ടൊയോട്ടയുടെ പുതിയ ക്രോസ്സോവര്‍ മോട്ടോര്‍ഷോയിലേക്ക്

ഒക്ടോബര്‍ ആദ്യവാരത്തില്‍ തുടങ്ങാനിരിക്കുന്ന പാരിസ് മോട്ടോര്‍ഷോയുടെ 2014 എഡിഷനിലേക്ക് കണ്‍സെപ്റ്റുകളും നിലവിലുള്ള മോഡലുകളുടെ പരിഷ്‌കരിച്ച പതിപ്പുകളും തയ്യാറാക്കുന്ന തിരക്കിലാണ് കാര്‍നിര്‍മാതാക്കള്‍. ജാപ്പനീസ് കാര്‍നിര്‍മാതാവായ ടൊയോട്ട പാരീസിനായി കരുതിവെച്ചിരിക്കുന്നവയില്‍ ഒരു പുതിയ ക്രോസ്സോവര്‍ കണ്‍സെപ്റ്റും പെടുന്നു.

സി-എച്ച്ആര്‍ എന്നാണ് ഈ കണ്‍സെപ്റ്റിനെ ടൊയോട്ട വിളിക്കുന്നത്. ഒക്ടോബര്‍ 2നു തന്നെ മോട്ടോര്‍ഷോയില്‍ ഈ വാഹനം അവതരിപ്പിക്കപ്പെടും.

മറ്റു നിരവധി മോഡലുകളും ടൊയോട്ട ഇത്തവണ അവതരിപ്പിക്കുന്നുണ്ട്. ടൊയോട്ട വികസിപ്പിച്ചെടുത്ത ഫ്യുവല്‍ സെല്‍ സെഡാന്‍ മോഡലിനെയും പാരിസില്‍ കാണാന്‍ കഴിയും. ഇത് ഉല്‍പാദന മോഡലായിരിക്കുമെന്നതാണ് പ്രത്യേകത. 2015ല്‍ യൂറോപ്യന്‍ വിപണിയില്‍ ഈ വാഹനം ലോഞ്ച് ചെയ്യും.

nissan micra

ഇന്ത്യയില്‍ മികച്ച വളര്‍ച്ചയുള്ള ചെറു എസ്‌യുവി വിപണിയിലേക്ക് കുറെക്കാലമായി ടൊയോട്ട കണ്ണുവെച്ചിട്ട്. ഈയിടെ എട്യോസ് ഹാച്ച്ബാക്കിന്റെ ഒരു ക്രോസ്സോവര്‍ രൂപം വിപണി പിടിച്ചുവെങ്കിലും ഇത് ചെറു എസ്‌യുവികളുടെ സെഗ്മെന്റില്‍ ചേര്‍ക്കാവുന്ന വാഹനമല്ല. വലിപ്പം താരതമ്യേന കുറവാണ്.

പുതുതായി അവതരിപ്പിക്കാന്‍ പോകുന്ന ക്രോസ്സോവര്‍ മോഡല്‍ ഇന്ത്യയിലെത്തിച്ചേരുമെന്ന് പ്രതീക്ഷിക്കാന്‍ കാരണങ്ങളുണ്ടെന്നാണ് പറഞ്ഞോണ്ടു വന്നത്.

Most Read Articles

Malayalam
കൂടുതല്‍... #toyota #ടൊയോട്ട
English summary
The Japanese automobile giant Toyota is calling its concept as C-HR. It is compact crossover and will be revealed on 2nd October, 2014.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X