ആദ്യപാദത്തില്‍ ഏറ്റവുമധികം വിറ്റ 10 കാറുകള്‍

By Santheep

'മന്‍മോഹനോമിക്‌സി'ന് എന്തെല്ലാം കുറ്റങ്ങളുണ്ടായിരുന്നാലും രാജ്യത്തെ സാമ്പത്തികവ്യവസ്ഥയെ അത് വളര്‍ച്ചയുടെ പാതയിലെത്തിച്ചുവെന്നത് നിഷേധിക്കാനാവാത്ത ഒരു സത്യമാണ്. പുതിയ സര്‍ക്കാരും നയങ്ങളില്‍ മന്‍മോഹന്‍സിങ്ങിനെത്തന്നെയാണ് പിന്‍പറ്റുന്നതെന്നും കാണണം. രാജ്യത്തെ കാര്‍വിപണി വളര്‍ച്ചയുടെ വലിയ സാധ്തകളെ കണ്ടെത്തി ഇക്കാലത്ത്. വിപണിയില്‍ വളര്‍ന്ന പ്രതീക്ഷകള്‍ ഒന്നിനെ മാത്രം ആധാരമാക്കി കാര്‍നിര്‍മാതാക്കള്‍ നിരവധി മോഡലുകള്‍ ഇക്കാലത്തിനിടയില്‍ എത്തിക്കുകയുണ്ടായി.

കടുത്ത മത്സരം നടക്കുന്ന ഒരിടമായി ഇന്ത്യന്‍ വാഹനവിപണി മാറിക്കഴിഞ്ഞിട്ടുണ്ട്. എല്ലാ വാഹന സെഗ്മെന്റുകളിലും പുതുപുതു മോഡലുകള്‍ ഇടം പിടിക്കുന്നതിനു പുറമെ പുതിയസെഗ്മെന്റുകള്‍ തന്നെയും സൃഷ്ടിക്കപ്പെടുന്നു.

സോഷ്യല്‍ മീഡിയ: ചിരിയുടെ ഫാക്ടറികള്‍ (വായിക്കാം)

മത്സരം കത്തിക്കയറുന്ന സന്ദര്‍ഭങ്ങളിലെല്ലാം അസാധ്യമായ സ്ഥിരത പ്രകടിപ്പിച്ച് വിപണിയില്‍ നിലയുറപ്പിക്കാന്‍ മാരുതി സുസൂക്കിക്ക് സാധിച്ചു. രാജ്യത്ത് ഏറ്റവും വില്‍ക്കുന്ന കാര്‍ മോഡലുകളുടെ പട്ടികയില്‍ ആദ്യത്തെ നാല് സ്ഥാനങ്ങള്‍ ദീര്‍ഘകാലമായി മാരുതിയാണ് കൈയാളുന്നത്. മാരുതി കഴിഞ്ഞാല്‍ ഹ്യൂണ്ടായിയും ഹോണ്ടയുമെല്ലാം ഏറ്റവുമധികം വില്‍ക്കുന്ന കാറുകളുടെ പട്ടികയില്‍ സ്ഥാനം പിടിക്കുന്നു.

ആദ്യപാദത്തില്‍ ഏറ്റവുമധികം വിറ്റ 10 കാറുകള്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

10. ഹോണ്ട അമേസ്

10. ഹോണ്ട അമേസ്

ഹോണ്ടയുടെ ഡീസല്‍ എന്‍ജിന്‍ ഇന്ത്യയില്‍ ഉദ്ഘാടനം ചെയ്തത് അമേസ് സെഡാനിലൂടെയാണ്. എന്‍ട്രിലെവല്‍ സെഡാന്‍ വിഭാഗത്തില്‍ മാരുതി സുസൂക്കി ഡിസൈറിനെതിരെ പടപൊരുതിയാണ് ഈ വാഹനം നിലനില്‍ക്കുന്നത്. വിശ്വാസ്യതയില്‍ മുമ്പിലുള്ള ഹോണ്ട എന്‍ജിനുകളുടെ സഹായവും സെഗ്മെന്റില്‍ മികച്ച ഇന്റീരിയര്‍ സ്‌പേസുമെല്ലാം ഈ വാഹനത്തിന്റെ പ്രത്യേകതകളാണ്. നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ അമേസിന്റെ 15,182 യൂണിറ്റ് വിറ്റഴിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് വളരെ കുറവാണെന്നു പറയണം. 15,853 യൂണിറ്റാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ വിറ്റത്. ഇക്കാരണത്താല്‍ അമേസ് പത്താം സ്ഥാനത്തേക്ക് നീങ്ങുകയായിരുന്നു.

09. മാരുതി സുസുക്കി സെലെരിയോ

09. മാരുതി സുസുക്കി സെലെരിയോ

2014ന്‍രെ തുടക്കത്തില്‍ വിപണിയിലെത്തിയ മാരുതി സുസൂക്കി സെലെരിയോ ഹാച്ച്ബാക്ക് മികച്ച വിപണിപ്രകടനമാണ് നടത്തിവരുന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള ആദ്യപാദത്തില്‍ 16,541 യൂണിറ്റ് വിറ്റഴിച്ച് പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത് കയറിക്കൂടാന്‍ ഈ വാഹനത്തിന് സാധിച്ചു. വരുംനാളുകളില്‍ വില്‍പന ഇനിയും മെച്ചപ്പെടുത്താന്‍ ഈ വാഹനത്തിന് സാധിച്ചേക്കും.

