ഫോഡ് ഇനി കാല്‍നടക്കാരെ ഇടിക്കില്ല!

By Santheep

അമേരിക്കന്‍ കാര്‍നിര്‍മാതാവ് ഫോഡ് ഒരു പുതിയ സുരക്ഷാ സന്നാഹം കൂടി വികസിപ്പിച്ചെടുത്തു. കാല്‍നടയാത്രക്കാരെ തിരിച്ചറിഞ്ഞ് വാഹനം സ്വയം നിയന്ത്രിക്കുന്ന സംവിധാനമാണിത്. നേരത്തെ ഇത്തരം സംവിധാനങ്ങള്‍ വോള്‍വോ അടക്കമുള്ള കാര്‍നിര്‍മാതാക്കള്‍ വികസിപ്പിച്ചെടുത്തിരുന്നു.

കാറിന്റെ വിന്‍ഡ്ഷീല്‍ഡില്‍ ഘടിപ്പിച്ചിട്ടുള്ള ഒരു കാമറയും ബംപറില്‍ ചേര്‍ത്തിട്ടുള്ള ഒരു റഡാറും ചേര്‍ന്നാണ് കാല്‍നടയാത്രക്കാരുടെ സാന്നിധ്യം നിരീക്ഷിക്കുക.

Upcoming Fords Will Brake For Pedestrians Automatically

ഓടുന്ന കാറിനു മുമ്പില്‍ ആരെങ്കിലും പെട്ടെന്നെത്തിപ്പെട്ടാല്‍ ഇത് തിരിച്ചറിയുന്ന ഫോഡിന്റെ സംവിധാനം ഉടന്‍തന്നെ ഡ്രൈവറെ അലാറം മുഴക്കി അറിയിക്കുന്നു. ഡ്രൈവര്‍ ഇത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ സംവിധാനം സ്വയം പ്രവര്‍ത്തിച്ച് വാഹനത്തെ നിറുത്തുന്നു.

ഇത്തരം സംവിധാനങ്ങള്‍ അത്യാഡംബര വാഹനങ്ങളില്‍ ഇതിനകം തന്നെ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഫോഡിനെപ്പോലെ വോള്യം വിപണിയില്‍ വാഹനങ്ങളിറക്കുന്ന കമ്പനികള്‍ ഇത്തരം പരീക്ഷണങ്ങളുമായി രംഗത്തു വരുന്നത് ആശാവഹമാണ്.

ഏതു കാര്യത്തിലുമെന്ന പോലെ ഇക്കാര്യത്തിലും എതിര്‍വാദങ്ങള്‍ നിരവധി ഉയരുന്നുണ്ട്. ഡ്രൈവര്‍മാരെ കൂടുതല്‍ അലസരാക്കും ഇത്തരം സംവിധാനങ്ങള്‍ എന്നാണ് ചിലര്‍ വാദിക്കുന്നത്. മോശപ്പെട്ട ഡ്രൈവിങ് ശീലങ്ങള്‍ വളറ്#ന്നുവരാന്‍ ഇത് കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Most Read Articles

Malayalam
English summary
Ford, the American based car manufacturer has developed a new technology, where their cars will brake automatically if pedestrians are detected.
Story first published: Friday, October 24, 2014, 17:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X