ഓട്ടോണമസ് കാറപകടങ്ങളുടെ ഉത്തരവാദിത്തം ആര്‍ക്ക്?

By Santheep

ഓട്ടോണമസ് കാറുകള്‍ അഥവാ സ്വയം നിയന്ത്രിക്കുന്ന കാറുകള്‍ നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗമാകാന്‍ അധികകാലത്തെ കാത്തിരിപ്പ് ആവശ്യമായി വരില്ല. ഗൂഗിള്‍ ഇതിനകം തന്നെ സര്‍വസജ്ജമായ ഓട്ടോണമസ് കാര്‍ നിര്‍മിച്ചെടുത്തു കഴിഞ്ഞു. നോര്‍ത്ത് അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ ഈ കാര്‍ നിരത്തിലിറങ്ങാന്‍ തയ്യാറെടുക്കുകയാണ്. ഇത്തരം കാറുകളെ കണകക്കിലെടുത്തല്ല നിലവിലെ നിയമങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് എന്നത് പുതിയ ചില പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. ഗൂഗിളിന്റെ കാര്‍ നിരത്തിലിറങ്ങുന്നതിന് പ്രധാന തടസ്സമായി നില്‍ക്കുന്നത് കാലിഫോര്‍ണിയ ഗതാഗതവകുപ്പധികൃതര്‍ ഉന്നയിച്ച നിര്‍ണായകമായ ചില ചോദ്യങ്ങളാണ്.

ഈ പ്രശ്‌നത്തില്‍ കാലിഫോര്‍ണിയയിലെ ബുദ്ധിജീവികള്‍ സജീവമായി ഇടപെട്ടുവരികയാണ്. യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് കാലിഫോര്‍ണിയാസ് സ്‌കൂള്‍ ഓഫ് ലോ-യിലെ ജെഫ്രി കെ ഗൂര്‍ണി ഈ വിഷയവുമായി ബന്ധപ്പെട്ട് ഗൗരവപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിക്കുന്നു തന്റെ ലേഖന ('Sue My Car Not Me: Products Liability And Accidents Involving Autonomous Vehicles')ത്തിലൂടെ. വിശദമായി താഴെ ചിത്രത്താളുകളില്‍ വായിക്കാം.

ഓട്ടോണമസ് കാറപകടങ്ങളുടെ ഉത്തരവാദിത്തം ആര്‍ക്ക്?

ചിത്രങ്ങളിലൂടെ നീങ്ങുക.

ഓട്ടോണമസ് കാറപകടങ്ങളുടെ ഉത്തരവാദിത്തം ആര്‍ക്ക്?

ഒരു വാഹനം ഓട്ടോണമസ് രീതിയില്‍ ഓടുമ്പോള്‍ സംഭവിക്കുന്ന അപകടങ്ങളുടെ ഉത്തരവാദി ആരാണെന്ന് വാഹനത്തിന്റെ നിര്‍മാതാവു തന്നെ തീരുമാനിക്കണമെന്നാണ് ജെഫ്രി വാദിക്കുന്നത്.

ഓട്ടോണമസ് കാറപകടങ്ങളുടെ ഉത്തരവാദിത്തം ആര്‍ക്ക്?

കാലിഫോര്‍ണിയ ഗതാഗതവകുപ്പധികൃതര്‍ ആവശ്യപ്പെട്ടിട്ടുള്ളതു പ്രകാരം ഗൂഗിളിന്റെ ഓട്ടോണമസ് കാറുകള്‍ക്ക് മാന്വല്‍ നിയന്ത്രണങ്ങള്‍ ഘടിപ്പിച്ചു മാത്രമേ പുറത്തിറങ്ങൂ. അതായത്, ആവശ്യമായ ഘട്ടങ്ങളില്‍ ഡ്രൈവിങ് സീറ്റിലിരിക്കുന്നയാള്‍ക്ക് കാറിന്റെ നിയന്ത്രണം സ്വയമേറ്റെടുക്കാന്‍ സാധിക്കും. ഇതുവഴി അപകടങ്ങളുടെ ഉത്തരവാദിത്തം ഡ്രൈവറില്‍ത്തന്നെ നിക്ഷിപ്തമായിത്തീരും. എന്നാല്‍, ഇവിടെയും ചില പ്രശ്‌നങ്ങളുണ്ടെന്നാണ് ജെഫ്രി വാദിക്കുന്നത്.

ഓട്ടോണമസ് കാറപകടങ്ങളുടെ ഉത്തരവാദിത്തം ആര്‍ക്ക്?

ഓട്ടോണമസ് കാറിന്റെ ഡ്രൈവര്‍മാരെ അവരുടെ ശാരീരിക-മാനസിക ശേഷികളെ മുന്നില്‍ നിര്‍ത്തി നാലായി തിരിക്കുകയാണ് ജെഫ്രി. അവ ഇപ്രകാരമാണ്:

1. അശ്രദ്ധനായ ഡ്രൈവര്‍

2. കുറഞ്ഞ ശേഷികളുള്ള ഡ്രൈവര്‍

3. ശേഷിയില്ലാത്ത ഡ്രൈവര്‍

4. ജാഗ്രതയുള്ള ഡ്രൈവര്‍

ഓട്ടോണമസ് കാറപകടങ്ങളുടെ ഉത്തരവാദിത്തം ആര്‍ക്ക്?

