ഫോക്‌സ് ടൈഗൂണിനു പകരം 'ടി റോക്ക്' ഇന്ത്യയിലേക്ക്?

ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ ഇന്ത്യയിലേക്ക് പ്രവേശിക്കുമെന്ന പ്രതീക്ഷയിലാണ് വിപണി. ഇക്കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ ടൈഗണ്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഇക്കോസ്‌പോര്‍ടിന്റെയും ഡസ്റ്ററിന്റെയും അതേ ഇടത്തിലേക്കാണ് ടൈഗൂണ്‍ കയറിയിരിക്കേണ്ടത്. എന്നാല്‍ ഈ പദ്ധതി ഫോക്‌സ്‌വാഗണ്‍ പിന്‍വലിച്ചിരിക്കുന്നുവെന്നാണ് വാര്‍ത്തകള്‍ പറയുന്നത്.

ടോറഗിനെക്കാള്‍ ഇന്ത്യയ്ക്ക് യോജിച്ചത് മറ്റൊരു വാഹനമാണെന്ന ചിന്തയിലാണ് ഫോക്‌സ്‌വാഗണ്‍ ഇപ്പോഴുള്ളത്. കഴിഞ്ഞ ജനീവ മോട്ടോര്‍ ഷോയില്‍ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്ന ആ വാഹനത്തെക്കുറിച്ച് കൂടുതലറിയാം ചുവടെ.

ഫോക്‌സ്‌വാഗണ്‍ ടി-റോക്

ഫോക്‌സ്‌വാഗണ്‍ ടി-റോക്

2014 ജനീവ മോട്ടോര്‍ ഷോയിലവതരിപ്പിക്കപ്പെട്ട ചെറു എസ്‌യുവി കണ്‍സെപ്റ്റാണ് ഫോക്‌സ്‌വാഗണ്‍ ടി റോക് എന്ന പേരിലറിയപ്പെടുന്നത്. ടൈഗൂണിനു പകരം ടി റോക്കിന്റെ ഉള്‍പാദനപ്പതിപ്പായിരിക്കും ഇന്ത്യന്‍ നിരത്തുകളില്‍ ഇക്കോസ്‌പോര്‍ടിനെ എതിരിടുക.

ഫോക്‌സ് ടൈഗൂണിനു പകരം 'ടി റോക്ക്' ഇന്ത്യയിലേക്ക്

ജനീവയില്‍ ഫോക്‌സ്‌വാഗണ്‍ ടി റോക്ക് ഒരു 2 ഡോര്‍ കണ്‍സെപ്റ്റായാണ് അവതരിപ്പിക്കപ്പെട്ടത്. വാഹനത്തിന്റെ റൂഫ് എടുത്തുമാറ്റാവുന്നതായിരുന്നു. ഉല്‍പാദനപ്പതിപ്പ് ഏറെ മാറ്റങ്ങളോടെയായിരിക്കും വരിക എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇന്ത്യന്‍ പതിപ്പ് തീര്‍ച്ചയായും 5 ഡോര്‍ മോഡലായിരിക്കും.

ഫോക്‌സ് ടൈഗൂണിനു പകരം 'ടി റോക്ക്' ഇന്ത്യയിലേക്ക്

2 ലിറ്റര്‍ ടിഡിഐ ഡീസല്‍ എന്‍ജിനാണ് ഫോക്‌സ്‌വാഗണ്‍ ടി റോക്കിലുള്ളത്. 182 കുതിരകളുടെ കരുത്ത് ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന ഈ എന്‍ജിന്‍ പരമാവധി 380 എന്‍എം ചക്രവീര്യവും പകരുന്നു. കണ്‍സെപ്റ്റ് അവതരിച്ചത് ആള്‍-വീല്‍ ഡ്രൈവിലാണ്. ഫോക്‌സ്‌വാഗന്റെ 4മോഷന്‍ ബ്രാന്‍ഡിലുള്ള ഡ്രൈവ്‌ട്രെയിനാണിത്. എന്‍ജിന്‍ വീര്യം ചക്രങ്ങളിലേക്ക് പകരുന്നത് 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ്.

ഫോക്‌സ് ടൈഗൂണിനു പകരം 'ടി റോക്ക്' ഇന്ത്യയിലേക്ക്

എല്‍ഇഡി ഹെഡ്‌ലൈറ്റുകളാണ് കണ്‍സെപ്റ്റില്‍ കാണാനാവുന്നത്. 19 ഇഞ്ച് അലോയ് വീലുകള്‍ ചേര്‍ത്തിരിക്കുന്നു. ഫോക്‌സ്‌വാഗണിന്റെ വിഖ്യാതമായ മോഡ്യൂലാര്‍ പ്ലാറ്റ്‌ഫോമായ 'എംക്യുബി'യാണ് ടി റോക്ക് എസ്‌യുവിയുടെ നിലപാടുതറ.

ഫോക്‌സ് ടൈഗൂണിനു പകരം 'ടി റോക്ക്' ഇന്ത്യയിലേക്ക്

അത്യാധുനികമായ മൊഡ്യൂലാര്‍ പ്ലറ്റ്‌ഫോമുകള്‍ കാര്‍ നിര്‍മാണത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന സാങ്കേതികതയിലാണ് നിര്‍മിക്കുന്നത്. കാറുകളുടെ വലിപ്പവ്യത്യാസങ്ങളെ എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ വിവിധ മൊഡ്യൂളുകളില്‍ നിര്‍മിച്ചിട്ടുള്ള ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ക്ക് സാധിക്കുന്നു. ഭാരക്കുറവാണ് മറ്റൊരു പ്രത്യേകത. ടി റോക്ക് കണ്‍സെപ്റ്റ് കാറിന്റെ മൊത്തം ഭാരം 1420 കിലോഗ്രാമാണ്.

ഫോക്‌സ് ടൈഗൂണിനു പകരം 'ടി റോക്ക്' ഇന്ത്യയിലേക്ക്

ടൈഗൂണ്‍ എസ്‌യുവിയെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കത്തില്‍ നിന്ന് ഫോക്‌സ്‌വാഗണ്‍ പിന്‍മാറുന്നതിന്റെ കാരണവും ഈ പ്ലാറ്റ്‌ഫോമാണ്. ടൈഗൂണിന്റേത്, എംക്യുബിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാലഹരണപ്പെട്ടതെന്നു വിളിക്കാവുന്ന പിക്യു25 പ്ലാറ്റ്‌ഫോമാണ്.

ഫോക്‌സ് ടൈഗൂണിനു പകരം 'ടി റോക്ക്' ഇന്ത്യയിലേക്ക്

പോളോ, വെന്റോ എന്നീ വാഹനങ്ങളില്‍ ഇതേ പ്ലാറ്റ്‌ഫോമാണ് ഉപയോഗിക്കുന്നത്. ഫോക്‌സ്‌വാഗന്റെ ഇന്ത്യയ്ക്ക് പുറത്തുള്ള പ്ലാന്റുകളെല്ലാം മൊഡ്യൂലാര്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറുകയോ മാറിക്കൊണ്ടിരിക്കുകയോ ആണ്. ഇന്ത്യയെയും ഈ നിരയിലേക്കുയര്‍ത്തുക എന്നതാണ് ഫോക്‌സ്‌വാഗണ്‍ മുന്നില്‍ക്കാണുന്ന ലക്ഷ്യം.

Most Read Articles

Malayalam
English summary
In place of the Taigun we could see the T-Roc concept being launched in India.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X