അംബാസ്സഡറിനു മുമ്പില്‍ ഇനി രണ്ടു വഴികള്‍

By Santheep

ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ പശ്ചിമ ബംഗാള്‍ പ്ലാന്റിലെ ഉല്‍പാദനം അവസാനിപ്പിച്ചതോടെ അംബാസ്സഡര്‍ കാറിന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. രണ്ടു വഴികളാണ് ഇനി ഈ ഐതിഹാസിക ബ്രാന്‍ഡിനു മുമ്പിലുള്ളത്. ഒന്ന്, സ്വയം പുതുക്കുവാനുള്ള സാമ്പത്തിക സമാഹരണത്തിന് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന് സമയം നല്‍കുക. രണ്ട്, മറ്റേതെങ്കിലും വന്‍ കമ്പനിക്ക് അംബാസ്സഡര്‍ ബ്രാന്‍ഡിനെ ഏറ്റെടുക്കാനുള്ള അവസരം നല്‍കുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇപ്പറഞ്ഞ രണ്ടില്‍ ഏതെങ്കിലുമൊന്ന് എന്തായാലും സംഭവിക്കുമെന്ന് കരുതുന്നതായിരിക്കും ശരി.

പശ്ചിമ ബംഗാള്‍ പ്ലാന്റ് അടച്ചിട്ടതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിനെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വിളിപ്പിച്ചെന്ന് പുതിയ വാര്‍ത്തകള്‍ പറയുന്നു.

അംബാസ്സഡറിനു മുമ്പില്‍ ഇനി രണ്ടു വഴികള്‍

താളുകളിലൂടെ നീങ്ങുക

അംബാസ്സഡറിനു മുമ്പില്‍ ഇനി രണ്ടു വഴികള്‍

പ്ലാന്റ് അടച്ചിട്ടതു മൂലം 2700 തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ഇപ്പോഴത്തെ തീരുമാനത്തില്‍ നിന്നും മാനേജ്‌മെന്റ് പിന്തിരിയണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. ലേബര്‍ കമ്മീഷണര്‍ ജാവേദ് അക്തര്‍ അടക്കമുള്ള ഉന്നതരാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ചര്‍ച്ചയില്‍ പങ്കെടുക്കുക. തൊഴിലാളികളുടെ പ്രതിനിധികളും ചര്‍ച്ചയ്‌ക്കെത്തും.

അംബാസ്സഡറിനു മുമ്പില്‍ ഇനി രണ്ടു വഴികള്‍

സാമ്പത്തികനഷ്ടം ക്രമാതീതമായി ഉയരുന്നതിനെത്തുടര്‍ന്നാണ് അംബാസ്സഡര്‍ കാര്‍ ഉല്‍പാദനം നിറുത്തിവെക്കാന്‍ കമ്പനി തീരുമാനിച്ചത്. നിര്‍മാണം നിറുത്തി വെക്കുന്നത് അനിശ്ചിത കാലത്തേക്കാണെന്നാണ് കമ്പനി പറയുന്നത്.

അംബാസ്സഡറിനു മുമ്പില്‍ ഇനി രണ്ടു വഴികള്‍

മാസത്തില്‍ 7 കോടി നഷ്ടത്തിലാണ് ഇപ്പോള്‍ കമ്പനി ഓടുന്നതെന്നും ഈയവസ്ഥയില്‍ കമ്പനിയെ മുന്നോട്ടു കൊണ്ടുപോകാന്‍ വിഷമമാണെന്നും സികെ ബിര്‍ല ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനി മാനേജ്‌മെന്റ് വ്യക്തമാക്കുന്നു.

അംബാസ്സഡറിനു മുമ്പില്‍ ഇനി രണ്ടു വഴികള്‍

ഡിമാന്‍ഡിലുണ്ടായ വന്‍ ഇടിവാണ് അംബാസ്സഡര്‍ ബ്രാന്‍ഡിനെ ദോഷകരമായി ബാധിച്ചത്. രാഷ്ട്രീയക്കാര്‍ പോലും അംബാസ്സഡര്‍ കാറുകളെ വിട്ടുകഴിഞ്ഞു. വിപണിയില്‍ മത്സരം ദിനംപ്രതി കടുത്തു വരികയാണ്.

അംബാസ്സഡറിനു മുമ്പില്‍ ഇനി രണ്ടു വഴികള്‍

1957ല്‍ നിര്‍മിച്ച മോറിസ് ഓക്‌സ്‌ഫോഡ് പ്ലാറ്റ്‌ഫോമിലാണ് അംബാസ്സഡര്‍ കാറുകള്‍ ഇപ്പോഴും ഓടുന്നത്. ഇത്രയും കാലത്തിനിടയില്‍ കാര്യപ്പെട്ട മാറ്റങ്ങളൊന്നും ഈ പ്ലാറ്റ്‌ഫോമിനു വന്നിട്ടില്ല. ചുരുക്കത്തില്‍ ആധുനികം എന്നു വിളിക്കാവുന്ന ധാരാളം സംഗതികളൊന്നും തന്നെ വാഹനത്തിലില്ല. ഒരു ഐതിഹാസിക ബ്രാന്‍ഡിനെ ആധുനികവല്‍ക്കരിക്കാന്‍ ശേഷിയില്ലാത്ത കമ്പനി എന്ന ചീത്തപ്പേര് വേറെയും. നിറുത്തുകയല്ലാതെ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിനു മുമ്പില്‍ വഴികളൊന്നുമില്ലായിരുന്നു.

അംബാസ്സഡറിനു മുമ്പില്‍ ഇനി രണ്ടു വഴികള്‍

അംബാസ്സഡര്‍ കാറിനെ ആധുനികവല്‍ക്കരിക്കാന്‍ കമ്പനി ചില ശ്രമങ്ങളെല്ലാം നടത്തിയിരുന്നു ഇടക്കാലത്ത്. അംബാസ്സഡറിന്റെ ഒരു 4 മീറ്റര്‍ പതിപ്പ് വിപണിയിലെത്തുന്നതിനെക്കുറിച്ചും കേട്ടിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്നത് കമ്പനി അടച്ചിട്ടതിനെക്കുറിച്ചും!

അംബാസ്സഡറിനു മുമ്പില്‍ ഇനി രണ്ടു വഴികള്‍

2014 ഏപ്രില്‍ മാസത്തെ കണക്കു നോക്കിയാല്‍ സംഗതിയുടെ ഗൗരവം പിടികിട്ടും. കഴിഞ്ഞ മാസം ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍ വിറ്റഴിച്ചത് അഞ്ച് കാറുകളാണ്!

Most Read Articles

Malayalam
English summary
The Ambassador is truly an integral part of our Indian identity. One can always picture an Indian politician being chauffeured in a white Ambassador, or how the Amby is always the first choice for taxi travel.
Story first published: Tuesday, May 27, 2014, 15:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X