പുതിയ നാനോ കണ്‍സെപ്റ്റുകളിലൊന്ന് ഓട്ടോമേറ്റഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ച് എത്തിയിരിക്കുന്നു.

ട്വിസ്റ്റ് എഫ് ട്രോണിക് എന്നാണ് ഈ കണ്‍സെപ്റ്റിനെ വിളിക്കേണ്ടത്.

ക്ലച്ച് പെഡലില്ലാതെ ടാറ്റ നാനോ

ഓട്ടോമാറ്റിക്കിനോളം ചെലവ് വരില്ല എന്നതിനാലാവണം ചെറുകാറുകള്‍ പലതും സെമി ഓട്ടോമാറ്റിക്കിനോട് ആഭിമുഖ്യം കാണിക്കുന്നത്. മാരുതി സുസൂക്കി സെലെരിയോ ഈ സംവിധാനത്തോടെയാണ് കഴിഞ്ഞ ദിവസം നിരത്തിലിറങ്ങിയത്. മഹീന്ദ്ര ക്വണ്‍ടോ ചെറു എസ്‌യുവിയും ഇതേ സന്നാഹത്തോടെ കഴിഞ്ഞ ദിവസം അവതരിപ്പിക്കപ്പെട്ടിരുന്നു.

ക്ലച്ച് പെഡലില്ലാതെ ടാറ്റ നാനോ

സെമി ഓട്ടോമാറ്റിക് സംവിധാനത്തില്‍ ക്ലച്ച് പെഡല്‍ ഉണ്ടായിരിക്കില്ല എന്നതാണ് പ്രത്യേകത. ഗിയര്‍ഷിഫ്റ്റിംഗ് മാന്വല്‍ ആയിത്തന്നെ നടത്തണം. ഗിയര്‍ഷിഫ്റ്റും ആക്‌സിലറേഷനും സൂക്ഷ്മമായി തിരിച്ചറിഞ്ഞ് കൃത്യതയോടെ ക്ലച്ച് ഏര്‍പ്പെടലും വേര്‍പെടലും നടത്തുവാന്‍ ഒരു ഇലക്ട്രോണിക് സെന്‍സര്‍ വാഹനത്തില്‍ സ്ഥാപിച്ചിരിക്കും. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഇത് ഓട്ടോമാറ്റിക്കായി സംഭവിക്കുന്നു. ഈ കൃത്യത തന്നെയാണ് സെമി ഓട്ടോമാറ്റിക് സംവിധാനത്തിന്റെ മേന്മയും.

ക്ലച്ച് പെഡലില്ലാതെ ടാറ്റ നാനോ

ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സംവിധാനത്തോടു കൂടിയ എന്‍ജിന്‍ യൂണിറ്റാണ് ചിത്രത്തില്‍ കാണുന്നത്.

ക്ലച്ച് പെഡലില്ലാതെ ടാറ്റ നാനോ

ടാറ്റ നാനോ നിലവില്‍ വാഗ്ദാനം ചെയ്യുന്ന അതേ ഇന്ധനക്ഷമത ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ച പതിപ്പിലും ലഭ്യമാകുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ക്ലച്ച് പെഡലില്ലാതെ ടാറ്റ നാനോ

നാനോ ട്വിസ്റ്റ് എഫ്-ട്രോണിക്കിന് പുതുക്കിയ മുഖമാണുള്ളത്. ഇതോടൊപ്പം അവതരിപ്പിച്ച ട്വിസ്റ്റ് ആക്ടിവിലും സമാനമായ ഡിസൈനാണ് കാണുന്നത്.

ക്ലച്ച് പെഡലില്ലാതെ ടാറ്റ നാനോ

ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ച ടാറ്റ നാനോ വിപണിയിലെത്തുന്നത് സംബന്ധിച്ച സൂചനകളൊന്നും ഇപ്പോള്‍ ലഭ്യമല്ല.

Most Read Articles

Malayalam
കൂടുതല്‍... #tata motors #concept #2014 auto expo
English summary
Today, at the Auto Expo 2014 Tata showcased the Nano Twist F-Tronic, an automatic concept variant.
Story first published: Friday, February 7, 2014, 13:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X