നിസ്സാന്‍ നവാറയുടെ പുതിയ ചിത്രങ്ങളും വീഡിയോയും

By Santheep

പിക്കപ്പ് ട്രക്കുകള്‍ വിദേശങ്ങളില്‍ ലൈഫ്‌സ്റ്റൈല്‍ വാഹനങ്ങളായി പരിഗണിക്കപ്പെടുന്നുണ്ട്. നമ്മുടെ രാജ്യത്ത് പിക്കപ്പ് ട്രക്കുകളിലെ ലൈഫ്‌സ്‌റ്റൈല്‍ സെഗ്മെന്റ് വളര്‍ച്ച പ്രാപിച്ചു വരുന്നതേയുള്ളൂ. നിലവില്‍ എസ്‌യുവികളോടാണ് നമ്മുടെ ചായ്‌വ്. ഇക്കാരണത്താല്‍ തന്നെ കഴിഞ്ഞ പതിനൊന്നാം തിയ്യതി തായ്‌ലന്‍ഡ് വിപണിയില്‍ പുറത്തിറങ്ങിയ നിസ്സാന്‍ പിക്കപ്പ് ട്രക്ക് അതേ രൂപത്തില്‍ ഇന്ത്യയിലേക്ക് വരില്ല എന്നുറപ്പിക്കാം. എങ്കിലും ഈ വാഹനത്തിന് പ്രത്യേക ശ്രദ്ധ കൊടുത്തേ മതിയാവൂ നമ്മള്‍. കാരണം, നവാറ പിക്കപ്പ് ട്രക്കിനെ ഒരു എസ്‌യുവിയായി പരിവര്‍ത്തനപ്പെടുത്തി ഇന്ത്യയിലെത്തിക്കാന്‍ നിസ്സാന് പദ്ധതിയുണ്ട്.

പിക്കപ്പ് ട്രക്കായി ജനിക്കുകയും എസ്‌യുവിയായി രൂപാന്തരം കൊള്ളുകയും പിന്നീട് ലോകവിപണികളില്‍ കൊടുങ്കാറ്റുകള്‍ സൃഷ്ടിക്കുകയും ചെയ്ത വാഹനങ്ങള്‍ക്ക് നിരവധി ഉദാഹരണങ്ങളുണ്ട്. ടൊയോട്ടയുടെ ഫോര്‍ച്യൂണര്‍ എസ്‌യുവി ഇതിനൊരും മികച്ച ഉദാഹരണമാണ്. ടൊയോട്ടയുടെ ഹീലക്‌സ് പിക്കപ്പ് ട്രക്കാണ് പിന്നീട് ഫോര്‍ച്യൂണര്‍ എസ്‌യുവിയായി മാറിയത്. ഇസുസുവിന്റെ ഡിമാക്‌സ് എംയു7 പിക്കപ്പ് പിന്നീട് എസ്‌യുവിയായി മാറി. ഇങ്ങനെ പിക്കപ്പ് രൂപം മാറിയെത്തിയ മറ്റൊരു എസ്‌യുവിയാണ് പജീറോ. മിത്സുബിഷിയുടെ ട്രൈറ്റണ്‍ എസ്‌യുവിയാണ് പജീറോയുടെ മുന്‍ഗാമി.

കഴിഞ്ഞദിവസമാണ് നിസ്സാന്‍ നവാറ പിക്കപ്പ് ട്രക്കിന്റെ ആദ്യത്തെ പ്രമോഷണല്‍ വീഡിയോ പുറത്തിറങ്ങിയത്. ട്രക്കിന്റെ സവിശേഷതകള്‍ വിവരിക്കുന്നുണ്ട് ഈ വീഡിയോയില്‍. കൂടാതെ പുതിയ ചില ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. നവാറ ട്രക്കിനെ കൂടുതല്‍ വിശദമായി മനസ്സിലാക്കാന്‍ ഈ ചിത്രങ്ങളും വീഡിയോയും സഹായിക്കും.

നിസ്സാന്‍ നവാറയുടെ പുതിയ ചിത്രങ്ങളും വീഡിയോയും

ചിത്രങ്ങളിലൂടെ നീങ്ങുക

നിസ്സാന്‍ നവാറയുടെ പുതിയ ചിത്രങ്ങളും വീഡിയോയും

1997ല്‍ വിപണിയിലെത്തിയ നിസ്സാന്‍ നവാറ പിക്കപ്പ് ട്രക്കിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഇപ്പോള്‍ തായ്‌ലന്‍ഡ് വിപണിയില്‍ ഇറങ്ങിയിരിക്കുന്നത്. തലമുറക്കണക്കില്‍ പറഞ്ഞാല്‍ പന്ത്രണ്ടാമത് പതിപ്പ്. എന്നാല്‍, 2012ല്‍ പഴയ നവാറ ട്രക്കിന്റെ ഉല്‍പാദനം അവസാനിപ്പിച്ചിരുന്നു നിസ്സാന്‍. പിന്നീടിപ്പോള്‍ അതേ പേരില്‍ പുറത്തിറങ്ങിയിട്ടുള്ള ട്രക്ക് തികച്ചും വ്യത്യസ്തമായ സാങ്കേതികതയിലും ശരീരഭാഷയിലുമാണ് രംഗത്തെത്തിയിട്ടുള്ളത്. ഇതിനെ ഒരു പുതിയ വാഹനം പോലെ പരിഗണിക്കേണ്ടത് ആവശ്യമാണെന്നു തോന്നുന്നു.

