ഇക്കോസ്‌പോര്‍ട് എതിരാളി ടൈഗൂണ്‍ എക്‌സ്‌പോ ലോഞ്ചിന്

ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ വരവിനെക്കുറിച്ച് ഏറെനാളായി നമ്മള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. പുതുതായി വരുന്ന വാര്‍ത്തകള്‍ ഫോക്‌സ്‌വാഗണിന്റെ ചെറു എസ്‌യുവി കാത്തിരിക്കുന്നവര്‍ക്ക് സന്തോഷം പകരുന്നതാണ്. ഈ വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂ!

ഫെബ്രുവരി ആദ്യവാരത്തില്‍ തുടങ്ങുന്ന ദില്ലി ഓട്ടോ എക്‌പോയില്‍ ഈ ഫോക്‌സ്‌വാഗണ്‍ ചെറു ക്രോസ്സോവര്‍ അവതരിപ്പിക്കപ്പെടും. ഇക്കോസ്‌പോര്‍ട്, ഡസ്റ്റര്‍, ടെറാനോ തുടങ്ങിയ സിങ്കങ്ങള്‍ ഒരുമിച്ച് വാഴുന്ന കാട്ടിലേക്ക് ടൈഗൂണ്‍ വരുന്നത് എന്തെന്തു സന്നാഹങ്ങളോടെയാണ്? കൂടുതലറിയാന്‍ ചുവടെ ഗാലറിയില്‍ ചെല്ലുക.

ടൈഗൂണ്‍ ഇന്ത്യയിലേക്ക്

ടൈഗൂണ്‍ ഇന്ത്യയിലേക്ക്

2012ല്‍ നടന്ന സാവോ പോളോ മോട്ടോര്‍ ഷോയിലാണ് ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ കണ്‍സെപ്റ്റ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യയുടെ കോംപാക്ട് യൂട്ടിലിറ്റി വിപണി ശക്തിപ്പെടാന്‍ തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ അപ്പോള്‍. എങ്കിലും അന്നുതന്നെ വാഹനത്തിന്റെ ഇന്ത്യന്‍ വരവ് പ്രവചിക്കപ്പെട്ടു.

ഇന്ത്യയില്‍ ഫോക്‌സ്‌വാഗണിന്റെ ആദ്യ എസ്‌യുവി

ഇന്ത്യയില്‍ ഫോക്‌സ്‌വാഗണിന്റെ ആദ്യ എസ്‌യുവി

രാജ്യത്ത് ഫോക്‌സ്‌വാഗണ്‍ ഇന്നുവരെ ഒരു യൂട്ടിലിറ്റി വാഹനം ലോഞ്ച് ചെയ്തിട്ടില്ല. സെഡാനുകളിലും ഹാച്ച്ബാക്കുകളിലും കെട്ടിത്തിരിയുകയായിരുന്നു ഇതുവരെ. ഇപ്പോള്‍ യൂട്ടിലിറ്റി വിപണി അതിന്റെ യഥാര്‍ത്ഥ ശേഷി പുറത്തെടുക്കുമ്പോള്‍ ഫോക്‌സ്‌വാഗണും ആരവങ്ങളില്‍ പങ്കുചേരുന്നു.

അപ്പിന്റെ പ്ലാറ്റ്‌ഫോം

അപ്പിന്റെ പ്ലാറ്റ്‌ഫോം

സ്‌റ്റൈലില്‍ ഒരുപടി മുമ്പില്‍ നില്‍ക്കുന്നു എന്നതാണ് ഫോഡ് ഇക്കോസ്‌പോര്‍ടിന് വിപണിയിലുള്ള മികവുകളിലൊന്ന്. ഇക്കാര്യത്തില്‍ ഒരു കിടിലന്‍ എതിരാളിയായിരിക്കും ടൈഗൂണ്‍ എന്നതുറപ്പിക്കാം.

അളവുതൂക്കങ്ങള്‍
 

അളവുതൂക്കങ്ങള്‍

3.86 മീറ്റര്‍ നീളമുള്ള ഈ ചെറു ക്രോസ്സോവര്‍ ഇന്ത്യയിലേക്കിറങ്ങാന്‍ വെട്ടിച്ചുരുക്കുകയും മറ്റും വേണ്ടിവരില്ല. 4 മീറ്ററിന് താഴെ നീളം വരുന്ന എസ്‌യുവികള്‍ക്ക് ലഭിക്കേണ്ടുന്ന എല്ലാ നികുതി ആനുകൂല്യങ്ങള്‍ക്കും ടൈഗൂണ്‍ ഇപ്പോഴേ അര്‍ഹനാണ്. 1.43 മീറ്ററാണ് ടൈഗൂണിന്റെ വീതിയെന്നും അറിയുക.

ഇന്റീരിയര്‍ സ്‌പേസ്

ഇന്റീരിയര്‍ സ്‌പേസ്

ടൈഗൂണിന്റെ ഉള്‍വശം മികച്ച സ്‌പേസ് പ്രദാനം ചെയ്യുന്നുണ്ട്. 280 ലിറ്റര്‍ ബൂട്ട് സ്‌പേസ് നല്‍കുന്നു. പിന്‍സീറ്റുകള്‍ മടക്കിവെച്ചാല്‍ സ്റ്റോറേജ് സ്‌പേസ് 987 ലിറ്ററായി വര്‍ധിപ്പിക്കാം.

എന്‍ജിന്‍

എന്‍ജിന്‍

ബ്രസീല്‍ വിപണിയില്‍ 1 ലിറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ചാണ് ടൈഗൂണ്‍ എത്തിയത്. 110 പിഎസ് കരുത്തും 175 എന്‍എം ചക്രവീര്യവും പകരുന്ന ഈ എന്‍ജിനോടൊപ്പം 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിലെ എന്‍ജിന്‍

ഇന്ത്യയിലെ എന്‍ജിന്‍

ഇതേ എന്‍ജിന്‍ ഇന്ത്യയിലേക്ക് വരില്ലെന്നാണ് ഊഹിക്കേണ്ടത്. പോളോയിലും വെന്റോയിലും ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ എന്‍ജിന്‍ ഉപയോഗിക്കാനാണ് സാധ്യത. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും വാഹനത്തിനുണ്ട്.

Most Read Articles
 
English summary
Volkswagen Taigun, the compact concept SUV that was showcased at the Sao Paulo Motor Show in 2012, has been planned for India and will be the German automaker's first SUV model here.
Please Wait while comments are loading...
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X