എട്യോസ് ക്രോസ്സിനൊപ്പം ടൊയോട്ട മുന്നോട്ട്

By Santheep

ടൊയോട്ട കിര്‍ലോസ്‌കറിന്റെ വില്‍പനയില്‍ 6 ശതമാനത്തിന്റെ വര്‍ധന വന്നതായി മെയ് മാസത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈയിടെ ലോഞ്ച് ചെയ്ത എട്യോസ് ക്രോസ് മോഡലിന്റെ വില്‍പന ടൊയോട്ടയെ കാര്യമായി സഹായിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. മൊത്തം 13,230 വാഹനങ്ങള്‍ കഴിഞ്ഞ മാസത്തില്‍ ടൊയോട്ട വിറ്റഴിച്ചു.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ടൊയോട്ട വിറ്റത് 12,502 വാഹനങ്ങളായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോഴാണ് ആറ് ശതമാനത്തിന്റെ വില്‍പനാ വര്‍ധന കാണുന്നത്.

Toyota India Sales Increase By 6 Percent

കഴിഞ്ഞ മാസം ലോഞ്ച് ചെയ്ത പുതിയ കൊറോള എട്യോസ് അടക്കമുള്ള വാഹനങ്ങള്‍ ഭാവിയില്‍ ടൊയോട്ടയെ കൂടുതല്‍ മികച്ച വില്‍പനാ നിരക്കുകള്‍ കണ്ടെത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡണ്ട് എന്‍ രാജ പറയുന്നു.

കൊറോളയിലും നേരത്തെ ലോഞ്ച് ചെയ്ത എട്യോസ് ക്രോസ്സിലും ടൊയോട്ട വലിയ പ്രതീക്ഷ വെക്കുന്നുണ്ട്. ഈ വാഹനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നതെന്ന് എന്‍ രാജ വ്യക്തമാക്കുന്നു.

മെയ് മാസത്തില്‍ പുതിയ ടൊയോട്ട കൊറോള ആള്‍ടിസ് മോഡല്‍ 548 എണ്ണം വിറ്റഴിഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എട്യോസ് ക്രോസ് മോഡല്‍ 555 എണ്ണമാണ് വിറ്റത്.

ആഭ്യന്തരവിപണിയില്‍ ടൊയോട്ട മൊത്തം വിറ്റത് 11,833 മോഡലുകളാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനത്തിന്റെ വര്‍ധന കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ടൊയോട്ട വിറ്റത് 10,023 മോഡലുകളായിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #toyota #sales #ടൊയോട്ട
English summary
Toyota Kirloskar Motor has reported that it has achieved a six percent increase in sales. The automobile giant has recorded sales of 13,230 vehicles in the month of May, 2014.
Story first published: Tuesday, June 3, 2014, 12:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X