റോഡിലേക്ക് ഒട്ടും ശ്രദ്ധ നല്‍കാതെ പൂര്‍ണമായും ഓട്ടോണമസ് സംവിധാനത്തില്‍ വിശ്വാസമര്‍പ്പിച്ച് വണ്ടിയോടിക്കുന്ന അലസനായ ഡ്രൈവറെയാണ് ആദ്യത്തെ 'അശ്രദ്ധനായ ഡ്രൈവര്‍' എന്ന വിഭാഗത്തില്‍ ജെഫ്രി പെടുത്തുന്നത്. 'കുറഞ്ഞ ശേഷിയുള്ള ഡ്രൈവര്‍'മാരാകട്ടെ പ്രായമേറിയതുകൊണ്ടോ, പ്രായക്കുറവുകൊണ്ടോ വെള്ളമടിച്ചതുകൊണ്ടോ ശരിയായ രീതിയില്‍ കാറോടിക്കാന്‍ ശേഷിയില്ലാത്തയാളാണ്. സാധാരണ കാറുകള്‍ ഓടിക്കാന്‍ ശേഷിയില്ലാത്ത ഡ്രൈവര്‍മാരെയാണ് മൂന്നാമത്തെ ഗണത്തില്‍ (ശേഷിയില്ലാത്ത ഡ്രൈവര്‍) പെടുത്തുന്നത്. ഇയാള്‍ക്ക് അംഗവൈകല്യമുണ്ടാകാം. നാലാമത്തെ വിഭാഗത്തില്‍ (ജാഗ്രതയുള്ള ഡ്രൈവര്‍) പെടുന്നവര്‍ സാധാരണ കാറോടിക്കുന്ന അതേ ജാഗ്രതയോടെ വളരെ ശ്രദ്ധിച്ച് ഓട്ടോണമസ് കാറും ഓടിക്കുന്നയാളാണ്.

ഓട്ടോണമസ് കാറപകടങ്ങളുടെ ഉത്തരവാദിത്തം ആര്‍ക്ക്?

ഓട്ടോണമസ് കാര്‍ ഉള്‍പ്പെട്ട ഒരു വാഹനാപകടത്തെ വിശകലനം ചെയ്ത് ഉത്തരവാദിയെ തീരുമാനിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ, ഡ്രൈവര്‍മാരുടെ ശാരീരിക-മാനസിക ശേഷികളെക്കൂടി പരിഗണിക്കേണ്ടതാണെന്ന് ജെഫ്രി പറയുന്നു. അതായത്, ശേഷിയില്ലാത്ത ഡ്രൈവര്‍മാരില്‍ അപകടങ്ങളുടെ ഉത്തരവാദിത്തം പൂര്‍ണമായി കെട്ടിയേല്‍പ്പിക്കാന്‍ കഴിയില്ല. അപകടം നടക്കുന്നത് തടയാന്‍ അയാള്‍ അശക്തനാണ് എന്നതാണ് കാരണം. അതെസമയം, ജാഗ്രതയുള്ള ഡ്രൈവര്‍ പൂര്‍ണശേഷിയുള്ളയാളാണ്. തന്റെ ഭാഗത്തല്ല തെറ്റ് എന്ന് അയാള്‍ക്ക് തെളിയിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ മാത്രമേ അപകടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് അയാളെ ഒഴിവാക്കേണ്ടതുള്ളൂ.

ഓട്ടോണമസ് കാറപകടങ്ങളുടെ ഉത്തരവാദിത്തം ആര്‍ക്ക്?

'കുറഞ്ഞ ശേഷി'യുള്ള ഡ്രൈവര്‍മാരെയും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ല. അവരുടെ ശേഷിക്കുറവിന്റെ കാരണങ്ങളാണ് ഇവിടെ പരിഗണിക്കേണ്ടത്. വെള്ളമടിച്ചുള്ള യാത്രയും മറ്റുമാണെങ്കില്‍ ഉത്തരവാദിത്തം അയാള്‍ക്കു തന്നെ നല്‍കി അനുഗ്രഹിക്കാവുന്നതാണ്.

ഓട്ടോണമസ് കാറപകടങ്ങളുടെ ഉത്തരവാദിത്തം ആര്‍ക്ക്?

'അശ്രദ്ധനായ ഡ്രൈവര്‍' വരുത്തുന്ന അപകടങ്ങളില്‍ അയാള്‍ക്ക് അപകടമൊഴിവാക്കാന്‍ വേണ്ട സാഹചര്യവും സാവകാശവും ലഭിച്ചിരുന്നോ എന്നു പരിശോധിക്കുന്നതിലൂടെ ഉത്തരവാദിത്തം ആര്‍ക്ക് നല്‍കണം എന്ന് തീരുമാനിക്കാന്‍ സാധിക്കുമെന്നും ജെഫ്രി ചൂണ്ടിക്കാട്ടുന്നു.

Most Read Articles

Malayalam
English summary
Autonomous cars seem set to be part of our lives pretty soon, and for that reason suitable legislation is critical in order to assess the party to blame in an accident.
Story first published: Tuesday, September 16, 2014, 15:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X