ടാറ്റ നാനോയുടെ ഇലക്ട്രിക് ഹൈബ്രിഡ് റെഡിയാകുന്നു

By Santheep

ടാറ്റ നാനോ ഒരു വന്‍ പരിവര്‍ത്തനത്തിനുള്ള തയ്യാറെടുപ്പുകളിലാണെന്ന് ഈയടുത്തകാലത്തു വന്ന നിരവധി വാര്‍ത്തകളിലൂടെ നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇതുവരെ കേട്ട വാര്‍ത്തകളെയെല്ലാം കവച്ചുവെക്കുന്ന ചില വാര്‍ത്തകളാണ് പുറത്തുവരുന്നത്. നാനോയുടെ കരുത്തേറിയ ഒരു പതിപ്പിനും ഒരു ഹൈബ്രിഡ് പതിപ്പിനും വേണ്ടിയുള്ള പദ്ധതികള്‍ രൂപപ്പെട്ടു കഴിഞ്ഞതായാണ് വാര്‍ത്തകള്‍ പറയുന്നത്.

ടാറ്റയുടെ എല്ലാ സെഗ്മെന്റുകളിലുമുള്ള എല്ലാ മോഡലുകള്‍ക്കും നല്‍കാനുദ്ദേശിക്കുന്ന പുതുക്കലുകളുടെ ഭാഗമായിത്തന്നെയാണ് നാനോ പ്രോജക്ട് വരുന്നതെന്ന് ടാറ്റ വക്താവ് ചൂണ്ടിക്കാട്ടുന്നു. നാനോയുടെ പ്രതിച്ഛായ മാറ്റിത്തീര്‍ക്കുന്ന നടപടികളാവശ്യമായതിനെത്തുടര്‍ന്നാണ് പുതിയ പദ്ധതികള്‍ രൂപപ്പെടുത്തിയത്.

ടാറ്റ നാനോയുടെ ഇലക്ട്രിക് ഹൈബ്രിഡ് റെഡിയാകുന്നു

ക്ലിക്കിനീങ്ങുക

ടാറ്റ നാനോയുടെ ഇലക്ട്രിക് ഹൈബ്രിഡ് റെഡിയാകുന്നു

നിലവില്‍ 624സിസി ശേഷിയുള്ള, ടര്‍ബോ ഘടിപ്പിച്ച ഒരു 2 സിലിണ്ടര്‍ എന്‍ജിനാണ് ടാറ്റ നാനോയിലുള്ളത്. ഈ എന്‍ജിന്‍ ഉതിര്‍ക്കുന്നത് 38 കുതിരശക്തിയാണ്. പുതിയതായി നാനോയില്‍ ചേര്‍ക്കുമെന്ന് പറയപ്പെടുന്ന 'സൂപ്പര്‍ചാര്‍ജ്ഡ്' എന്‍ജിന്‍ കുറെക്കൂടി കരുത്തുറ്റതായിരിക്കും. 800 സിസി ശേഷിയുള്ള ഒരു എന്‍ജിന്‍ ടര്‍ബോ ഘടിപ്പിച്ച് എത്താനുള്ള സാധ്യതയെയാണ് ഏറെപ്പേരും കാണുന്നത്.

ടാറ്റ നാനോയുടെ ഇലക്ട്രിക് ഹൈബ്രിഡ് റെഡിയാകുന്നു

പുതിയ സൂപ്പര്‍ചാര്‍ജ്ഡ് എന്‍ജിന്‍ വരുന്ന ഉത്സവസീസണില്‍ തന്നെ പുറത്തിറങ്ങുമെന്ന് ടാറ്റ പറയുന്നു.

ടാറ്റ നാനോയുടെ ഇലക്ട്രിക് ഹൈബ്രിഡ് റെഡിയാകുന്നു

നാനോയുടെ തന്നെ മറ്റു രണ്ട് വേരിയന്റുകള്‍ കൂടി നിരത്തിലെത്താനുണ്ട്. സെമി ഓട്ടോമാറ്റിക് ടാറ്റ നാനോ പതിപ്പായ ട്വിസ്റ്റ് ഈ വര്‍ഷം തന്നെ എത്തുമെന്ന് വിവരമുണ്ട്. പവര്‍സ്റ്റീയറിങ് ചേര്‍ത്ത ട്വിസ്റ്റ് മോഡല്‍ ഇതിനകെ തന്നെ വിപണിയിലെത്തിയിട്ടുണ്ട്. മറ്റൊരു വേരിയന്റ് ബൂട്ട് ഘടിപ്പിച്ചതാണ്. ഇതും ഒക്ടോബര്‍ മാസത്തിന്റെ പരിസരങ്ങളില്‍ വിപണിയിലെത്തിയേക്കാം.

നാനോ ഇ-റെവ്

നാനോ ഇ-റെവ്

ടാറ്റ നാനോയുടെ ഒരു ഹൈബ്രിഡ് പതിപ്പും തയ്യാറാകുന്നതായി കമ്പനി വക്താവ് പറയുന്നു. നാനോ ഇ-റെവ് എന്നാണ് ഈ പതിപ്പിനെ വിളിക്കുന്നത്. ഹൈബ്രിഡ് നാനോ പക്ഷെ അടുത്തൊന്നും വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. ഇത് ഇപ്പോഴും ഗവേഷണത്തിന്റെ വഴികളിലാണ്.

നാനോ ഇ-റെവ്

നാനോ ഇ-റെവ്

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇന്ത്യയുടെ വിപണി അന്തരീക്ഷം ഗുണകരമല്ല എന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ നടപടികള്‍ വന്നെങ്കില്‍ മാത്രമേ ഇലക്ട്രിക് കാറുകള്‍ നിരത്തിലിറക്കാന്‍ സാധിക്കൂ എന്ന് കാര്‍ നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ടാറ്റ നാനോയുടെ ഹൈബ്രിഡ് പതിപ്പിന്റെ കാര്യത്തിലും ഇതേ നിലപാടായിരിക്കുമോ ടാറ്റയ്ക്ക് എന്ന് കാത്തിരുന്നറിയാം.

Most Read Articles

Malayalam
English summary
To further enrich the Nano's lineup and to find new ways to make it popular, the company will reportedly launch a new variant of the Nano, powered by a supercharged engine.
Story first published: Tuesday, June 17, 2014, 16:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X