ടൊയോട്ട എട്യോസ് ക്രോസ് ലോഞ്ച് ചെയ്തു

By Santheep

ടൊയോട്ടയുടെ ചരിത്രത്തിലെ ആദ്യ ക്രോസ്സോവര്‍, ടൊയോട്ട എട്യോസ് ക്രോസ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ദില്ലിയില്‍ വെച്ചാണ് ലോഞ്ച് ചടങ്ങ് നടന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ എട്യോസ് ക്രോസ് പ്രദര്‍ശിപ്പിച്ചിരുന്നു.

എട്യോസ് ക്രോസ് ആദ്യം ലോഞ്ച് ചെയ്ത ബ്രസീല്‍ വിപണിയില്‍ വാഹനം വന്‍ വിജയമായി മാറിയിരുന്നു. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഈ ക്രോസ്സോവര്‍ വിവിധ വിദേശവിപണികളിലേക്ക് ഇവിടെനിന്നും കയറ്റുമതി ചെയ്യും. ഒരു ഹാച്ച്ബാക്കിന്റെ കൈകാര്യക്ഷമത, ഇന്ധനക്ഷമത എന്നിവയും എസ്‌യുവിയുടെ സ്റ്റൈലും ചേരുന്നതാണ് ഈ ക്രോസ്സോവര്‍. നഗരങ്ങളിലെ ഉപയോഗത്തിന് ഏറ്റവും പറ്റിയ വാഹനമെന്ന നിലയിലാണ് എട്യോസ് ക്രോസ്സിനെ കമ്പനി അവതരിപ്പിക്കുന്നത്.

ലേഖനം ചിത്രത്താളുകളില്‍ തുടര്‍ന്നു വായിക്കാം.

ടൊയോട്ട എട്യോസ് ക്രോസ് ലോഞ്ച് ചെയ്തു

എക്സ്റ്റീരിയറില്‍ ഒരു എസ്‌യുവിയുടെ കിടിലന്‍ സൗന്ദര്യം പകരാന്‍ ടൊയോട്ടയ്ക്ക് സാധിക്കുന്നുണ്ട്. ഫ്രണ്ട് ഗ്രില്ലിന്റെ ബോള്‍ഡ്‌നെസ് ആരെയും ആകര്‍ഷിക്കും. വശങ്ങളില്‍ നല്‍കിയിട്ടുള്ള പ്ലാസ്റ്റിക് ക്ലാഡിംഗുകള്‍ വാഹനത്തിന് 'പരുക്കന്‍' ഭാവം പകരുന്നു.

ടൊയോട്ട എട്യോസ് ക്രോസ് ലോഞ്ച് ചെയ്തു

ഫോഗ് ലാമ്പ് ഹൗസിംഗില്‍ തന്നെ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ഘടിപ്പിച്ചിരിക്കുന്നു. ഔട്‌സൈഡ് മിററുകളിലും ടേണ്‍ ഇന്‍ഡിക്കേറ്ററുകളുണ്ട്.

ടൊയോട്ട എട്യോസ് ക്രോസ് ലോഞ്ച് ചെയ്തു

പിയാനോ ബ്ലാക്ക് നിറത്തിലാണ് ഇന്റീരിയര്‍ വരുന്നത്. വെള്ള സ്റ്റിച്ചുള്ള ഫാബ്രിക് സീറ്റുകള്‍ ചേര്‍ത്തിരിക്കുന്നു. ബ്ലൂടൂത്തോടു കൂടിയ 2 ഡിന്‍ ഓഡിയോ സിസ്റ്റമാണ് എട്യോസ് ക്രോസ്സിലുള്ളത്. യുഎസ്ബി, ഓക്‌സി ഇന്‍ പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. തുകല്‍ പൊതിഞ്ഞതാണ് സ്റ്റീയറിംഗ് വീലുകള്‍. ഇതില്‍ ഓഡിയോ നിയന്ത്രണങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.

എന്‍ജിനുകള്‍

എന്‍ജിനുകള്‍

  • 1.5 ലിറ്റര്‍ പെട്രോള്‍ (ഡിഒഎച്ച്‌സി) 5600 ആര്‍പിഎമ്മില്‍ 88.4 കുതിരശക്തി
  • 1.2 ലിറ്റര്‍ പെട്രോള്‍ (ഡിഒഎച്ച്‌സി) 5600 ആര്‍പിഎമ്മില്‍ 79 കുതിരശക്തി
  • 1.4 ലിറ്റര്‍ ഡീസല്‍ (ഡി4ഡി) 3800 ആര്‍പിഎമ്മില്‍ 67 കുതിരശക്തി
  • സുരക്ഷ

    സുരക്ഷ

    എബിഎസ്, ഇബിഡി സന്നാഹങ്ങള്‍, ആഘാതം ആഗിരണം ചെയ്യാന്‍ ശേഷിയുള്ള ബോഡി, ഡ്രൈവര്‍-പാസഞ്ചര്‍ എയര്‍ബാഗുകള്‍, തുരുമ്പ് സാധ്യതയുള്ള ഇടങ്ങളില്‍ പ്രതിരോധശേഷിയുള്ള സ്റ്റീല്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്.

    വിലകള്‍ (ദില്ലി എക്‌സ്‌ഷോറൂം)

    വിലകള്‍ (ദില്ലി എക്‌സ്‌ഷോറൂം)

    • വി - (1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍) - 7,35,000
    • ജി - (1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍) - 5,76,000
    • വിഡി - (1.4 ഡീസല്‍ എന്‍ജിന്‍) - 7,40,640
    • ജിഡി - (1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍) - 6,90,432
    • നിറങ്ങള്‍

      നിറങ്ങള്‍

      ഇന്‍ഫാനോ ഓറഞ്ച്, അള്‍ട്രാമറൈന്‍ ബ്ലൂ, ക്ലാസിക് ഗ്രേ, സിംഫണി സില്‍വര്‍, സെലസ്റ്റിയല്‍ ബ്ലാക്ക്, വൈറ്റ്, വെര്‍മിലിയന്‍ റെഡ്, ഹാര്‍മണി ബീജ് എന്നീ നിറങ്ങളാണ് വാഹനത്തിനുള്ളത്.

Most Read Articles

Malayalam
English summary
Toyota Kirloskar Motor Pvt. Ltd. (TKM) today announced the launch of New Etios Cross, marking the commencement of sales.
Story first published: Wednesday, May 7, 2014, 17:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X