സമരം: ടൊയോട്ട മാരുതിക്ക് പഠിക്കുന്നു

By Santheep

സര്‍ക്കാരിനെയും തൊഴിലാളികളെയും അറിയിക്കാതെ ലോക്കൗട്ട് പ്രഖ്യാപിച്ചതിനു ശേഷം ഇന്നു തുറന്ന ടൊയോട്ട പ്ലാന്റിലേക്ക് തൊഴിലാളികള്‍ക്ക് കയറാനായില്ല. നേരത്തെ മാരുതി തങ്ങളുടെ തൊഴിലാളികള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുകയും നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്ത 'നല്ലനടപ്പ് കരാര്‍' തന്നെയാണ് ടൊയോട്ടയുടെ ബങ്കളുരു പ്ലാന്റിലും പ്രശ്‌നം. നല്ലനടപ്പ് കരാര്‍ ഒപ്പുവെക്കാതെ പ്ലാന്റില്‍ കയറാനാവില്ലെന്ന് ടൊയോട്ടയും നിയമവിരുദ്ധമായ കരാറില്‍ ഒപ്പുവെക്കാനാവില്ലെന്ന് തൊഴിലാളികളും ശഠിച്ചതോടെ പ്രവര്‍ത്തനം ഇന്നും മുടങ്ങുകയായിരുന്നു.

ആറുമണിയുടെ ഷിഫ്റ്റിന് തൊഴിലാളികള്‍ എത്തിയപ്പോളാണ് കമ്പനി കരാറൊപ്പിടണമെന്ന ആവശ്യവുമായി വന്നത്.

സമരം ചെയ്യുവാനുള്ള തൊഴിലാളികളുടെ അവകാശത്തില്‍ കത്തിവെക്കുന്നതാണ് ടൊയോട്ട ഒപ്പിടാന്‍ നിര്‍ബന്ധിക്കുന്ന 'നല്ലനടപ്പ് കരാര്‍'. മറ്റൊരു ജപ്പാന്‍ കമ്പനിയായ മാരുതി സുസൂക്കിയും ഇതേ തന്ത്രമാണ് തൊഴിലാളികളോട് പയറ്റിയത്. അവരതില്‍ ഏതാണ്ട് വിജയിക്കുകയും ചെയ്തിരുന്നു. സമരം ചെയ്താല്‍ തൊഴിലുടമയ്ക്ക് തൊഴിലാളിയെ പിരിച്ചുവിടാന്‍ അധികാരം നല്‍കുന്നതായിരുന്നു മാരുതിയിലെ 'നല്ലനടപ്പ് കരാര്‍'.

കമ്പനിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്നും സൂപ്പര്‍വൈസര്‍മാരെ ആക്രമിച്ചെന്നും ആരോപിച്ച് 17 തൊഴിലാളികളെ ടൊയോട്ട ഇതിനകം പുറത്താക്കിയിട്ടുണ്ട്. ഇവരെ തിരിച്ചെടുക്കണമെന്ന ആവശ്യവും തൊഴിലാളികള്‍ ഉന്നയിക്കുന്നു. തൊഴിലാളികളുടെ ഭാഗത്തു നിന്ന് സമാധാനപരമായ നീക്കങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. യാതൊരു അടിയന്തിര സാഹചര്യവുമില്ലാത്ത സന്ദര്‍ഭത്തില്‍ പ്ലാന്റ് അടച്ചിട്ടതിന് ടൊയോട്ടയാണ് ഉത്തരവാദിയെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി. സ്വന്തം തീരുമാനപ്രകാരം അടച്ചിട്ട പ്ലാന്റ് തുറക്കുവാനാണ് ടൊയോട്ട തൊഴിലാളികളോട് 'നല്ലനടപ്പ് കരാര്‍' ആവശ്യപ്പെടുന്നത്.

ശമ്പളവര്‍ധന സംബന്ധിച്ച് തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് ബങ്കളുരു ബിഡദിയിലെ രണ്ട് ടൊയോട്ട പ്ലാന്റുകള്‍ കഴിഞ്ഞയാഴ്ച അടച്ചിട്ടത്.

Toyota Striking Workers Refuse Sign Undertaking
Most Read Articles

Malayalam
കൂടുതല്‍... #strike #toyota #ടൊയോട്ട #സമരം
English summary
Production at Toyota Kirloskar's two manufacturing plants in Bidadi, near Bangalore was supposed to begin today as the Japanese automaker ended the lockout that started last week.
Story first published: Monday, March 24, 2014, 18:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X