ഇന്‍ഫോസിസും വോള്‍വോയും കരാറില്‍

വോള്‍വോയുമായി തങ്ങളൊരു കരാറിലേര്‍പ്പെട്ടതായി ഇന്ത്യന്‍ ഐടി കമ്പനിയായ ഇന്‍ഫോസിസ് അറിയിക്കുന്നു. വോള്‍വോയ്ക്കാവശ്യമായ അപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറുകള്‍ നിര്‍മിക്കുന്നതിനാണ് കരാര്‍.

നിങ്ങൾക്കുമുണ്ടോ വൈൽഡ് ലൈഫ് ഇന്ററസ്റ്റ്?

വോള്‍വോയുമായി ഇന്‍ഫോസിസിന് നേരത്തെയും ബന്ധമുണ്ട്. 2010 മുതല്‍ ഇന്‍ഫോസിസില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍ വോള്‍വോ സ്വീകരിച്ചു വരുന്നുണ്ട്.

Volvo and Infosys Sign Multi Year Software and Application Services Deal

വോള്‍വോയുടെ മാര്‍ക്കറ്റിംഗ്, വില്‍പന, ഉപഭോക്തൃസേവനം, നിര്‍മാണം, ഉല്‍പന്നം വികസിപ്പിക്കല്‍, കോര്‍പറേറ്റ് കാര്യങ്ങള്‍ തുടങ്ങിയ വിശാലമായ മേഖലകളിലേക്ക് ഇന്‍ഫോസിസിന്റെ സേവനം വ്യാപിപ്പിക്കുകയാണ് ഇപ്പോഴത്തെ കരാര്‍ വഴി സംഭവിച്ചിരിക്കുന്നത്.

ഒബാമയുടെ പിൻഗാമിക്ക് ലിമോസിൻ റെഡിയാവുന്നു

വോള്‍വോയുമായുള്ള കരാര്‍ ഇന്‍ഫോസിസിന് കുറെയധികം നേട്ടങ്ങള്‍ സമ്മാനിക്കുന്നുണ്ട്. സ്വീഡന്‍, ഡെന്‍മാര്‍ക്ക്, നോര്‍വേ തുടങ്ങിയ വടക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ നിലയുറപ്പിക്കാനുള്ള ഇന്‍ഫോസിസിന്റെ ശ്രമങ്ങള്‍ക്ക് വോള്‍വോ ബന്ധം തുണയാകും.

നിവിൻ പോളി, പോളിടെക്നിക്, ഇൻഫോസിസ്...

വോള്‍വോയെ വിവരസാങ്കേതികതയുടെ ഏറ്റവും ആധുനികമായ ഇടങ്ങളിലേക്ക് പരിവര്‍ത്തിപ്പിക്കുക എന്ന നയപരമായ ചുമതലകൂടി തങ്ങള്‍ക്കുള്ളതായി ഇന്‍ഫോസിസ് തിരിച്ചറിയുന്നുവെന്ന് കമ്പനിയുടെ യൂറോപ്പിലെ ചുമതല വഹിക്കുന്ന നിതേഷ് ബെന്‍സാല്‍ പറയുന്നു.

ഓട്ടോമൊബൈല്‍ മേഖലയില്‍ ഇന്‍ഫോസിസ് ദീര്‍ഘകാലമായി സേവനങ്ങള്‍ വില്‍ക്കുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #volvo #വോള്‍വോ
English summary
Infosys has announced that it has stuck a new deal with Volvo Car Corporation under which it will develop application software for the automaker's global operational requirements.
Story first published: Saturday, March 22, 2014, 12:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X