ടെറ ഇലക്ട്രിക് ഓട്ടോറിക്ഷ ഒക്ടോബറില്‍ ഇന്ത്യയില്‍

By Santheep

ഇന്ത്യന്‍ നിരത്തുകളിലേക്ക് ടെറ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഒക്‌ടോബര്‍ മാസത്തില്‍ എത്തിച്ചേരും. ഇന്ത്യന്‍ വിപണിയില്‍ വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുള്ള ജപ്പാന്‍ കമ്പനിയാണ് ടെറ മോട്ടോഴ്‌സ്. കഴിഞ്ഞ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ കിവാമി എന്നു പേരുള്ള ഒരു ഇലക്ട്രിക് ലിറ്റര്‍ക്ലാസ് സൂപ്പര്‍ബൈക്ക് അവതരിപ്പിച്ചുകൊണ്ടാണ് ടെറ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ കടന്നത്.

ടി4 എന്നാണ് ടെറ മോട്ടോഴ്‌സ് വികസിപ്പിച്ചെടുത്തിട്ടുള്ള ഇലക്ട്രിക് ഓട്ടോറിക്ഷയുടെ പേര്. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ കാണാം.

ടെറ ഇലക്ട്രിക് ഓട്ടോറിക്ഷ ഒക്ടോബറില്‍ ഇന്ത്യയില്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

ടെറ ഇലക്ട്രിക് ഓട്ടോറിക്ഷ ഒക്ടോബറില്‍ ഇന്ത്യയില്‍

രാജ്‌കോട്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ ഓട്ടോമൊബൈല്‍ കമ്പനിയുമായി ചേര്‍ന്നാണ് ടെറ മോട്ടോഴ്‌സ് ടി4 ഇലക്ട്രിക് ഓട്ടോറിക്ഷയെ നിരത്തിലെത്തിക്കുന്നത്.

ടെറ ഇലക്ട്രിക് ഓട്ടോറിക്ഷ ഒക്ടോബറില്‍ ഇന്ത്യയില്‍

ടെറ മോട്ടോഴ്‌സില്‍ നിന്നുള്ള രണ്ടാമത്തെ വാഹനമാണ് ടി4 ഇലക്ട്രിക് ഓട്ടോറിക്ഷ. ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് ലോഞ്ച് ചെയ്ത ഇലക്ട്രിക് സൂപ്പര്‍ബൈക്കാണ് ആദ്യത്തേത്. 18 ലക്ഷത്തിന്റെ പരിസരത്തിലാണ് ഈ വാഹനത്തിന്റെ വില. ലിറ്റര്‍ക്ലാസ് സൂപ്പര്‍ബൈക്കുകളോടാണ് വാഹനം മത്സരിക്കുന്നത്.

ടെറ ഇലക്ട്രിക് ഓട്ടോറിക്ഷ ഒക്ടോബറില്‍ ഇന്ത്യയില്‍

നമ്മുടെ സാധാരണ ഓട്ടോറിക്ഷയില്‍ നിന്ന് ടി4നെ വേറിട്ടുനിറുത്തുന്ന പ്രധാന ഘടകം ഇന്ധനം തന്നെയാണ്. പൂര്‍ണമായും ഇലക്ട്രികമാണ് ഈ വാഹനം. ഇരുവശങ്ങളിലും നല്‍കിയിരിക്കുന്നത് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളാണ്. ഓട്ടോറിക്ഷയില്‍ ഇത്തരമൊരു സന്നാഹം ഒരത്ഭുതം തന്നെയാണ്.

ടെറ ഇലക്ട്രിക് ഓട്ടോറിക്ഷ ഒക്ടോബറില്‍ ഇന്ത്യയില്‍

പിന്നിലെ ലൈറ്റുകള്‍ എല്‍ഇഡിയാണെന്നതും എടുത്തു പറയേണ്ടതുണ്ട്. പരമ്പരാഗതമായ ഓട്ടോറിക്ഷ ഡിസൈന്‍ ശൈലിയില്‍ നിന്ന് വലിയ തോതില്‍ വേറിട്ടുനില്‍ക്കുന്നില്ല ഈ വാഹനത്തിന്റെ രൂപകല്‍പനയും. ഫാബ്രിക് മേല്‍ക്കൂര തന്നെയാണ് ടി4നും ഉള്ളത്.

ടെറ ഇലക്ട്രിക് ഓട്ടോറിക്ഷ ഒക്ടോബറില്‍ ഇന്ത്യയില്‍

റിയര്‍ പാസഞ്ചര്‍ സീറ്റിനടിയിലാണ് ഇലക്ട്രിക് മോട്ടോര്‍ ഘടിപ്പിച്ചിട്ടുള്ളത്. 3.5 കിലോവാട്ട് ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണിത്. മണിക്കൂറില്‍ 40 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. റെയ്ഞ്ച് 80 കിലോമീറ്റര്‍.

Most Read Articles

Malayalam
കൂടുതല്‍... #autorickshaw #news
English summary
Terra Motors to launch electric autorickshaw T4 in India in October.
Story first published: Friday, August 22, 2014, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X