ടെസ്‌ല അടുത്ത വർഷം ഇന്ത്യയിലേക്ക്!

വിഖ്യാതമായ അമേരിക്കന്‍ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ല മോട്ടോഴ്‌സ് ഇന്ത്യയിലേക്ക് കടക്കാനൊരുങ്ങുന്നു. അടുത്ത വര്‍ഷത്തില്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചേരണമെന്നാണ് ടെസ്‌ല ആഗ്രഹിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിലവില്‍ അമേരിക്കയിലും യൂറോപ്പിലുമായിട്ടാണ് ടെസ്ല വിപണി കണ്ടെത്തുന്നത്. ഈ നിലയില്‍ മാറ്റം വരണമെന്നും വളരുന്ന വിപണികളില്‍ ഇടം കണ്ടെത്തണമെന്നുമാണ് കമ്പനിയുടെ പുതിയ നയം. ഏഷ്യയില്‍ ഇന്ത്യയെക്കൂടാതെ ജപ്പാന്‍ അടക്കമുള്ള വിപണികളെ ടെസ്‌ല ലക്ഷ്യം വെക്കുന്നുണ്ട്.

Tesla Looking to Enter India Next Year

ഇന്ത്യയെ വലിയ സാധ്യതകളുള്ള വിപണിയായാണ് ടെസ്ല തിരിച്ചറിയുന്നതെന്ന് കമ്പനിയുടെ ഫിനാന്‍ഷ്യന്‍ ഓഫീസറായ ദീപക് അഹൂജ വ്യക്തമാക്കുന്നു.

മോഡല്‍ എക്‌സ് എന്ന പേരില്‍ ടെസ്ല വിപണിയിലെത്തിക്കാനൊരുങ്ങുന്ന മോഡൽ ഇന്ത്യയ്ക്ക് ഏറ്റവും പാകമായിരിക്കുമെന്നാണ് അഹൂജ പറയുന്നത്. മോഡൽ എക്സ് തന്നെയായിരിക്കും ഇന്ത്യയിൽ ആദ്യമെത്തുക എന്ന് ഈ സൂചനയിൽ നിന്നുഹിക്കാം.

മോഡൽ എക്സ് ഒരു എസ് യുവി മോഡലാണ്. ഇന്ത്യയിലെ ആഡംബര എസ് യുവി വിപണി കാര്യമായ വളർച്ച നേടുന്നുണ്ട്. ആഡംബര എൻട്രി ലെവൽ യൂട്ടിലിറ്റി വാഹനങ്ങൾക്ക് വലിയ ഉപഭോക്തൃസമൂഹം ഇപ്പോഴുണ്ട്. ഇത് വർഷം ചെല്ലുന്തോറും ഇരട്ടിക്കുന്നതായാണ് കാണുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #tesla #ടെസ്‌ല
English summary
Speaking to Economic Times, Tesla’s chief financial officer, Deepak Ahuja, said that 2015 would be a right time for Tesla to enter the country.
Story first published: Thursday, March 13, 2014, 15:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X