ഫോഡ് തൊഴിലാളികൾ നിശ്ശബ്ദ സമരത്തിൽ

By Santheep

ടൊയോട്ടയുടെ ബങ്കളുരു പ്ലാന്റുകളിലെ സമരം തുടരുന്നതിനിടെ ചെന്നൈയില്‍ നിന്ന് മറ്റൊരു സമരത്തിന്റെ വാര്‍ത്തകള്‍ വരുന്നു. ചെന്നൈ മറമലൈ നഗറില്‍ സ്ഥിതി ചെയ്യുന്ന ഫോഡ് പ്ലാന്റിലാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങിയിരിക്കുന്നത്.

സമരത്തെതുടർന്ന് ടൊയോട്ട ബങ്കളുരു പ്ലാൻറുകൾ അടച്ചു

തൊഴിലാളികളുടെ പെര്‍ഫോമന്‍സ് ഇന്‍സെന്റീവ് വെട്ടിക്കുറച്ചതിനെത്തുടര്‍ന്നാണ് ഫോഡില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായതെന്നാണ് അറിയുന്നത്. മാനേജ്‌മെന്റിന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ച് പ്ലാന്റിലെ 1800 തൊഴിലാളികള്‍ കമ്പനി നല്‍കുന്ന സൗകര്യങ്ങള്‍ സ്വീകരിക്കാതെ നിസ്സഹകരണ സമരം നടത്തുകയാണ്. കുറെ ദിവസങ്ങളായി ഈ പ്രശ്‌നം കമ്പനിക്കുള്ളില്‍ പുകയുകയാണ് എന്നറിയുന്നു.

ടൊയോട്ട മാരുതിക്ക് പഠിക്കുന്നു

പ്രകടനത്തെ അടിസ്ഥാനമാക്കി നല്‍കുന്ന ഇന്‍സെന്റീവ് 10 ശതമാനം കണ്ട് കുറച്ചതായി തൊഴിലാളികള്‍ വ്യക്തമാക്കുന്നു. അതെസമയം പ്ലാന്റിലെ ഉല്‍പാദനം കൂടിയിട്ടുമുണ്ട്. 2012ല്‍ 1.06 ലക്ഷം യൂണിറ്റായിരുന്നു പ്ലാന്റിലെ മൊത്തം ഉല്‍പാദനം. 2013ല്‍ ഇത് 1.22 ലക്ഷമായി കൂടുകയുണ്ടായി. പെര്‍ഫോമന്‍സ് ഇന്‍സന്റീവായി 2012ല്‍ നല്‍കിയിരുന്നത് അടിസ്ഥാന ശമ്പളത്തിന്റെ 26 ശതമാനമായിരുന്നെങ്കില്‍ ഇപ്പോഴത് വെട്ടിക്കുറച്ച് 15.8 ശതമാനമാക്കി മാറ്റിയിരിക്കുകയാണ്.

ഫോഡിന്റെ ഫിയസ്റ്റ, ഫിഗോ, എന്‍ഡീവര്‍, ഇഖ്‌കോസ്‌പോര്‍ട് എന്നീ വാഹനങ്ങള്‍ നിര്‍മിക്കുന്നത് ഈ പ്ലാന്റിലാണ്. ലോകത്തെമ്പാടും നാല്‍പതോളം രാഷ്ട്രങ്ങളിലേക്ക് ഇവിടെ നിര്‍മിക്കുന്ന വാഹനങ്ങള്‍ കയറ്റിവിടുന്നുണ്ട്.

പ്ലാൻറ് അടച്ചിടൽ നിയമവിരുദ്ധം: ടൊയോട്ട തൊഴിലാളികൾ

കഴിഞ്ഞ വര്‍ഷം ലഭിച്ചിരുന്ന ഇന്‍സെന്റീവെങ്കിലും സ്ഥാപിച്ചുകിട്ടണമെന്നാണ് ഫോഡിലെ തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. തങ്ങള്‍ കടുത്ത സമരരീതികളിലേക്ക് പോകുന്നില്ലെന്നും നിശ്ശബ്ദമായി പ്രതിഷേധിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും തൊഴിലാളികള്‍ പറയുന്നു.

ഉല്‍പാദനത്തെ മാത്രം അടിസ്ഥാനമാക്കി ഇന്‍സെന്റീവ് നല്‍കാന്‍ സാധിക്കില്ലെന്നാണ് കമ്പനി പറയുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ തങ്ങളുടെ ഭാഗത്തു നിന്ന് അഭിസംബോധന ചെയ്യാന്‍ ഒരു യൂണിയന്‍ ആവശ്യമാണെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. ഫോഡ് തൊഴിലാളികള്‍ക്ക് ഇപ്പോഴും ഒരു കമ്പനി അംഗീകൃത യൂണിയനില്ല.

Workers On silent Strike at Fords Chennai plant
Most Read Articles

Malayalam
കൂടുതല്‍... #ford #strike #ഫോര്‍ഡ് #സമരം
English summary
At Ford's plant at Maramalai Nagar, about 60 km from Chennai, nearly 1,800 workers are miffed that the management has reduced their incentive by about 10 percentage points.
Story first published: Tuesday, March 25, 2014, 13:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X