ഫോക്‌സ്‌വാഗണ്‍ വെന്റോ പ്രത്യേക പതിപ്പ്

By Santheep

ഫോക്‌സ്‌വാഗണ്‍ വെന്റോയുടെ ഒരു പ്രത്യേക പതിപ്പ് 'പ്രിഫേഡ് എഡിഷന്‍' എന്ന പേരില്‍ പുറത്തിറങ്ങി. വെന്റോയുടെ കംഫര്‍ട്‌ലൈന്‍ ഡീസല്‍ വേരിയന്റില്‍ മാത്രമാണ് ഈ പ്രത്യേക പതിപ്പ് ലഭ്യമാക്കുന്നത്.

വെന്റോ സെഡാന്റെ 2013 പതിപ്പ് കാര്യമായ വില്‍പനയില്ലാതെ വിഷമിക്കുന്ന ഘട്ടത്തിലാണ് പ്രത്യേക പതിപ്പുമായി ഫോക്‌സ്‌വാഗണ്‍ വന്നിരിക്കുന്നത്. ഷോറൂമുകളില്‍ വിറ്റഴിയാതെ കിടക്കുന്ന വെന്റോകള്‍ക്ക് ഈ പ്രതിയേക പതിപ്പ് പുതിയ ഊര്‍ജം പകരുമെന്ന് കമ്പനി കരുതുന്നു.

Volkswagen Vento Preferred Launched

കാറിന്റെ എക്സ്റ്റീരിയറില്‍ കൂടുതല്‍ ഭാഗങ്ങളില്‍ ക്രോമിയം സാന്നിധ്യം കാണാവുന്നതാണ്. വിന്‍ഡോകള്‍, സണ്‍ വൈസര്‍, സൈഡ് ഡോര്‍ പ്രൊട്ടക്ടറുകള്‍, അലോയ് വീലുകള്‍ എന്നിവിടങ്ങളിലാണ് ക്രോമിയം പൂശിയിട്ടുള്ളത്.

ബൂട്ട് ലിഡില്‍ 'പ്രിഫേഡ് എഡിഷന്‍' ബാഡ്ജ് പതിച്ചിട്ടുണ്ട്. കാബിനില്‍ റിവേവ്‌സിംഗ് കാമറ, ഡോര്‍ സ്‌റ്റെപ് സില്‍ പ്ലേറ്റ് എന്നിവ ചേര്‍ത്തിരിക്കുന്നു.

ഇവ കൂടാതെ വാഹനം വാങ്ങിയാല്‍ ഒരു വര്‍ഷത്തെ ഇന്‍ഷൂറന്‍സ് സൗജന്യമായി നല്‍കുന്ന ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട് ഫോക്‌സ്‌വാഗണ്‍. നാല് വര്‍ഷത്തേക്ക് റോഡ്‌സൈഡ് അസിസ്റ്റന്‍സും സൗജന്യമാണ്.

സാങ്കേതികമായി യാതൊരു മാറ്റവും വാഹനത്തിന് വരുത്തിയിട്ടില്ല എന്നത് ശ്രദ്ധിക്കുക. 1.6 ലിറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് പ്രിഫേഡ് എഡിഷനിലുള്ളത്. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ വാഹനത്തില്‍ ചേര്‍ത്തിരിക്കുന്നു.

ഈ പ്രത്യേക എഡിഷന്‍ മുംബൈ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം വില 10.74 ലക്ഷം രൂപയാണ്.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

Most Read Articles

Malayalam
English summary
Volkswagen Vento Preferred Edition is available only in Comfortline diesel variant and features a few cosmetic and equipment updates, inside and out.
Story first published: Friday, April 11, 2014, 17:25 [IST]

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X