ടൊയോട്ട ലക്‌സസ് ബ്രാന്‍ഡ് ഇന്ത്യയിലേക്ക്?

By Santheep

ടൊയോട്ടയുടെ ആഡംബര ബ്രാന്‍ഡായ ലക്‌സസിനെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ചില നീക്കങ്ങള്‍ നടക്കുന്നതായി നേരത്തെ കേട്ടിരുന്നു. ഇതിനായി ടൊയോട്ട പഠനങ്ങള്‍ നടത്തിവന്നതായും പിന്നീട് എന്തെല്ലാമോ കാരണങ്ങളാല്‍ പദ്ധതി പിന്‍വലിച്ചതായും പിന്നീടറിയുകയുണ്ടായി. പുതിയ ചില വാര്‍ത്തകള്‍ വീണ്ടും പ്രതീക്ഷകളുയര്‍ത്തുകയാണ്. ലക്‌സസ് ബ്രാന്‍ഡ് ഇന്ത്യയിലെത്തിക്കാന്‍ തന്നെയാണ് ടൊയോട്ടയുടെ പരിപാടി എന്നറിയുന്നു. അതെസമയം, ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ വന്നിട്ടില്ല.

ഓഡി, മെഴ്‌സിഡ്‌സ് ബെന്‍സ്, ബിഎംഡബ്ല്യു തുടങ്ങിയ വമ്പന്മാരുമായാണ് ലക്‌സസ് അന്താരാഷ്ട്ര വിപണിയില്‍ മത്സരിക്കുന്നത്. 2010നും 2014നും ഇടയില്‍ ലക്‌സസ് ബ്രാന്‍ഡിന്റെ വ്യാപനം കൂടുതല്‍ ശക്തമായി നടക്കുന്നുണ്ട്. വില്‍പന ഇരട്ടിയായി.

ഇന്ത്യയില്‍ ആഡംബര വിപണിയുടെ പൂക്കാലമാണിന്ന്. കാര്‍ വില്‍പന പൊതുവില്‍ മാന്ദ്യത്തില്‍ കിടക്കുമ്പോഴും ആഡംബരക്കാറുകള്‍ വലിയ തോതില്‍ വിറ്റഴിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. അവഗണിക്കാനാവാത്ത ഒരു വിപണിയായി ഇന്ത്യ മാറിയിട്ടുണ്ട്.

Toyota revives plans to bring Lexus to India

ലക്‌സസ് കാറുകള്‍ പൂര്‍ണമായും വിദേശത്തു നിര്‍മിച്ച് ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുവാനാണ് നേരത്തെ ടൊയോട്ട ആലോചിച്ചിരുന്നത്. 160 ശതമാനം നികുതിയടച്ചുവേണം ഓരോ കാറും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാന്‍. കടുത്ത മത്സരം നിലനില്‍ക്കുന്ന വിപണിയില്‍ ഇങ്ങനെ കാറുകളെത്തിക്കുന്നതില്‍ കാര്യമില്ല എന്ന തിരിച്ചറിവോടെയാണ് ലക്‌സസിനെ അവതരിപ്പിക്കുന്നതില്‍ നിന്നും നേരത്തെ ടൊയോട്ട പിന്‍മാറിയത്.

ജാഗ്വര്‍ അടക്കമുള്ള കാര്‍ നിര്‍മാതാക്കള്‍ ചെയ്യുന്നതുപോലെ, ഘടകഭാഗങ്ങള്‍ ഇന്ത്യയിലെത്തിച്ച് അസംബ്ള്‍ ചെയ്യാനുള്ള നീക്കം ലക്‌സസ് നടത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. വിലയില്‍ മത്സരക്ഷമത പുലര്‍ത്താന്‍ ഇതല്ലാതെ മറ്റു വഴികളില്ല. നിലവില്‍ ടൊയോട്ടയ്ക്ക് ഇന്ത്യയിലുള്ള സൗകര്യങ്ങള്‍ ലക്‌സസ് ഉപയോഗിച്ചേക്കും.

Most Read Articles

Malayalam
English summary
Toyota had been planning to bring Lexus to India for a long time. But, the slump in the automobile sector and the high import duty on cars forced it to postpone its plans indefinitely.
Story first published: Wednesday, October 1, 2014, 15:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X