കര്‍ണാടകത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത 1000 കാറുകള്‍ പിടിച്ചെടുത്തു

By Santheep

ഇതരസംസ്ഥാന രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് കര്‍ണാടക സംസ്ഥാന ഗതാഗത വകുപ്പ് ഊര്‍ജിതമാക്കി. ഇതിനകം ആയിരത്തിലധികം കാറുകള്‍ പിടിച്ചെടുത്തതായാണ് അറിയുന്നത്.

ഇതോടൊപ്പം പോണ്ടിച്ചേരി പോലുള്ള ഇടങ്ങളില്‍ രജിസ്‌ട്രേഷന്‍ നടത്തി 'നികുതിഭാരം' കുറയ്ക്കാന്‍ ശ്രമിച്ചവരെയും പൊലീസ് പിടികൂടുന്നുണ്ട്. ഇങ്ങനെ പിടിച്ചെടുത്ത വാഹന ഉടമകളില്‍നിന്ന് നികുതിയിനത്തില്‍ 14 കോടിയോളം രൂപ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചുവെന്നും ഗതാഗതവകുപ്പ് പറയുന്നു.

ബങ്കളുരു നഗരത്തിലാണ് ഇതര സംസ്ഥാന രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന പരിപാടി കര്‍ശനമായി നടപ്പാക്കിവരുന്നത്.

Transport Department Seizes Cars Registered Outside Karnataka

അതെസമയം അത്യാഡംബരക്കാറുകളുടെ കാര്യത്തില്‍ അധികൃതര്‍ അത്രകണ്ട് കാര്‍ക്കശ്യം പുലര്‍ത്തുന്നില്ലെന്ന് ആരോപണമുണ്ട്. എന്നാല്‍, ഇത്തരം കാറുകളും വരുംനാളുകളില്‍ പിടിച്ചെടുക്കുമെന്ന് ട്രാന്‍സ്‌പോര്‍ട് കമീഷണര്‍ രമെ ഗൗഡ അറിയിച്ചു.

ഉദ്യോഗസ്ഥര്‍ ഇതുവരെ 3636 വാഹനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇവയില്‍ 1000 വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുക്കല്‍ നടപടികള്‍ വഴി ഇനിയും 3 കോടിയോളം രൂപ നികുതിയിനത്തില്‍ പിരിച്ചെടുക്കാന്‍ കഴിയുമെന്നാണ് ഗതാഗതവകുപ്പ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #news #വാര്‍ത്ത
English summary
The state transport department has seized 1000 high end cars that have been registered outside the state till date.
Story first published: Thursday, August 14, 2014, 16:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X