ഡാറ്റ്‌സന്‍ വന്നിട്ടും നിസ്സാന്‍ വളരാത്തതെന്ത്?

By Santheep

ജപ്പാന്‍ കാര്‍ നിര്‍മാതാവായ നിസ്സാന്‍ ഒരു പഴയകാല ബ്രാന്‍ഡിനെ ചില പച്ചിലമരുന്നുകള്‍ പുരട്ടി വീണ്ടാമതും ജീവന്‍ കൊടുത്ത് വിപണിയിലെത്തിക്കുകയുണ്ടായി. ഡാറ്റ്‌സന്‍ എന്ന പ്രസ്സുത ബ്രാന്‍ഡിന്റെ പിറവി ഇന്ത്യയിലും മറ്റു നിരവധി ഏഷ്യന്‍ രാജ്യങ്ങളിലും വലിയ രാസമാറ്റങ്ങള്‍ക്ക് തിരി കൊളുത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഈ പ്രതീക്ഷകളെല്ലാം വെള്ളത്തിലായെന്നാണ് വില്‍പനക്കണക്കുകള്‍ നമ്മോട് പറയുന്നത്.

ജൂലൈ മാസത്തില്‍ 2,900 യൂണിറ്റാണ് നിസ്സാന്റെ മൊത്തം വില്‍പന. ഇതില്‍ ഡാറ്റ്‌സന്‍ അടക്കമുള്ള നിസ്സാന്റെ എല്ലാ കാറുകളുടെയും വില്‍പന ഉള്‍പ്പെടുന്നു. മാരുതി സുസൂക്കി, ഹ്യൂണ്ടായ് എന്നീ ഭീമന്മാരോടാണ് ഏറ്റുമുട്ടുന്നത് എന്നതിനാല്‍ ഈ വില്‍പന തരക്കേടില്ല എന്നും അവകാശപ്പെടുന്നവരുണ്ട്. കൂടാതെ, ഡാറ്റ്‌സന്‍ ബ്രാന്‍ഡ് വിപണിയിലെത്തിയിട്ട് വെറും ആറുമാസം മാത്രമേ ആയുള്ളൂവെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

Datsun

മാര്‍ക്കറ്റിങ് തന്ത്രങ്ങളുടെ പിഴവാണ് ഡാറ്റ്‌സന്‍ ഗോയുടെ വില്‍പന ഇത്രയും കുറവാകാനുള്ള കാരണമെന്ന് അഭിപ്രായമുണ്ട്. മാസം 1500-2000 ഡാറ്റ്‌സന്‍ ഗോ യൂണിറ്റാണ് വിറ്റഴിക്കപ്പെടുന്നത്. ഇത് മാരുതിയുടെയോ ഹ്യൂണ്ടായിയുടെയോ സമാന സെഗ്മെന്റിലുള്ള വാഹനങ്ങളുടെ വില്‍പനയുമായി തട്ടിച്ചുനോക്കാന്‍ പോലും പറ്റാത്ത സംഖ്യയാണ്.

നിസ്സാന്റെ മാര്‍ക്കറ്റിങ് ശൈലി ഇന്ത്യന്‍ വിപണിക്ക് ഒട്ടും യോജിച്ചതല്ലെന്ന അഭിപ്രായമാണ് പലര്‍ക്കുമുള്ളത്. മധ്യേഷ്യയില്‍ പിന്തുടരുന്ന വില്‍പനാനയങ്ങള്‍ അതേപടി ഇന്ത്യയിലേക്ക് കയറ്റിവിടുകയാണ് നിസ്സാന്‍ ചെയ്തതെന്ന് വിപണിനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #datsun
English summary
Japanese carmaker launched 3 new products in the past 6-9 months, but could only muster volumes of 2,900 units this July.
Story first published: Thursday, August 14, 2014, 13:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X