ടെറ ആര്‍6 ഇലക്ട്രിക് ഓട്ടോ ഇന്ത്യയില്‍ അവതരിച്ചു

By Santheep

ജാപ്പനീസ് സാങ്കേതികനിലവാരത്തിലുള്ള ഇലക്ട്രിക് ഓട്ടോറിക്ഷ എന്നാണ് ടെറാ മോട്ടോഴ്‌സ് തങ്ങളുടെ വാഹനത്തെ വിശേഷിപ്പിക്കുന്നത്. ജപ്പാന്‍ സാങ്കേതികതയോടുള്ള ഇന്ത്യാക്കാരുടെ വിശ്വാസം വില്‍പനയ്ക്ക് സഹായകമാകുമെന്നാണ് ഈ ജപ്പാന്‍ കമ്പനി പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ ഓട്ടോ വിപണിയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഇലക്ട്രിക് സാങ്കേതികതയ്ക്ക് സഹായകമാണെന്നും ടെറാ മോട്ടോഴ്‌സ് കരുതുന്നു.

ഇന്ത്യന്‍ വിപണിക്കുവേണ്ടി ടെറാ മോട്ടോഴ്‌സ് അവതരിപ്പിച്ച പുതിയ ടെറ ആര്‍6 ഓട്ടോറിക്ഷയെ പരിചയപ്പെടാം ഇവിടെ.

ടെറ ആര്‍6 ഇലക്ട്രിക് ഓട്ടോ ഇന്ത്യയില്‍ അവതരിച്ചു

ചിത്രങ്ങളിലൂടെ നീങ്ങുക.

ടെറ ആര്‍6 ഇലക്ട്രിക് ഓട്ടോ ഇന്ത്യയില്‍ അവതരിച്ചു

പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ വരെ റെയ്ഞ്ച് ലഭിക്കും ഈ ഓട്ടോറിക്ഷയ്‌ക്കെന്ന് ടെറ മോട്ടോഴ്‌സ് പറയുന്നു. ബാറ്ററി, കണ്‍ട്രോളര്‍, ചാര്‍ജര്‍ തുടങ്ങിയവയെല്ലാം ടെറ മോട്ടോഴ്‌സ് സ്വന്തമായി വികസിപ്പിച്ചെടുത്തതാണ്. ഇന്ത്യയുടെ പ്രത്യേക റോഡ് സാഹചര്യങ്ങളെ പരിഗണിച്ചാണ് ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളെല്ലാം നടന്നിട്ടുള്ളത്.

ടെറ ആര്‍6 ഇലക്ട്രിക് ഓട്ടോ ഇന്ത്യയില്‍ അവതരിച്ചു

നമ്മുടെ നാട്ടിലെ ട്രാഫിക്കില്‍ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുന്നത്ര വലിപ്പമേ ഈ വാഹനത്തിനുള്ളൂ. ഡ്രൈവറടക്കം ഏഴു പേര്‍ക്ക് യാത്ര ചെയ്യാനും കഴിയും.

ടെറ ആര്‍6 ഇലക്ട്രിക് ഓട്ടോ ഇന്ത്യയില്‍ അവതരിച്ചു

വാഹനത്തിന്റെ നിര്‍മാണഗുണനിലവാരം മികച്ചതാണ്. ജാപ്പനീസ് ഗുണനിലവാരമുള്ള ഘടകഭാഗങ്ങളാണ് ഇ-റിക്ഷയില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ടെറ മോട്ടോഴ്‌സ് പറയുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഇലക്ട്രിക് ഓട്ടോറിക്ഷയാണിതെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഈടുനില്‍പിന്റെ കാര്യത്തിലും നിലവിലുള്ള ഏതൊരു ഓട്ടോറിക്ഷയെയും വെല്ലാന്‍ ടെറയ്ക്ക് സാധിക്കും.

ടെറ ആര്‍6 ഇലക്ട്രിക് ഓട്ടോ ഇന്ത്യയില്‍ അവതരിച്ചു

വളറെ കുറഞ്ഞ ടേണിങ് റേഡിയസ്സാണ് ടെറ ഓട്ടോയ്ക്കുള്ളത്. വെറും 3.2 മീറ്ററിനുള്ളില്‍ വാഹനം വളച്ചെടുക്കാം. ഇത് നഗരങ്ങളിലെ ഇടുങ്ങിയ നിരത്തുകളില്‍ വളരെ ഉപകാരപ്രദമാണ്.

ടെറ ആര്‍6 ഇലക്ട്രിക് ഓട്ടോ ഇന്ത്യയില്‍ അവതരിച്ചു

2,950 മില്ലിമീറ്ററാണ് വാഹനത്തിന്റെ നീളം. വീതി 1,090 മില്ലിമീറ്റര്‍. 1,800 മില്ലിമീറ്റര്‍ ഉയരം. ലെഡ് ആശിഡ് ബാറ്ററിയാണ് വാഹനത്തില്‍ ചേര്‍ത്തിട്ടുള്ളത്. ഇതിന് 150 കിലോ ഭാരം വരും.

ടെറ ആര്‍6 ഇലക്ട്രിക് ഓട്ടോ ഇന്ത്യയില്‍ അവതരിച്ചു

വാഹനത്തിന് പരമാവധി പോകാവുന്ന ദൂരം മണിക്കൂറില്‍ 30 കിലോമീറ്ററാണ്. 1-2 മണിക്കൂറിനുള്ളില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാനാവും. പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ 7 മണിക്കൂറെടുക്കും.

Most Read Articles

Malayalam
English summary
Terra Motors Unveils R6 Electric Auto Rickshaw.
Story first published: Saturday, December 20, 2014, 15:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X