'നല്ലനടപ്പ്' കരാര്‍ പാടില്ലെന്ന് ടൊയോട്ടയോട് സര്‍ക്കാര്‍

By Santheep

ബങ്കളുരുവിലെ ടൊയോട്ട കിര്‍ലോസ്‌കര്‍ പ്ലാന്റിന്‍ ദിവസങ്ങളായി തുടരുന്ന സമരത്തിന് അറുതിയായി. തൊഴിലാളികളും മാനേജ്‌മെന്റും പ്ലാന്റിലെ ഉല്‍പാദനം ഉടന്‍ തുടങ്ങണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. സര്‍ക്കാര്‍ മധ്യസ്ഥതയില്‍ കഴിഞ്ഞ ശനിയാഴ്ച ഇരുകൂട്ടരും ചര്‍ച്ചകള്‍ നടത്തിയിരുന്നു.

മാരുതി സുസൂക്കിയുടെ മനെസര്‍ പ്ലാന്റ് അധികൃതര്‍ പരീക്ഷിച്ച ഒരു തന്ത്രം പയറ്റിനോക്കുകയായിരുന്നു ടൊയോട്ട കര്‍ണാടകയില്‍. തൊഴിലാളികള്‍ ശമ്പളവര്‍ധന ആവശ്യപ്പെട്ടതിന്റെ പ്രതികരണമായി ടൊയോട്ട പ്ലാന്റ് അടച്ചിട്ടിരുന്നു. പിന്നീട് പ്ലാന്റ് തുറന്നപ്പോള്‍ 'നല്ലനടപ്പു' കരാറില്‍ ഒപ്പിടാതെ തൊഴിലാളികളെ പ്ലാന്റില്‍ കയറ്റില്ലെന്ന് ടൊയോട്ട തീരുമാനിക്കുകയായിരുന്നു. എന്നാല്‍, സമരം ചെയ്യാനുള്ള തങ്ങളുടെ മൗലികാവകാശത്തെ എടുത്തുകളയാന്‍ കമ്പനിക്ക് കഴിയില്ലെന്ന നിലപാടില്‍ ടൊയോട്ട തൊഴിലാളികള്‍ ഉറച്ചു നിന്നതോടെ പ്രശ്‌നങ്ങള്‍ സങ്കര്‍ണമായി.

ഇപ്പോള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവു പ്രകാരം തൊഴിലാളികളോടെ 'നല്ലനടപ്പു' കരാര്‍ ഒപ്പിടണമെന്നാവശ്യപ്പെടാന്‍ കമ്പനിക്ക് സാധിക്കില്ല. ഇത് നിയമവിരുദ്ധമാകയാല്‍ നടപ്പാക്കാന്‍ പറ്റില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Toyota and Union Ordered To Begin Production By Karnataka Government

'വ്യാവസായിക സമാധാനം' നിലനിര്‍ത്താനുദ്ദേശിച്ചുള്ളതാണ് സര്‍ക്കാര്‍ നീക്കം. കമ്പനിയും തൊഴിലാളിയൂണിയനും ഉടന്‍ പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കേണ്ടതുണ്ട്.

അതെസമയം തൊഴിലാളികളുന്നയിച്ച വേതനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ട്രിബ്യൂണലിന് വിട്ടിട്ടുണ്ട്.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

Most Read Articles

Malayalam
കൂടുതല്‍... #toyota #strike #ടൊയോട്ട #സമരം
English summary
The Karnataka Government has ordered the Toyota Kirloskar management and the striking Union members to end the deadlock and restore normalcy from today.
Story first published: Monday, April 21, 2014, 15:03 [IST]

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X