ചെറുകാറുകൾക്കായി ഫോക്‌സ്‌വാഗണ്‍ പുതിയ ബ്രാൻഡ് സൃഷ്ടിക്കുന്നു

ഡാറ്റ്‌സന്‍ ബ്രാന്‍ഡിന്റെ പുനര്‍ജ്ജനി സംഭവിച്ചത് ഒരു പ്രത്യേക സാഹചര്യത്തിലായിരുന്നു. ബ്രസീല്‍, ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ, വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളില്‍ ചെറുകാറുകള്‍ക്ക് വലിയ ഡിമാന്‍ഡുണ്ട്. ഇവിടങ്ങളിലെല്ലാം സ്വദേശിയും വിദേശിയുമായ നിരവധി ചെറുകാര്‍ നിര്‍മാതാക്കള്‍ നേരത്തെ തന്നെ ഇടം പിടിച്ചിട്ടുമുണ്ട്. ഇതിനകം തന്നെ ഉപഭോക്താക്കളുടെ വിശ്വാസ്യതയാര്‍ജിച്ചു കഴിഞ്ഞ ഈ കമ്പനികളോട് ഏറ്റുനില്‍ക്കാന്‍ ചില്ലറ കളികളൊന്നും കളിച്ചാല്‍ മതിയാവില്ല.

ഈ സാഹചര്യത്തിലാണ് ബജറ്റു കാറുകളുടെ നിര്‍മാണത്തില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്ന ഒരു ബ്രാന്‍ഡിനെ നിസ്സാന്‍ സൃഷ്ടിച്ചെടുത്തത്. നിസ്സാന്‍ തുടര്‍ന്നും അതിന്റെ പ്രീമിയം പ്രതിച്ഛായ നിലനിര്‍ത്തി മുന്നോട്ട് പോകുകയും ചെയ്യും. ഈ വിപണിതന്ത്രം ഫോക്‌സ്‌വാഗണ്‍ ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കിയെടുത്തു എന്നാണറിയുന്നത്. കമ്പനിയുടെ പുതിയ തീരുമാനം ചെറുകാര്‍ ബ്രാന്‍ഡിനെ അടുത്ത രണ്ട് വര്‍ഷത്തിനകം അവതരിപ്പിക്കാം എന്നാണ്.

(ചിത്രത്തിൽ ഫോക്‌സ്‌വാഗണ്‍ അപ്!)

(ചിത്രത്തിൽ ഫോക്‌സ്‌വാഗണ്‍ അപ്!)

നേരത്തെ രസകരമായ ചിലതെല്ലാം സംഭവിച്ചിരുന്നതും ഇവിടെ പറയാമെന്നു തോന്നുന്നു. വിലക്കുറവുള്ള കാറുകള്‍ നിര്‍മിക്കാം എന്ന തീരുമാനം ഫോക്‌സ്‌വാഗണ്‍ ഒരു വര്‍ഷം മുന്‍പുതന്നെ എടുത്തിരുന്നു. എന്നാല്‍, ഉല്‍പന്ന നിലവാരത്തില്‍ വലിയ വിട്ടുവീഴ്ചകള്‍ ചെയ്ത് കാര്‍ നിര്‍മിക്കേണ്ടതില്ല എന്നൊരു തീരുമാനം കമ്പനി പിന്നീടെടുക്കുകയുണ്ടായി. ഈ തീരുമാനത്തിന്റെ ഭാഗമായി റദ്ദ് ചെയ്യപ്പെട്ടിരുന്ന പദ്ധതിക്കാണ് ഇപ്പോള്‍ വീണ്ടും ജീവന്‍ വെച്ചിരിക്കുന്നത്.

മാരുതിക്കും ഡാറ്റ്‌സനും പുതിയ എതിരാളി

ഫോക്‌സ്‌വാഗണ്‍ ഇപ്പോള്‍ ഒരു തരക്കേടില്ലാത്ത പ്രപ്പോസല്‍ തയ്യാറാക്കി അതിന്റെ ഡയറക്ടര്‍ ബോര്‍ഡ് മുമ്പാകെ അവതരിപ്പിക്കാന്‍ പോവുകയാണ്. ഉല്‍പന്ന നിലവാരത്തില്‍ കുറവുവരുത്താതെ തന്നെ ബജറ്റ് കാറുകള്‍ നിര്‍മിക്കുക എന്നതാണ് പ്രപ്പോസലില്‍ പ്രധാനമായും ഊന്നുന്ന കാര്യം. ഇത് ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിക്കുമെന്നു തന്നെയാണ് ഫോക്‌സ്‌വാഗണ്‍ കരുതുന്നത്.

മാരുതിക്കും ഡാറ്റ്‌സനും പുതിയ എതിരാളി

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിനു കീഴില്‍ ഇപ്പോള്‍ 12 ബ്രാന്‍ഡുകളുണ്ട്. പുതിയ ബ്രാന്‍ഡു കൂടി വന്നുചേരുന്നതോടെ ഇത് 13 ആയി ഉയരും.

മാരുതിക്കും ഡാറ്റ്‌സനും പുതിയ എതിരാളി

പുതിയ ബ്രാന്‍ഡില്‍ നിന്നുള്ള കാറുകള്‍ 2016 അവസാനത്തിലോ 2017 ആദ്യത്തിലോ പുറത്തിറങ്ങും. ചൈനയിലായിരിക്കും ആദ്യത്തെ പ്ലാന്റ് എന്നാണ് ഊഹിക്കപ്പെടുന്നത്. സ്വാഭാവികമായും ഇന്ത്യയിലേക്കും ഈ ബ്രാന്‍ഡ് എത്തിച്ചേരും. ഡാറ്റ്‌സന്‍, മാരുതി, ഹ്യൂണ്ടായ് തുടങ്ങിയവരുടെ വാഹനങ്ങളോട് പുതിയ ഫോക്‌സ്‌വാഗണ്‍ ബ്രാന്‍ഡിന്റെ കാറുകള്‍ ഏറ്റുമുട്ടും.

Most Read Articles

Malayalam
English summary
It is being reported that Volkswagen has revived its plans to launch a new brand that will build budget cars for emerging markets.
Story first published: Friday, March 21, 2014, 16:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X