ടാറ്റ സെസ്റ്റ് സെഡാന്‍ ബുക്കിങ് തുടങ്ങി

By Santheep

ഓഗസ്റ്റ് മാസത്തില്‍ ലേഞ്ച് ചെയ്യാനിരിക്കുന്ന ടാറ്റ സെസ്റ്റ് സെഡാനു വേണ്ടിയുള്ള ബുക്കിങ് സ്വീകരിക്കാന്‍ തുടങ്ങി. 21,000 രൂപ കെട്ടിവെക്കണം വാഹനം ബുക്ക് ചെയ്യുന്നതിന്. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിക്കാം.

രാജ്യത്തെ എല്ലാ ടാറ്റ മോട്ടോഴ്‌സ് ഡീലര്‍ഷിപ്പുകളിലും വാഹനത്തിനായുള്ള ബുക്കിങ് സ്വീകരിക്കുന്നുണ്ട്.

വാങ്ങുന്നതിനു മുമ്പ് കാറിനെ ഒന്നു പരിചയപ്പെടണമെന്നാഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവതരവും ടാറ്റ ഒരുക്കുന്നുണ്ട്. സെസ്റ്റ് സ്റ്റൂഡിയോ എന്ന പേരില്‍ രാജ്യത്തെ വിവിധ മാളുകളില്‍ സെസ്റ്റ് സെഡാന്‍ മോഡലിനെ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്ന ഒരു പരിപാടി സംഘടിപ്പിക്കുന്നുണ്ട് കമ്പനി. ഇവിടെ ടാറ്റയുടെ എന്‍ജിനീയര്‍മാരുടെ സഹായത്തോടെ വാഹനത്തെ വിശദമായി മനസ്സിലാക്കാന്‍ കഴിയും. ഇപ്പോള്‍ ബങ്കളുരുവിലെ മാളുകളില്‍ സെസ്റ്റ് സ്റ്റൂഡിയോ സംഘടിപ്പിച്ചുവരുന്നുണ്ട്.

ഡീലര്‍ഷിപ്പുകളില്‍ നിന്ന് കാറുകള്‍ ടെസ്റ്റ് ഡ്രൈവിന് കിട്ടണമെങ്കില്‍ ഓഗസ്റ്റ് മാസം വരെ കാത്തിരിക്കേണ്ടതായിവരും.

Tata Zest bookings commence

ഇന്നത്തെ വീഡിയോ:
3000 കുതിരശക്തിയുള്ള മസറ്റാങ് പറക്കുന്നു!

ഡ്രാഗ് റേസിങ് കാറുകളുടെ കുതിരശക്തി ആയിരത്തിന്റെ പല മടങ്ങുകളാണ്. എട്ടും പത്തും ആയിരം കുതിരശക്തിയുള്ള ഡ്രാഗ് റേസിങ് കാറുകളോടിക്കാന്‍ അസാധ്യമായ മനക്കട്ടി ആവശ്യമാണ്. കാറിന്റെ വലിപ്പത്തിന് ആനുപാതികമല്ലാത്ത കുതിരശക്തി എപ്പോഴും അപകടത്തെ മുന്നില്‍ കൊണ്ടുനിറുത്തുന്നു. ഇവിടെ 3000 കുതിരശക്തി ശേഷിയുള്ള ഒരു ഫോഡ് മസ്റ്റാങ് കാറിന് സംഭവിച്ചത് കാണുക. സ്വന്തം കരുത്തിനെ നിയന്ത്രിക്കാന്‍ കഴിയാതെ പോയ മസ്റ്റാങ് കാര്‍ ട്രാക്കില്‍ അക്ഷരാര്‍ത്ഥത്തില്‍ പറക്കുകയാണ് ചെയ്യുന്നത്.

<iframe width="600" height="450" src="//www.youtube.com/embed/XK3jWvNIqK4?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
English summary
Tata has started accepting bookings for the Zest sedan.
Story first published: Monday, July 21, 2014, 17:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X