വാഹന ക്രാഷ് ടെസ്റ്റ് 2017 ഒക്ടോബര്‍ 1 മുതല്‍

By Santheep

രാജ്യത്ത് വാഹന ക്രാഷ് ടെസ്റ്റുകള്‍ 2017 ഒക്ടോബര്‍ ഒന്നുമുതല്‍ നടത്തുമെന്ന് ഘനവ്യവസായ മന്ത്രി ജിഎം സിദ്ധേശ്വര അറിയിച്ചു.

2015 ഡിസംബര്‍ മാസമാകുമ്പോഴേക്ക് രാജ്യത്തെ ക്രാഷ് ടെസ്റ്റ് സംവിധാനങ്ങളെല്ലാം പൂര്‍ണസജ്ജമാകുമെന്ന് സിദ്ധേശ്വര ലോകസഭയെ അറിയിച്ചു.

ഗ്ലോബല്‍ എന്‍സിഎപി ഈയിടെ നടത്തിയ ചില ഇടപെടലുകളാണ് സര്‍ക്കാരിനെ ക്രാഷ് ടെസ്റ്റുകള്‍ നടത്തുന്ന കാര്യത്തില്‍ കൂടുതല്‍ ഗൗരവത്തിലെടുക്കാന്‍ പ്രേരിപ്പിച്ചത്. നിസ്സാന്‍, മാരുതി എന്നീ നിര്‍മാതാക്കളുടെ വാഹനങ്ങള്‍ സുരക്ഷിതത്വം കുറഞ്ഞതാണെന്ന് ക്രാഷ് ടെസ്റ്റുകളിലൂടെ ഗ്ലോബല്‍ എന്‍സിഎപി തെളിയിച്ചു. ഇതിനെതിരെ ഇന്ത്യന്‍ കാര്‍നിര്‍മാതാക്കളുടെ ലോബിയായ സിയാം രംഗത്തുവന്നുവെങ്കിലും ജനങ്ങളുടെ പൊതുവികാരം എതിരായിരുന്നു. ഇത് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാഴ്ത്തുകയുണ്ടായി.

Vehicle Crash Test Mandatory From 1st October 2017

അടിസ്ഥാന സുരക്ഷാക്രമീകരണമായി വിദേശങ്ങളില്‍ കണക്കാക്കപ്പെടുന്ന എയര്‍ബാഗുകള്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാറുകളിലൊന്നും തന്നെയില്ല. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റിനു വിധേയമാക്കിയ ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കിന്റെ ബില്‍ഡ് ക്വാളിറ്റ് പരമദയനീയമാണെന്നും കണ്ടെത്തിയിരുന്നു. ഈ കാറില്‍ എയര്‍ബാഗ് ചേര്‍ത്താലും രക്ഷയില്ലെന്നാണ് എന്‍സിഎപി ചൂണ്ടിക്കാട്ടിയത്.

Most Read Articles

Malayalam
English summary
Vehicle Crash Test Mandatory From 1st October 2017.
Story first published: Friday, December 26, 2014, 13:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X