നിസ്സാന്‍ നവാറയുടെ പുതിയ ചിത്രങ്ങളും വീഡിയോയും

നിസ്സാന്റെ ഏറ്റവും പുതിയ ശില്‍പഭാഷയായ 'വി മോഷന്‍' ആണ് നവാറ ട്രക്കിന്റെ ശരീരസൗന്ദര്യം നിര്‍ണയിക്കുന്നത്. വാഹനത്തിന്റെ പ്രീമിയം നിലവാരം ദ്യോതിപ്പിക്കുന്ന വിധത്തില്‍ ഉദാരമായ ക്രോമിയം പണികള്‍ അങ്ങിങ്ങായി കാണാം. എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റുകള്‍ അടക്കമുള്ള പ്രീമിയം സവിശേഷതകള്‍ എക്സ്റ്റീരിയറിലുണ്ട്. രണ്ട് നിറങ്ങളില്‍ നിസ്സാന്‍ നവാറ വിപണിയില്‍ ലഭിക്കും.

നിസ്സാന്‍ നവാറയുടെ പുതിയ ചിത്രങ്ങളും വീഡിയോയും

നവാറയുടെ ഇന്റീരിയറിലും രണ്ട് വര്‍ണപദ്ധതികള്‍ നിസ്സാന്‍ നടപ്പാക്കിയിരിക്കുന്നു. ഒന്ന് പൂര്‍ണമായും കറുപ്പില്‍ വരുമ്പോള്‍ മറ്റൊന്ന് ഇരട്ടരാശിയിലുള്ള ബീജ് നിറങ്ങള്‍ പൂശി വരുന്നു.

നിസ്സാന്‍ നവാറയുടെ പുതിയ ചിത്രങ്ങളും വീഡിയോയും

ഉയര്‍ന്ന ഗുണനിലവാരമുള്ള ടിഎഫ്ടി എല്‍സി ഡിസ്‌പ്ലേയാണ് നവാറയിലെ നേവിഗേഷന്‍ സിസ്റ്റത്തിനുള്ളത്. സില്‍വര്‍, ക്രോമിയം എന്നിവ പൂശിയിട്ടുണ്ട് ഡാഷ്‌ബോര്‍ഡില്‍. സെന്റര്‍ കണ്‍സോളില്‍ ടച്ച്‌സ്‌ക്രീന്‍ മള്‍ടിമീഡിയ സിസ്റ്റവും കാണാം.

നിസ്സാന്‍ നവാറയുടെ പുതിയ ചിത്രങ്ങളും വീഡിയോയും

2.5 ലിറ്റര്‍ ശേഷിയുള്ള ഒരു പെട്രോള്‍ എന്‍ജിനും സമാനമായ ശേഷിയുള്ള ഒരു ഡീസല്‍ എന്‍ജിനും നവാറയില്‍ ഘടിപ്പിച്ചിരിക്കുന്നു. ഡീസല്‍ എന്‍ജിന്‍ രണ്ടുതരത്തില്‍ ട്യൂണ്‍ ചെയ്ത് വരുന്നുണ്ട്. ഇവയിലൊന്ന് 163 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കുമ്പോള്‍ മറ്റൊന്ന് 190 പിഎസ് കരുത്ത് പുറത്തെടുക്കുന്നു.

നിസ്സാന്‍ നവാറയുടെ പുതിയ ചിത്രങ്ങളും വീഡിയോയും

ഇതേ ഏന്‍ജിനുകള്‍ തന്നെയാണ് മുന്‍ പതിപ്പുകളിലും ഉപയോഗിച്ചിരുന്നത്. പുതിയ സാങ്കേതികതകള്‍ പ്രയോഗിക്കുകയും പുതിയ രീതിയില്‍ ട്യൂണ്‍ ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നു മാത്രം. ഇത് ഇന്ധനക്ഷമതയില്‍ 11 ശതമാനത്തോളം വര്‍ധന വരുത്തിയിട്ടുണ്ടെന്നും നിസ്സാന്‍ പറയുന്നു.

നിസ്സാന്‍ നവാറയുടെ പുതിയ ചിത്രങ്ങളും വീഡിയോയും

6 സ്പീഡ് മാന്വല്‍, 7 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ ഈ എന്‍ജിനുകളോടു ചേര്‍ക്കും. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനം എല്ലാ മോഡലുകളിലുമുണ്ട്.

നിസ്സാന്‍ നവാറ വീഡിയോ

നിസ്സാന്‍ നവാറ വീഡിയോ

Most Read Articles

Malayalam
English summary
The 2015 Nissan Navara was unveiled in Thailand yesterday and here is the first promotional clipping of the truck in action.
Story first published: Friday, June 13, 2014, 13:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X