ടാറ്റ നാനോ പവര്‍ സ്റ്റീയറിംഗ് പതിപ്പ് എത്തി

പവര്‍ സ്റ്റീയറിംഗ് ഘടിപ്പിച്ച ടാറ്റ നാനോ വിപണിയിലെത്തി. രാജ്യത്തെ ഓട്ടോമൊബൈല്‍ രംഗം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മാറ്റമാണ് നാനോയ്ക്ക് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ടാറ്റ ട്വിസ്റ്റ് എന്നാണ് ഈ പതിപ്പിന് പേര്.

 

നാനോയുടെ പവര്‍ സ്റ്റീയറിംഗില്ലാത്ത ഏറ്റവും ഉയര്‍ന്ന വേരിയന്റിന്റെ വിലയെക്കാള്‍ 13,000 രൂപ വിലക്കൂടുതലുണ്ട് ട്വിസ്റ്റ് പതിപ്പിന്. നാനോ ട്വിസ്റ്റിനെക്കുറിച്ച് കൂടുതലറിയാം താഴെ.

സെഡ്എഫ്

സെഡ്എഫ്

ഓട്ടോമൊബൈല്‍ ഘടകഭാഗങ്ങള്‍ നിര്‍മിക്കുന്നതില്‍ പ്രശസ്തരായ സെഡ്എഫ് ആണ് ടാറ്റ നാനോ ട്വിസ്റ്റിനുവേണ്ടി പവര്‍ സ്റ്റീയറിംഗ് സന്നാഹം നിര്‍മിച്ചുനല്‍കുന്നത്.

ആക്ടിവ് റിട്ടേണ്‍

ആക്ടിവ് റിട്ടേണ്‍

പവര്‍ സ്റ്റീയറിംഗില്‍ ആക്ടിവ് റിട്ടേണ്‍ സംവിധാനവും നല്‍കിയിട്ടുണ്ട്. ചക്രത്തിന്റെ തിരിച്ചില്‍ പൂര്‍ത്തിയാകുമ്പോള്‍ സ്റ്റീയറിംഗ് വീല്‍ തിരിച്ച് യഥാസ്ഥാനത്ത് നില്‍ക്കുവാന്‍ ഈ സംവിധാനം സഹായിക്കും.

ഡാസ്മണ്‍ പര്‍പ്ള്‍

ഡാസ്മണ്‍ പര്‍പ്ള്‍

എക്‌സ്റ്റീരിയറില്‍ കാര്യമായ മാറ്റങ്ങളില്ല. പുതിയൊരു നിറം ചേര്‍ത്തിട്ടുണ്ട്. ഡാസ്മണ്‍ പര്‍പ്ള്‍.

ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍
 

ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍

ഇന്റീരിയറില്‍ പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇന്ധന, താപ ഇന്‍ഡിക്കേറ്ററുകള്‍ എല്‍ഇഡിയില്‍ വരുന്നു.

പവര്‍ വിന്‍ഡോ

പവര്‍ വിന്‍ഡോ

മുമ്പില്‍ പവര്‍ വിന്‍ഡോകളാണ് ഘടിപ്പിച്ചിട്ടുള്ളത്.

ദില്ലി എക്‌സ്‌ഷോറൂം വില

ദില്ലി എക്‌സ്‌ഷോറൂം വില

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 2.36 ലക്ഷം രൂപയാണ് നാനോ ട്വിസ്റ്റിന് വില. മാരുതി സുസൂക്കി ആള്‍ട്ടോ 800ന്റെ ബേസ് വേരിയന്റിന്റെ വിലയോടൊപ്പം എത്തിയിരിക്കുന്നു ഇത്.

Most Read Articles
 
English summary
Tata Nano with the long awaited feature of power steering is finally here.
Please Wait while comments are loading...
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X