വളര്‍ച്ച കണ്ടെത്താന്‍ സെസ്റ്റിന് മാത്രമായി കഴിയില്ലെന്ന് മിസ്ത്രി

By Santheep

സെസ്റ്റ് സെഡാന്‍ കമ്പനിയുടെ വില്‍പനയില്‍ ഒരുണര്‍വ് പകരുമെങ്കിലും മൊത്തം വളര്‍ച്ച നടപ്പ് വര്‍ഷവും മന്ദഗതിയിലായിരിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് തലവന്‍ സൈറസ് മിസ്ത്രി. ഓഹരിയുടമകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വര്‍ഷത്തില്‍ വില്‍പന പകുതിയോളം ഇടിഞ്ഞ വന്‍ പ്രതിസന്ധിയിലകപ്പെട്ടതിനു ശേഷം ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ മോഡല്‍ നിരയിലും വില്‍പനാനയത്തിലുമെല്ലാം വലിയ അഴിച്ചുപണികള്‍ നടത്തി വരികയാണ്. വളര്‍ച്ച കൈവരിക്കുന്നതിനായി ടാറ്റ നടത്തുന്ന ശ്രമങ്ങള്‍ വിജയത്തിലെത്താന്‍ ഇനിയും സമയം ആവശ്യമാണെന്നാണ് മിസ്ത്രി ഓഹരിയുടമകളെ അറിയിക്കുന്നത്.

സെസ്റ്റ്, ബോള്‍ട്ട് എന്നീ പുതിയ കാറുകളുടെ ലോഞ്ച് തീര്‍ച്ചയായും ഗുണം ചെയ്യുമെന്ന് മിസ്ത്രി പറയുന്നു. എന്നാല്‍, ഇത് മൊത്തം വളര്‍ച്ചയിലേക്ക് ചെയ്യുന്ന സംഭാവന വളരെ ചെറുതാണ്.

Tata Zest launch will revive sales

പുതുക്കിയ ഡിസൈന്‍ ഭാഷയും സാങ്കേതികതയുമാണ് സെസ്റ്റ്, ബോള്‍ട്ട് മോഡലുകളുടെ പ്രത്യേകത. ടാറ്റയുടെ കാര്‍ മോഡലുകള്‍ക്ക് പൊതുവിലുള്ള പരാതികളെല്ലാം പരിഹരിച്ചാണ് ഈ വാഹനങ്ങള്‍ വിപണിയിലെത്തിക്കുന്നത്.

ടാറ്റ സെസ്റ്റ്
പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച് സെസ്റ്റ് സെഡാന്‍ വിപണിയില്‍ ലഭിക്കും. ടാറ്റ സ്വയം വികസിപ്പിച്ചെടുത്ത, 1.2 ലിറ്റര്‍ ശേഷിയുള്ള റിവോട്രോള്‍ പെട്രോള്‍ എന്‍ജിനും ഫിയറ്റില്‍ നിന്നും വാങ്ങുന്ന 1.3 ലിറ്ററിന്റെ ഡീസല്‍ എന്‍ജിനുമായിരിക്കും ഈ വാഹനത്തിലുണ്ടാവുക. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 88.7 കുതിരശക്തിയാണ് ഉല്‍പാദിപ്പിക്കുക. 140 എന്‍എം ആണ് പരമാവധി ചക്രവീര്യം. 1.3 ലിറ്ററിന്റെ ക്വാഡ്രാജെറ്റ് ഡീസല്‍ എന്‍ജിന്‍ പരമാവധി 200 എന്‍എം ചക്രവീര്യം ഉല്‍പാദിപ്പിക്കുന്നു. 88.7 കുതിരശക്തിയാണ് ഈ എന്‍ജിനുള്ളത്. ഈ എന്‍ജിനോടൊപ്പം ഒരു സെമി ഓട്ടോമാറ്റിക് എന്‍ജിനും പ്രതീക്ഷിക്കാം. രണ്ട് എന്‍ജിനുകള്‍ക്കൊപ്പവും 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചും ലഭിക്കും.

ടാറ്റ ബോള്‍ട്ട്
ബോള്‍ട്ട് ഹാച്ച്ബാക്കിന്റെ വിപണിപ്രവേശം സംബന്ധിച്ച് വിവരങ്ങളൊന്നും തന്നെ ലഭ്യമായിട്ടില്ല ഇതുവരെ. സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ തന്നെ വാഹനം വിപണി പിടിക്കുമെന്നാണ് ഊഹിക്കേണ്ടത്. ടാറ്റ ബോള്‍ട്ട് വെബ്‌സൈറ്റ് തുറന്നു ബോള്‍ട്ട് ഹാച്ച്ബാക്കും സെസ്റ്റ് സെഡാനും നിര്‍മിച്ചിരിക്കുന്നത് ടാറ്റ പുതുതായി രൂപപ്പെടുത്തിയെടുത്ത 'ഹോറിസോനെക്‌സ്റ്റ് ഡിസൈന്‍ ഭാഷ'യിലാണ്. ടാറ്റയെ വരുംതലമുറ വാഹനങ്ങളുടെ കൂട്ടത്തിലേക്ക് കൊണ്ടുചെന്നെത്തിക്കാന്‍ ഈ ഡിസൈന്‍ ഭാഷയ്ക്ക് ശേഷിയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഡിസൈന്‍ തത്വശാസ്ത്രത്തില്‍ ഡിസൈനെക്സ്റ്റ്, ഡ്രൈവ്‌നെക്സ്റ്റ്, കണക്ട്‌നെസ്‌ക്സ്റ്റ് എന്നിങ്ങെയുള്ള ഘടകങ്ങള്‍ അടക്കം ചെയ്തിട്ടുണ്ട്. ഡിസൈനിലും ഡ്രൈവിങ് സംന്നാഹങ്ങളിലും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങളിലുമെല്ലാം ഏറ്റവും പുതിയ കാലത്തിന്റെയും വരുകാലത്തിന്റെയുമെല്ലാം രുചികള്‍ ചേര്‍ത്തിണക്കുവാന്‍ ഈ തത്വങ്ങള്‍ ടാറ്റയെ സഹായിക്കുന്നു.

Most Read Articles

Malayalam
English summary
Cyrus Mistry, Chairman of Tata Motors, one of the largest automobile makers in India, has revealed to shareholders.
Story first published: Monday, August 25, 2014, 18:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X