08. ഹ്യൂണ്ടായ് ഇയോണ്‍

08. ഹ്യൂണ്ടായ് ഇയോണ്‍

എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് വിപണിയില്‍ മാരുതി സുസൂക്കി ആള്‍ട്ടോ റെയ്ഞ്ച് കാറുകളോട് ഏല്‍ക്കാനെത്തിയതാണ് ഹ്യൂണ്ടായ് ഇയോണ്‍. സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 19,379 യൂണിറ്റ് വിറ്റഴിച്ച് ഏറ്റവുമധികം വില്‍ക്കുന്ന കാറുകളുടെ പട്ടികയില്‍ എട്ടാംസ്ഥാനം കരസ്ഥമാക്കി ഈ ചെറുസുന്ദരി. ഇതെസമയം, വാഹനത്തിന്റെ വില്‍പനയില്‍ വന്ന ഇടിവ് കാണാതിരിക്കാനാവില്ല. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 24,526 യൂണിറ്റ് വിറ്റഴിച്ച് ആറാം സ്ഥാനത്തുണ്ടായിരുന്നതാണ് ഇയോണ്‍.

07. ഹ്യൂണ്ടായ് എക്‌സെന്റ്

07. ഹ്യൂണ്ടായ് എക്‌സെന്റ്

21,524 യൂണിറ്റ് വിറ്റഴിച്ച് ഹ്യൂണ്ടായിയുടെ എക്‌സെന്റ് മോഡല്‍ ഏറ്റവും വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടികയില്‍ ഏഴാംസ്ഥാനത്തു കയറിനില്‍ക്കുന്നു. ഹോണ്ട അമേസും മാരുതി ഡിസൈറുമെല്ലാമുള്ള വിപണിയില്‍ ഇത് തരക്കേടില്ലാത്ത വില്‍പനയാണ്.

06. ഹോണ്ട സിറ്റി

06. ഹോണ്ട സിറ്റി

ഹോണ്ടയുടെ മിഡ് സൈസ് സെഡാനായ സിറ്റിയുടെ രണ്ടാംവരവിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. 21,985 യൂണിറ്റാണ് ആദ്യപാദത്തിലെ വില്‍പന.

05. ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10

05. ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10

പഴിയ്ക്കാത്ത കണക്കുകൂട്ടലായിരുന്നു ഗ്രാന്‍ഡ് ഐ10 എന്ന മോഡലിന്റെ സാധ്യതയെക്കുറിച്ച് ഹ്യൂണ്ടായ് നടത്തിയത്. ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ 26,830 യൂണിറ്റ് വിറ്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തു നില്‍ക്കുന്നു ഗ്രാന്‍ഡ് ഐ10.

04. മാരുതി സുസൂക്കി വാഗണ്‍ ആര്‍

04. മാരുതി സുസൂക്കി വാഗണ്‍ ആര്‍

ഇനി ഇവിടുന്നങ്ങോട്ട് മാരുതിയുടെ ഇടങ്ങളാണ്. പുതിയ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 38,156 യൂണിറ്റ് വില്‍പനയെന്ന മികച്ച നേട്ടം കൊയ്തിരിക്കുന്നു വാഗണ്‍ ആര്‍ മോഡല്‍. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 35,141 വാഗണ്‍ ആറുകളാണ് കമ്പനി വിറ്റഴിച്ചിരുന്നത്. ഏറ്റവുമധികം വില്‍ക്കുന്ന പത്ത് കാറുകളുടെ പട്ടികയില്‍ നാലാംസ്ഥാനത്ത് വാഗണ്‍ ആര്‍ നിര്‍ക്കുന്നു.

03. മാരുതി സുസൂക്കി സ്വിഫ്റ്റ്

03. മാരുതി സുസൂക്കി സ്വിഫ്റ്റ്

സ്വിഫ്റ്റിന്റെ വില്‍പനയില്‍ ഒരല്‍പം കുറവ് സംഭവിച്ചിട്ടുണ്ട്. മോഡലിനെ പുതുക്കാന്‍ സമയമായി എന്നതിന്റെ സൂചനയാവാം ഇത്. 47,442 യൂണിറ്റാണ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ വിറ്റഴിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 48,120 സ്വിഫ്റ്റ് മോഡലുകള്‍ വിറ്റിരുന്നതാണ്.

02. മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈര്‍

02. മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈര്‍

മാരുതി സുസൂക്കിയുടെ ഡിസൈര്‍ സെഡാനാണ് ഇക്കുറി ഏറ്റവും വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ വാഹനം. ആദ്യപാദത്തിലെ വില്‍പന 50,951 യൂണിറ്റാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലിത് 49,259 യൂണിറ്റായിരുന്നു.

01. മാരുതി സുസൂക്കി ആള്‍ട്ടോ

01. മാരുതി സുസൂക്കി ആള്‍ട്ടോ

മാരുതിയുടെ ആള്‍ട്ടോ റെയ്ഞ്ച് വാഹനങ്ങള്‍ തന്നെയാണ് ഇത്തവണയും വില്‍പനയില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത്. നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാതത്തില്‍ 64,573 യൂണിറ്റാണ് ആള്‍ട്ടോയുടെ വില്‍പന. കഴിഞ്ഞ വര്‍ഷം ഇതേ കലയളവില്‍ വില്‍പന 56,335 യൂണിറ്റായിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #top 10 #top best most #auto facts
English summary
Now, lets take a look at the country's top selling vehicles this year according to data provided by Society of Indian Automobile Manufacturers.
Story first published: Thursday, July 24, 2014, 13:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X