നാനോ പവര്‍ സ്റ്റീയറിംഗ് ജനുവരി 13ന്

ട്വിസ്റ്റ് എന്ന പേരില്‍ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ടാറ്റ നാനോയുടെ പവര്‍ സ്റ്റീയറിംഗ് പതിപ്പ് ജനുവരി 13ന് വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്.

നിരവധിയിടങ്ങളില്‍ വെച്ച് ഈ വാഹനത്തെ ടെസ്റ്റ് ചെയ്യുന്ന നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. മറ്റു ചില മാറ്റങ്ങളും വാഹനത്തില്‍ വരുത്തിയിരിക്കുന്നതായി മനസ്സിലാക്കുന്നു.

Tata Nano Twist With Power Steering Launch On January 13 Confirmed

എക്‌സ്റ്റീരിയറില്‍ കാര്യമായ മാറ്റങ്ങളൊന്നും തന്നെയില്ല; പിന്‍വശത്ത് ട്വിസ്റ്റ് എന്ന് രേഖപ്പെടുത്തിയതല്ലാതെ. പുതിയൊരു ബോഡി കളര്‍ കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട് ഈ വേരിയന്റില്‍ ഡാസ്മണ്‍ പര്‍പ്ള്‍ നിറമാണിത്. ഈ നിറം കഴിഞ്ഞ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചിരുന്നു.

ജര്‍മന്‍ കമ്പനിയായ സെഡ്എഫ് വികസിപ്പിച്ചെടുത്ത പവര്‍ സ്റ്റീയറിംഗാണ് നാനോയില്‍ ഘടിപ്പിക്കുക. ഇത് നാനോ കാറിനുവേണ്ടി പ്രത്യേകം പറഞ്ഞുണ്ടാക്കിച്ചതാണ്. നിലവില്‍ നാനോ നേരിടുന്ന പ്രധാന ഡ്രൈവിംഗ് പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമാവുക.

പുതിയ നീക്കത്തിലൂടെ നാനോയെ സ്ത്രീ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട കാറായി ഉയര്‍ത്തുവാനും ടാറ്റ ശ്രമിക്കുന്നു. മികച്ച ഇന്ധനക്ഷമതയും ട്രാഫിക്കുകളുലെ കൈകാര്യക്ഷമതയും പവര്‍സ്റ്റീയറിംഗുമെല്ലാം ചേര്‍ന്ന് ഈ ദൗത്യം ശരിയായി നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷ.

2014 നാനോ കാറില്‍ ഒരു പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഉണ്ടായിരിക്കുമെന്നറിയുന്നു. ഈ സന്നാഹം ട്വിസ്റ്റില്‍ മാത്രമായിരിക്കില്ല ഘടിപ്പിക്കുക. നാനോയുടെ മറ്റെല്ലാ വേരിയന്റുകളിലും ഇതുണ്ടായിരിക്കും.

Most Read Articles

Malayalam
English summary
Tata Motors will be launching a new Nano in Mumbai on January 13, Monday, that's most definitely going to be the ‘Twist'.
Story first published: Saturday, January 11, 2014, 14:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X