ഫോക്‌സ്‌വാഗണ്‍ ബജറ്റ് ബ്രാന്‍ഡ് 2017ല്‍

ഫോക്‌സ്‌വാഗണ്‍ ഒരു ബജറ്റ് ബ്രാന്‍ഡിന് രൂപം കൊടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുന്നതായി നേരത്തെ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഓര്‍ക്കുമല്ലോ. ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അറിയിക്കുന്നത്, പ്രസ്തുത ചര്‍ച്ചകള്‍ അനുകൂലമായ രീതിയില്‍ അവസാനിച്ചിരിക്കുന്നു എന്നാണ്. ഫോക്‌സ്‌വാഗണ്‍ ബജറ്റ് ബ്രാന്‍ഡ് 2017ല്‍ ലോഞ്ച് ചെയ്യപ്പെടും.

ചൈനീസ് വിപണിയിലായിരിക്കും ഫോക്‌സ്‌വാഗന്റെ ബജറ്റ് ബ്രാന്‍ഡ് ഉദ്ഘാടനം ചെയ്യുക. ചൊവ്വാഴ്ച നടന്ന ഫോക്‌സ്‌വാഗണ്‍ ഓഹരിയുടമകളുടെ മീറ്റിംഗില്‍ വെച്ചാണ് ബ്രാന്‍ഡിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായത്.

Volkswagen Budget Car Plan Gets Green Light

ഇന്ത്യയടക്കമുള്ള വികസ്വരരാഷ്ട്രങ്ങള്‍ക്കു വേണ്ടി പുതിയ ചെറുകാര്‍ ബ്രാന്‍ഡിനു രൂപം നല്‍കിയ നിസ്സാന്റെ അതേ വഴിയെ പിന്തുടരുകയാണ് ഫോക്‌സ്‌വാഗണ്‍ എന്നു പറയാം. ഇന്ത്യയില്‍ ഈ ബ്രാന്‍ഡ് എത്തിച്ചേരുമെന്നതില്‍ സന്ദേഹത്തിനു സാധ്യതയില്ല. എന്നാല്‍, ഇത് എന്നു സംഭവിക്കുമെന്ന കാര്യത്തില്‍ യാതൊരു വിവരവും ഇപ്പോള്‍ ലഭ്യമല്ല.

ഫോക്‌സ്‌വാഗണ്‍ ബ്രാന്‍ഡുമായി ബന്ധമൊന്നുമില്ലാതെ, തികച്ചും പുതിയൊരു ബ്രാന്‍ഡായിത്തന്നെയാണ് സംഗതി നടപ്പാക്കുക. തുടക്കത്തില്‍ ഫോക്‌സ്‌വാഗണ്‍ ഷോറൂമുകളും മറ്റു സൗകര്യങ്ങളും ഉപയോഗിക്കുമെങ്കിലും ക്രമേണ സ്വന്തം ഷോറൂമുകളിലേക്ക് നീങ്ങും.

ഫോക്‌സ്‌വാഗണില്‍ നിന്ന് വ്യത്യസ്തമായൊരു ബ്രാന്‍ഡ് നാമമായിരിക്കും ഉപയോഗിക്കുക. പേര് ഇപ്പോവും തീരുമാനിച്ചിട്ടില്ല എന്നാണറിയുന്നത്.

ചൈനയില്‍ SAIC-യുമായി ചേര്‍ന്നായിരിക്കും പുതിയ ബ്രാന്‍ഡ് ലോഞ്ച് ചെയ്യുക.

Most Read Articles

Malayalam
English summary
Volkswagen will roll out its budget-car brand in China by 2017.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X