ടാറ്റ സെസ്റ്റ് സ്റ്റൂഡിയോ ബങ്കളുരുവിലെ മാളുകളിലെത്തി

പുതിയ സാങ്കേതികതയിലും ഡിസൈനിലും നിര്‍മിച്ച സെസ്റ്റ് സെഡാന്‍ ലോകത്തെ പരിചയപ്പെടുത്തുന്ന തിരക്കുകളിലാണ് ടാറ്റ മോട്ടോഴ്‌സ്. തങ്ങളുടെ മിക്ക മോഡലുകളിലേക്കും സംക്രമിക്കാനൊരുങ്ങുന്ന ഒരു വലിയ മാറ്റത്തിന്റെ തുടക്കമായി പുതിയ സെസ്റ്റ് സെഡാന്‍, ബോള്‍ട്ട് ഹാച്ച്ബാക്ക് എന്നിവയെ പരിചയപ്പെടുത്തുന്നു ടാറ്റ. ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ മാളുകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന സ്റ്റൂഡിയോകളിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. പുതിയ വാര്‍ത്ത, ടാറ്റ സെസ്റ്റ് സ്റ്റൂഡിയോ ബങ്കളുരുവില്‍ എത്തിച്ചേര്‍ന്നതാണ്.

ഉപഭോക്താക്കളുമായി കാറിന്റെ വിശദാംശങ്ങളെക്കുറിച്ച് നേരിട്ട് സംവദിക്കുക എന്നതാണ് ടാറ്റ് സെസ്റ്റ് സ്റ്റൂഡിയോയുടെ ലക്ഷ്യം. ടാറ്റയുടെ എന്‍ജിനീയര്‍മാര്‍ ഈ സ്റ്റൂഡിയോകളില്‍ ഉണ്ടായിരിക്കും. ഇവിടെ നേരിട്ടു ചെന്ന് കാറിനെ നേരിട്ട് മനസ്സിലാക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. കാറിന്റെ ഡിസൈന്‍, സാങ്കേതികത തുടങ്ങി എല്ലാക്കാര്യങ്ങളിലും ഏറ്റവും വിശദമായ വിവരങ്ങള്‍ ഇവിടെ ലഭിക്കും. ആവശ്യമുള്ളവര്‍ക്ക് ടെസ്റ്റ് ഡ്രൈവിനുള്ള സൗകര്യവും ഇവിടെയുണ്ടായിരിക്കും.

ജൂലൈ 19 മുതല്‍ ബങ്കളുരുവിലെ മല്ലേശ്വരത്തുള്ള മന്ത്രി മാളില്‍ ടാറ്റ സ്റ്റൂഡിയോ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഓരോ ആഴ്ചയിലും നഗരത്തിലെ മറ്റു മാളുകളിലേക്ക് സ്റ്റൂഡിയോയുടെ പ്രവര്‍ത്തനം നീക്കും.

Tata Zest Studio Comes To Bangalore

ടാറ്റയുടെ കാര്‍ മോഡലുകളുടെ നിര്‍മാണത്തില്‍ വന്നിരിക്കുന്ന സാങ്കേതികവും ഡിസൈന്‍പരവുമായ വലിയ മുന്നേറ്റം ഉപഭോക്താക്കളിലെത്തിക്കുകയാണ് സ്റ്റൂഡിയോകള്‍ വഴി തങ്ങള്‍ ചെയ്യുന്നതെന്ന് കമ്പനിയുടെ മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍സ് തലവന്‍ ഡെല്‍ന അവാരി പറയുന്നു.

സെപ്തംബര്‍ 7 വരെ ടാറ്റ സെസ്റ്റ് സ്റ്റൂഡിയോ ബങ്കളുരുവിലുണ്ടായിരിക്കും. ജൂലൈ 19ന് മന്ത്രി മാളില്‍ തുടങ്ങിയ സെസ്റ്റ് സ്റ്റൂഡിയോ 20ന് അവസാനിച്ചു. അടുത്ത സ്റ്റൂഡിയോ ജൂലൈ 26 മുതല്‍ 27 വരെ വൈറ്റ്ഫീല്‍ഡിലെ ഫീനിക്‌സ് മാളിലാണ് നടക്കുക. ഓഗസ്റ്റ് 2 മുതല്‍ 3 വരെ ബ്രിഗേഡ് ഗേറ്റ്‌വേയില്‍ ഓറിയോണ്‍ മാളില്‍ സെപ്തംബര്‍ 6 മുതല്‍ 7 വരെ നടക്കുന്ന സ്റ്റൂഡിയോയോടു കൂടി സമാപനം.

ഇന്നത്തെ വീഡിയോ:
സ്റ്റണ്ടിന്റെ കാവ്യസൗന്ദര്യം ആസ്വദിക്കാം!

പരിശീലിക്കുമ്പോള്‍ ചെയ്യുന്ന അത്രയും മനോഹരമായി അത് വെദിയില്‍ ചെയ്യാന്‍ സാധിക്കാത്തത് പലരുടെയും സങ്കടമാണ്. മോട്ടോര്‍സ്‌പോര്‍ട്‌സിലും ഇത് ശരിയാണ്. 2012 റെഡ്ബുള്‍ എക്‌സ്-ഫൈറ്റേഴ്‌സ് വിജയിയായ ലെവി ഷേര്‍വുഡ് തന്റെ ദുഖം തീര്‍ക്കുന്നത് പരിശീലനസ്ഥലത്ത് കാമറ കൊണ്ടുവെച്ചിട്ടാണ്. ലെവിയുടെ സ്റ്റണ്ടുകള്‍ ഇത്രയും കാവ്യാത്മകമായിട്ടില്ല മറ്റൊരു വേദിയിലും എന്ന് ഈ വീഡിയോ കണ്ടാല്‍ മനസ്സിലാകും.

<iframe width="600" height="450" src="//www.youtube.com/embed/gyVpN0YrDgE?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
English summary
Tata Motors looks forward to engaging with its customers creatively. They have set up a Zest Studio, which is a one of futuristic lab.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X