ഓഡിയുടെ വെടിപ്രതിരോധ എ8എല്‍

രാഷ്ട്രീയക്കാരുടെയും ബിസിനസ്സുകാരുടെയും സുരക്ഷാ പ്രശ്‌നങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നതായി കാണുന്നു. ഇത് നരേന്ദ്രമോഡി മുതല്‍ അര്‍വിന്ദ് കെജ്രിവാള്‍ വരെയുള്ള രാഷ്ട്രീയക്കാരുടെ കാര്യത്തില്‍ ശരിയാണ്. ഇത്തരക്കാര്‍ക്കുവേണ്ടി മെഴ്‌സിഡിസ് പോലുള്ള കമ്പനികള്‍ പുറത്തിറക്കുന്ന വന്‍ പ്രതിരോധ സന്നാഹങ്ങള്‍ ഘടിപ്പിച്ച വാഹനങ്ങളെക്കുറിച്ച് നമ്മള്‍ നേരത്തെ സംസാരിച്ചിട്ടുണ്ട്. ഇന്ന് നമ്മള്‍ പരിചയപ്പെടുന്നത് ഓഡിയുടെ ആയുധപ്രതിരോധ ശേഷിയുള്ള ഒരു വാഹനത്തെക്കുറിച്ചാണ്.

 

ഓഡി എ8എല്‍ സെക്യൂരിറ്റി എന്നുപേരുള്ള ഈ സുരക്ഷാവാഹനത്തിന്റെ 2015 പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ഓഡി. വണ്ടിയെക്കുറിച്ച് കൂടുതറിയാം ചുവടെ.

നീണ്ട വീല്‍ബേസ്

നീണ്ട വീല്‍ബേസ്

സാധാരണ സായുധവാഹനങ്ങളുടെ ശൈലിയില്‍ത്തന്നെയാണ് ഈ വാഹനത്തിന്റെയും നിര്‍മിതി. നീണ്ട വീല്‍ബേസില്‍ ഓഡി എ8എല്‍ സെക്യൂരിറ്റി നിലപാടുറപ്പിക്കുന്നു.

എന്‍ജിന്‍

എന്‍ജിന്‍

ഇരട്ട ടര്‍ബോ ഘടിപ്പിച്ച 4 ലിറ്റര്‍ എന്‍ജിനും 6.3 ലിറ്റര്‍ എന്‍ജിനും വാഹനത്തിനുണ്ട്. ടര്‍ബോ ഘടിപ്പിച്ച 4 ലിറ്റര്‍ എന്‍ജിന്‍ 435 കുതിരകളുടെ കരുത്ത് പുറത്തെടുക്കുമ്പോള്‍ 6.3 ലിറ്റര്‍ എന്‍ജിന്‍ 500 കുതിരകളുടെ കരുത്ത് ഉല്‍പാദിപ്പിക്കുന്നു.

എക്സ്റ്റീരിയര്‍

എക്സ്റ്റീരിയര്‍

പുതുക്കിയ ഹെഡ്‌ലൈറ്റുകളാണ് പുതിയ എ8എല്‍ സെക്യൂരിറ്റിയുടെ എക്സ്റ്റീരിയറില്‍ പ്രധാന ആകര്‍ഷണം. ഗ്രില്ലിന്റെ ഡിസൈനിലും ചെറിയ മാറ്റങ്ങള്‍ വന്നിരിക്കുന്നു.

അടിയന്തിരവാതില്‍
 

അടിയന്തിരവാതില്‍

ഓഡി ബൗദ്ധികസമ്പത്തിലേക്ക് മുതല്‍ക്കൂട്ടിയ അടിയന്തിരവാതായന സംവിധാനമാണ് വാഹനത്തിലുള്ളത്. ഈ സംവിധാനം പ്രവര്‍ത്തിക്കുമ്പോള്‍ ഡോറുകള്‍ പൂര്‍ണമായും എടുത്തുമാറ്റാന്‍ കഴിയും.

വിഷവാതകപ്രതിരോധം

വിഷവാതകപ്രതിരോധം

ശുദ്ധവായു ഉറപ്പുവരുത്തുന്ന സംവിധാനമാണ് മറ്റൊന്ന്. വാഹനത്തിനകത്തേക്ക് വിഷവാതകങ്ങള്‍ കടക്കുന്നത് തടയുവാന്‍ ഈ സംവിധാനത്തിന് സാധിക്കും.

സ്‌ഫോടനം

സ്‌ഫോടനം

സ്‌ഫോടകവസ്തുക്കളെ പ്രതിരോധിക്കാന്‍ ഈ വാഹനത്തിന് ശേഷി നല്‍കിയിരിക്കുന്നു.

അധികസംരക്ഷണം

അധികസംരക്ഷണം

സാധാരണവിലയില്‍ കുറച്ചധികം ചെലവാക്കാന്‍ തയ്യാറുള്ളവര്‍ക്ക് അധിക സംരക്ഷണം നല്‍കാന്‍ ഓഡിക്ക് സാധിക്കും. ഇന്ധന ടാങ്ക് പ്രതിരോധം, പ്രത്യേക ബാറ്ററി എന്നിവ ഇത്തരത്തില്‍ സംഘടിപ്പിക്കാവുന്നതാണ്.

വില്‍പന

വില്‍പന

ടാങ്ക് പ്രതിരോധ ശേഷി ആവശ്യമുള്ളവര്‍ ഡെലിവറിക്കായി ഒരല്‍പം കാത്തിരിക്കേണ്ടതായി വരും. അമേരിക്കയിലും മധ്യേഷ്യയില്‍ ഈ വാഹനം അധികം താമസിക്കാതെ അവതരിച്ചേക്കും.

Most Read Articles
 
കൂടുതല്‍... #audi #auto facts #ഔഡി
English summary
Called the Audi A8L Security, comes with a long-wheelbase, has an ability to protect against explosive devices.
Please Wait while comments are loading...
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X