എയര്‍ബാഗ് വേണ്ടാത്തവരുടെ നാട്ടില്‍ ഫോക്‌സ്‌വാഗണ്‍ എന്തുചെയ്യും?

By Santheep

രാജ്യത്തെ ഓട്ടോമൊബൈല്‍ വിപണിയില്‍ ഫോക്‌സ്‌വാഗണ്‍ കൈയടക്കി വെച്ചിട്ടുള്ളത് വെറും 2.1 ശതമാനം ഇടമാണ്. നാല്‍പത് ശതമാനത്തിലധികം വിപണിവിഹിതമുള്ള മാരുതി അടക്കമുള്ള കാര്‍നിര്‍മാതാക്കള്‍ വാഴുന്നിടത്താണ് ഈ ചെറിയ വിഹിതവും കൊണ്ട് ഫോക്‌സ്‌വാഗണ്‍ നിലനില്‍ക്കുന്നത്.

വിശ്വാസ്യതയുടെയും ഗുണനിലവാരത്തിന്റെയുമെല്ലാം കാര്യത്തില്‍ മറ്റേതൊരു കാര്‍നിര്‍മാതാവിനോടും കിടപിടിച്ചുനില്‍ക്കാനുള്ളത് ഫോക്‌സ്‌വാഗന്റെ കൈയിലുണ്ട്. രാജ്യത്ത് എല്ലാ മോഡലുകളിലും എയര്‍ബാഗ് നല്‍കുന്ന ഏക കാര്‍നിര്‍മാതാവാണ് ഈ ജര്‍മന്‍കാരന്‍. പക്ഷേ, ഉപഭോക്താക്കളെ തങ്ങളിലേക്കടുപ്പിക്കാന്‍ ഇവരുടെ വിപണിതന്ത്രങ്ങള്‍ക്ക് സാധിക്കുന്നില്ല എന്നാണ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാവുക.

എല്ലാ മോഡലുകളിലും എയര്‍ബാഗ് നല്‍കുക എന്നത് ഒരു വലിയ കാര്യം തന്നെയാണ്. എന്നാല്‍, കാറിനകത്തെ സുരക്ഷിതത്വത്തെ പരിഗണനയിലെടുക്കാന്‍ ഇന്ത്യന്‍ ഉപഭോക്താവിന്റെ പോക്കറ്റിന് ഇപ്പോഴും കനം വന്നിട്ടില്ല. ഫോക്‌സ്‌വാഗണ്‍ പരാജയപ്പെടുന്നത് ഇവിടെയാണ്. ഈ വിലയ്ക്ക് ഈ സാധനം ഇവിടെ വിറ്റുപോകില്ല!

Volkswagen Struggling In India

പ്രശ്‌നം ഫോക്‌സ്‌വാഗണ്‍ തിരിച്ചറിഞ്ഞിട്ടുണ്ട് ഇതിനകം തന്നെ. പരിഹാരവും കണ്ടെത്തിക്കഴിഞ്ഞു. ഇന്ത്യയില്‍ തന്നെയാണ് എല്ലാ മോഡലുകളും ഉല്‍പാദിപ്പിക്കുന്നതെങ്കിലും കുറെയേറെ ഘടകഭാഗങ്ങള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. കാറുകളുടെ വില വര്‍ധിപ്പിക്കുന്നതില്‍ സ്വാധീനം ചെലുത്തുന്ന ഈ പരിപാടി കുറയ്ക്കുവാനാണ് കമ്പനിയുടെ നീക്കം.

ഘടകഭാഗങ്ങള്‍ ഇന്ത്യയില്‍ തന്നെ പരമാവധി ഉല്‍പാദിപ്പിക്കുവാനാണ് തീരുമാനമെടുത്തിട്ടുള്ളത്. വളരെ താമസിക്കാതെ തന്നെ ഫോക്‌സ്‌വാഗണ്‍ മോഡലുകളുടെ വിലയില്‍ സാരമായ കുറവ് വരുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

രാജ്യത്തെ സാമ്പത്തികമാന്ദ്യമാണ് ഫോക്‌സ്‌വാഗണ്‍ പോലുള്ള, ഗുണനിലവാരത്തില്‍ ശ്രദ്ധ പുലര്‍ത്തുന്ന കമ്പനികളെ ദോഷകരമായി ബാധിക്കുന്നത്. പുതിയ സര്‍ക്കാരില്‍ വലിയ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നുണ്ട് ഓട്ടോവിപണി. എന്തായിരിക്കും ഫലമെന്ന് കാത്തിരുന്ന കാണേണ്ടതാണ്.

ഇന്നത്തെ വീഡിയോ:
3000 കുതിരശക്തിയുള്ള മസറ്റാങ് പറക്കുന്നു!

ഡ്രാഗ് റേസിങ് കാറുകളുടെ കുതിരശക്തി ആയിരത്തിന്റെ പല മടങ്ങുകളാണ്. എട്ടും പത്തും ആയിരം കുതിരശക്തിയുള്ള ഡ്രാഗ് റേസിങ് കാറുകളോടിക്കാന്‍ അസാധ്യമായ മനക്കട്ടി ആവശ്യമാണ്. കാറിന്റെ വലിപ്പത്തിന് ആനുപാതികമല്ലാത്ത കുതിരശക്തി എപ്പോഴും അപകടത്തെ മുന്നില്‍ കൊണ്ടുനിറുത്തുന്നു. ഇവിടെ 3000 കുതിരശക്തി ശേഷിയുള്ള ഒരു ഫോഡ് മസ്റ്റാങ് കാറിന് സംഭവിച്ചത് കാണുക. സ്വന്തം കരുത്തിനെ നിയന്ത്രിക്കാന്‍ കഴിയാതെ പോയ മസ്റ്റാങ് കാര്‍ ട്രാക്കില്‍ അക്ഷരാര്‍ത്ഥത്തില്‍ പറക്കുകയാണ് ചെയ്യുന്നത്.

<iframe width="600" height="450" src="//www.youtube.com/embed/XK3jWvNIqK4?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
English summary
The main reason for Volkswagen vehicles not doing well in India is the cost.
Story first published: Saturday, July 19, 2014, 11:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X