ഫോക്‌സ്‌വാഗണ്‍ വെന്റോ പുതിയ ഡീസല്‍ എന്‍ജിനുമായി വിപണിയില്‍

By Santheep

വെന്റോയുടെ പുതുക്കിയ പതിപ്പ് ഫോക്‌സ്‌വാഗണ്‍ വിപണിയിലെത്തിച്ചു. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 7.44 ലക്ഷമാണ് വാഹനത്തിന്റെ തുടക്കവില.

1.5 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് ഇത്തവണത്തെ പുതുക്കലില്‍ വെന്റോയ്ക്ക് ലഭിച്ച പ്രധാനപ്പെട്ട സാങ്കേതികമാറ്റം. പോളോ ഹാച്ച്ബാക്കില്‍ ഇതേ എന്‍ജിന്‍ ഘടിപ്പിച്ച് നിലവില്‍ വില്‍പനയിലുണ്ട്. വരാനിരിക്കുന്ന സ്‌കോഡ റാപിഡ് സെഡാനിലും ഈ എന്‍ജിന്‍ ചേര്‍ക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ.

ഫോക്‌സ്‌വാഗണ്‍ വെന്റോ പുതിയ ഡീസല്‍ എന്‍ജിനുമായി വിപണിയില്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

ഫോക്‌സ്‌വാഗണ്‍ വെന്റോ പുതിയ ഡീസല്‍ എന്‍ജിനുമായി വിപണിയില്‍

വെന്റോയുടെ മുഖച്ഛായയില്‍ മാറ്റം വരുത്തുന്ന ചില ഡിസൈന്‍ നടപടികള്‍ ഫോക്‌സ്‌വാഗണ്‍കൈക്കൊണ്ടിട്ടുണ്ട്. ക്രോമിയത്തിന്റെ ധാരാളിത്തം കലര്‍ന്ന ഉപയോഗം കാണാവുന്നതാണ് വാഹനത്തില്‍. ഹെഡ്‌ലൈമ്പിന്റെയും ബംപറിന്റെയും ഡിസൈനില്‍ മാറ്റങ്ങള്‍ വന്നിരിക്കുന്നു. ടെയ്ല്‍ ലാമ്പ് ഡിസൈനും മാറിയിട്ടുണ്ട്.

ഫോക്‌സ്‌വാഗണ്‍ വെന്റോ പുതിയ ഡീസല്‍ എന്‍ജിനുമായി വിപണിയില്‍

പുതിയ സ്റ്റീയറിങ് വീലാണ് ഫോക്‌സ്‌വാഗണ്‍ വെന്റോയുടെ പുതുക്കിയ പതിപ്പില്‍ ഘടിപ്പിച്ചിരിക്കുന്നത്. സ്റ്റീയറിങ് വീലില്‍ ഓഡിയോ നിയന്ത്രണങ്ങളും ചേര്‍ത്തിരിക്കുന്നു.

ഫോക്‌സ്‌വാഗണ്‍ വെന്റോ പുതിയ ഡീസല്‍ എന്‍ജിനുമായി വിപണിയില്‍

ഡാഷ്‌ബോര്‍ഡില്‍ ക്രോമിയത്തിന്റെ സാന്നിധ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ഡ്യുവല്‍ ബീം ഹെഡ്‌ലാമ്പുകള്‍, ബോഡി നിറത്തിലുള്ള റിയര്‍വ്യൂ മിററുകളും ഡോര്‍ ഹാന്‍ഡിലുകളും 15 ഇഞ്ച് അലോയ് വീല്‍ എന്നിവയാണ് മറ്റു പുതുമകള്‍.

ഫോക്‌സ്‌വാഗണ്‍ വെന്റോ പുതിയ ഡീസല്‍ എന്‍ജിനുമായി വിപണിയില്‍

ഇന്റീരിയറില്‍ ഇരട്ട നിറങ്ങള്‍ ചേര്‍ന്ന വര്‍ണപദ്ധതി നടപ്പാക്കിയിരിക്കുന്നു.

ഫോക്‌സ്‌വാഗണ്‍ വെന്റോ പുതിയ ഡീസല്‍ എന്‍ജിനുമായി വിപണിയില്‍

1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ പതിപ്പാണ് ഈ പുതുക്കലിലെ പ്രധാന താരം. 105 പിഎസ് കരുത്തും 250 എന്‍എം ചക്രവീര്യവും ഈ എന്‍ജിനുണ്ട്. നിലവിലുള്ള 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനും അതിന്റെ സേവനം തുടരും.

ഫോക്‌സ്‌വാഗണ്‍ വെന്റോ പുതിയ ഡീസല്‍ എന്‍ജിനുമായി വിപണിയില്‍

പുതിയ ഡീസല്‍ എന്‍ജിന്‍ ലിറ്ററിന് 20.34 കിലോമീറ്റര്‍ മൈലേജ് പകരുന്നു മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്ത പതിപ്പില്‍. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ചേര്‍ത്ത 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ പതിപ്പിന്റെ മൈലേജ് ലിറ്ററിന് 21.21 കിലോമീറ്ററാണ്.

വിലകള്‍

വിലകള്‍

1.6 ലിറ്റര്‍ പെട്രോള്‍ (മാന്വല്‍) - 7.44 ലക്ഷം മുതല്‍ 8.87 ലക്ഷം വരെ (ട്രെന്‍ഡ്‌ലൈന്‍, കംഫര്‍ട്ട്‌ലൈന്‍, ഹൈലൈന്‍)

1.2 ലിറ്റര്‍ പെട്രോള്‍ (7 സ്പീഡ് ഓട്ടോമാറ്റിക്) - 9.35 ലക്ഷം മുതല്‍ 9.92 ലക്ഷം വരെ (കംഫര്‍ട്ട്‌ലൈന്‍, ഹൈലൈന്‍)

വിലകള്‍

വിലകള്‍

1.5 ലിറ്റര്‍ ഡീസല്‍ (മാന്വല്‍) - 8.57 ലക്ഷം മുതല്‍ 9.90 ലക്ഷം വരെ (ട്രെന്‍ഡ്‌ലൈന്‍, കംഫര്‍ട്‌ലൈന്‍, ഹൈലൈന്‍)

1.5 ലിറ്റര്‍ ഡീസല്‍ (7 സ്പീഡ് ഓട്ടോമാറ്റിക്) - 10.49 ലക്ഷം മുതല്‍ 10.94 ലക്ഷം വരെ (കംഫര്‍ട്‌ലൈന്‍, ഹൈലൈന്‍)

Most Read Articles

Malayalam
English summary
Volkswagen has launched the facelifted Vento in India starting at Rs 7.44 lakh.
Story first published: Wednesday, September 24, 2014, 15:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X