ബുഗാട്ടി വെയ്‌റോണില്‍ ഇനി 1500 കുതിരകള്‍!

By Santheep

കഴിഞ്ഞ പത്തുവര്‍ഷക്കാലമായി ലോകത്തെ ഏറ്റവും വേഗതയേറിയ കാറെന്ന ബഹുമതി ബുഗാട്ടി വെയ്‌റോണില്‍ നിന്നും തട്ടിയെടുക്കാന്‍ ഒരുത്തനും ജനിച്ചിട്ടില്ല. വന്‍ നഷ്ടം സഹിച്ചാണ് ബുഗാട്ടി ഓട്ടോമൊബൈല്‍ എന്ന ഫ്രഞ്ച് ഓട്ടോമൊബൈല്‍ കമ്പനി ഈ കാര്‍ നിരത്തിലിറക്കുന്നത്. 1200 കുതിരകളുടെ കരുത്തൊളിപ്പിച്ചുവെച്ച വെയ്‌റോണ്‍ സൂപ്പര്‍സ്‌പോര്‍ട് ഇന്നും ജീവിക്കുന്നത് ഉടമയായ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ പ്രതിച്ഛായാ നിര്‍മിതിക്കു വേണ്ടിയുടെ ദാഹത്തെ മാത്രം ആശ്രയിച്ചാണെന്നു പറയാം.

ബുഗാട്ടി വെയ്‌റോണിന് ഇനിയും കരുത്തേറ്റുവാന്‍ കമ്പനി പദ്ധയിടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1200 കുതിരശക്തിയില്‍ നിന്ന് 1500 കുതിരശക്തിയിലേക്ക് കുതിക്കുവാനാണത്രെ ബുഗാട്ടിയുടെ പ്ലാന്‍. കൂടുതല്‍ വിവരങ്ങള്‍ താഴെ.

ബുഗാട്ടി വെയ്‌റോണില്‍ ഇനി 1500 കുതിരകള്‍!

വായന തുടരുക വരുംതാളുകളില്‍

ബുഗാട്ടി വെയ്‌റോണില്‍ ഇനി 1500 കുതിരകള്‍!

ഒരു പുതിയ ഹൈബ്രിഡ് സിസ്റ്റം ഘടിപ്പിച്ച് ബുഗാട്ടി വെയ്‌റോണിന്റെ കരുത്ത് വര്‍ധിപ്പിക്കാനാണ് തീരുമാനം വന്നിട്ടുള്ളത്. ഭാരവും കരുത്തും തമ്മിലുള്ള അനുപാതം കര്‍ശനമായി പാലിക്കേണ്ടത് ഒരു വലിയ വെല്ലുവിളിയാണ്. ബുഗാട്ടിയുടെ എന്‍ജിനീയര്‍മാര്‍ ഇതിനായി കഠിനാധ്വാനം ചെയ്ത് വിജയിച്ചതായറിയുന്നു. 1500 കുതിരശക്തിയാണ് പുതിയ വെയ്‌റോണിനുണ്ടായിരിക്കുക.

ബുഗാട്ടി വെയ്‌റോണില്‍ ഇനി 1500 കുതിരകള്‍!

ഹൈബ്രിഡ്‌വല്‍ക്കരണത്തിലൂടെ കൂടുതല്‍ കരുത്ത് നേടിയ വാഹനങ്ങളില്‍ പോഷെ, ഫെരാരി, മക്‌ലാറന്‍ തുടങ്ങിയവരുണ്ട്. ബുഗാട്ടി വെയ്‌റോണ്‍ ഈ പാതയിലേക്കെത്തുന്നത് കാത്തിരിക്കുകയായിരുന്നു ഏവരും.

ബുഗാട്ടി വെയ്‌റോണില്‍ ഇനി 1500 കുതിരകള്‍!

മണിക്കൂറില്‍ 431 കിലോമീറ്ററാണ് നിലവിലുള്ള വെയ്‌റോണ്‍ സൂപ്പര്‍സ്‌പോര്‍ടിന്റെ കൂടിയ വേഗത. ഈ വേഗതയെ മറികടക്കും പുതിയ ഹൈബ്രിഡ് വെയ്‌റോണ്‍ എന്നാണ് വാര്‍ത്ത. എന്നാല്‍ ഇതിനായി വന്‍തോതിലുള്ള എന്‍ജിനീയറിങ് പണികള്‍ വാഹനത്തില്‍ നടത്തേണ്ടതായും വരും.

ബുഗാട്ടി വെയ്‌റോണില്‍ ഇനി 1500 കുതിരകള്‍!

ഹെന്നസ്സി അടക്കമുള്ള കാര്‍നിര്‍മാതാക്കള്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ കാര്‍ എന്ന ബഹുമതിക്കായി കടിപിടി കൂടുന്ന സാഹചര്യത്തിലാണ് ബുഗാട്ടിയുടെ ഈ നീക്കമെന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഈയടുത്തകാലത്ത് ഏറ്റവും വേഗം കൂടിയ കാര്‍ തങ്ങളുടേതാണെന്നു കാണിച്ച് ഹെന്നസ്സി പ്രചാരണങ്ങള്‍ നടത്തിയിരുന്നു. എന്നാലിത് ഗിന്നസ് അധികൃതരുടെ ഇടപെടലോടെ ഇല്ലാതായി.

ബുഗാട്ടി വെയ്‌റോണ്‍ സൂപ്പര്‍സ്‌പോര്‍ട്

ബുഗാട്ടി വെയ്‌റോണ്‍ സൂപ്പര്‍സ്‌പോര്‍ട്

  • എന്‍ജിന്‍: 8.0 ലിറ്റര്‍, ഡബ്ല്യു16 സിലിണ്ടര്‍, 64 വാല്‍വ്
  • കരുത്ത്: 6500 ആര്‍പിഎമ്മില്‍ 1200 പിഎസ്
  • ചക്രവീര്യം: 3000-5000 ആര്‍പിഎമ്മില്‍ 1500 എന്‍എം
  • ഡ്രൈവ്: ഫോര്‍വീല്‍ ഡ്രൈവ്
  • ഗിയര്‍ബോക്‌സ്: 7 സ്പീഡ് ഓട്ടോമാറ്റിക്
  • ഇന്ധനക്ഷമത: ലിറ്ററിന് 4.33 കിലോമീറ്റര്‍

Most Read Articles

Malayalam
English summary
Industry sources now say the Bugatti Veyron is to get even more power, from the current 1,200 horsepower up to around 1,500.
Story first published: Monday, July 14, 2014, 16:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X