ഹോണ്ട സിറ്റിക്കെതിരെ ടൊയോട്ട വിയോസ് ഇന്ത്യയിലേക്ക്

By Santheep

തായ്‌ലാന്‍ഡ്, ജപ്പാന്‍, ഫിലിപ്പൈന്‍സ്, ചൈന, മലേഷ്യ, തായ്‌വാന്‍ എന്നിവിടങ്ങളിലാണ് ടൊയോട്ട വിയോസ് നിലവില്‍ വില്‍ക്കുന്നത്. ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളെ ലാക്കാക്കി നിര്‍മിച്ച ഈ വാഹനം 2002ലാണ് ആദ്യമായി വിപണി പിടിക്കുന്നത്. കുറച്ചുകാലമായി വിയോസിനെ ഇന്ത്യയിലേക്കും എത്തിക്കണമെന്ന് ടൊയോട്ട ആലോചിക്കുന്നു. ഈ ആലോചന ഇപ്പോള്‍ മൂര്‍ധന്യാവസ്ഥയിലെത്തിയെന്നാണ് അറിയാന്‍ സാധിക്കുന്നത്.

ടൊയോട്ടയുടെ കൊറോള, കാമ്രി എന്നീ പ്രീമിയം കാറുകള്‍ക്കു താഴെയായി ഇടംപിടിക്കുന്ന കാറാണ് വിയോസ്. മറ്റു വിപണികളില്‍ ഹോമ്ട സിറ്റി മോഡലിന്റെ എതിരാളിയായി ഈ വാഹനം വില്‍ക്കപ്പെടുന്നു. വളരുന്ന സാമ്പത്തികവ്യവസ്ഥകള്‍ക്ക് യോജിച്ച വാഹനമെന്ന നിലയിലാണ് ടൊയോട്ട വിയോസിനെ ഇന്ത്യയിലേക്ക് ആലോചിക്കുന്നത്.|

Toyota Vios Sedan Comes To India

2017 മുതല്‍ ടൊയോട്ട വിയോസ് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങുമെന്ന് കരുതപ്പെടുന്നു. എട്യോസ് സെഡാന് പകരമായിട്ടായിരിക്കും ഈ വാഹനം എത്തുക എന്നൂഹിക്കാവുന്നതാണ്. കാഴ്ചയില്‍ എട്യോസിനെക്കാള്‍ ഗാംഭീര്യം തോന്നിക്കും ഈ വാഹനത്തിന്.

ടൊയോട്ടയുടെ പുതുക്കിയ ഡിസൈന്‍ ഭാഷയിലാണ് ഇപ്പോള്‍ നിലവിലുള്ള മൂന്നാം തലമുറ വിയോസ് വിപണിയിലുള്ളത്.

1.5 ലിറ്റര്‍ ശേഷിയുള്ള ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നു ടൊയോട്ട വിയോസ് സെഡാനില്‍. ഈ എന്‍ജിന്‍ 107 കുതിരശക്തി പകരും. 1.4 ലിറ്റര്‍ ശേഷിയുള്ളതാമ് ഡീസല്‍ എന്‍ജിന്‍.

Most Read Articles

Malayalam
English summary
Toyota has been looking to get the new Vios sedan to India for some time now.
Story first published: Thursday, July 24, 2014, 17:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X