ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവിളി

By Santheep

ലോകത്തെമ്പാടും വിറ്റഴിച്ച 6.58 ദശലക്ഷം വാഹനങ്ങളെ ടോയോട്ട തിരിച്ചുവിളിച്ചു. ഓട്ടോമൊബൈല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവിളിയായി ഇതിനെ വിശേഷിപ്പിക്കുന്നു ഓട്ടോമേഖലയെ നിരീക്ഷിക്കുന്നവര്‍.

ടൊയോട്ടയുടെ പരിശോധനയില്‍ 1058 വാഹനങ്ങള്‍ക്ക് തകരാറുള്ളതായി ബോധ്യപ്പെടുകയും. മറ്റ് നിരവധി വാഹനങ്ങള്‍ക്കും ഇതേ പ്രശ്‌നങ്ങളുണ്ടാകുവാനുള്ള സാധ്യതയെ മുന്നില്‍ക്കണ്ടാണ് തിരിച്ചുവിളി പ്രഖ്യാപിച്ചിരിക്കുന്നത്.

Toyota Order Biggest Recall Till Date

ഇന്ത്യയിലെ എത്ര കാറുകള്‍ക്ക് ഈ പ്രശ്‌നമുണ്ട് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഇതുസംബന്ധിച്ചുള്ള ആശയക്കുഴപ്പം ടൊയോട്ട ഇന്ത്യ അധികൃതര്‍ ഉടന്‍ ഇല്ലായ്മ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടോയോട്ട ഇന്നോ, ഫോര്‍ച്യൂണര്‍ എന്നീ വാഹനങ്ങളാണ് പലരും ചൂണ്ടിക്കാണിക്കുന്നതെങ്കിലും ഇതെക്കുറിച്ച് കൂടുതലൊന്നും പറയാറായിട്ടില്ല.

യാരിസ്, സയണ്‍ എക്‌സ്എ എന്നീ മോഡലുകള്‍ക്കാണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ഇവയില്‍ നിന്നുളള് ഏതെങ്കിലും ഘടകഭാഗങ്ങള്‍ ഇന്ത്യയിലെ വാഹനങ്ങള്‍ പങ്കിട്ടിട്ടുണ്ടോ എന്നത് വ്യക്തമല്ല.

സ്റ്റീയറിംഗ് കോളം, സീറ്റ് റെയ്‌ലിംഗ്, ചില വയറിംഗ് ഭാഗങ്ങള്‍ എന്നിവയാണ് തിരിച്ചുവിളിക്ക് കാരണമായിട്ടുള്ളതെന്നറിയുന്നു.

പിക്കപ് ട്രക്ക് മോഡലായ ഹിലക്‌സ്, ആര്‍എവി എസ്‌യുവി എന്നിവയും തിരിച്ചുവിളിക്കുമെന്ന് കേള്‍ക്കുന്നുണ്ട്. 2004 ജൂണിനും 2010 ഡിസംബറിനുമിടയില്‍ ഉല്‍പാദിപ്പിച്ച വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.

റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രശ്‌നങ്ങള്‍ മൂലം ആക്‌സിഡണ്ടുകളോ മരണങ്ങളോ ഇതുവരെ സംഭവിച്ചിട്ടില്ല എന്ന് ടൊയോട്ട അറിയിക്കുന്നു.

ഫേസ്ബുക്ക് വീഡിയോ കാണാം

Post by DriveSpark.

Most Read Articles

Malayalam
English summary
Japanese automobile manufacturer Toyota Motors have ordered a recall.
Story first published: Wednesday, April 9, 2014, 17:08 [IST]

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X