ഇപ്പോള്‍ ഇന്ത്യയിലെത്തിയാല്‍ വിജയം ഉറപ്പിക്കാവുന്ന 10 കാറുകള്‍

By Santheep

വിപണിയുടെ സ്വഭാവം മനസ്സിലാക്കാതെയുള്ള എടുത്തുചാട്ടം കാര്‍നിര്‍മാതാക്കളെ കുഴപ്പത്തിലാക്കാറുണ്ട്. വിദേശ കാര്‍ കമ്പനികളാണ് ഇങ്ങനെ പ്രശ്‌നത്തില്‍ പെടുന്നവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. പല രാജ്യങ്ങളില്‍ കച്ചവടം നടത്തിയതിന്റെ മുന്‍പരിചയമുണ്ടെന്ന ആത്മവിശ്വാസത്തില്‍ ഇവരെടുക്കുന്ന തീരുമാനങ്ങള്‍ പലതും പാളിപ്പോകാറുണ്ട്. ഇന്ത്യയില്‍ നല്ല നിലയില്‍ വിറ്റഴിക്കാന്‍ കഴിയുന്ന പല വാഹനങ്ങളും ഇവരുടെ പക്കലുണ്ടാകുമെന്നതാണ് ഇതിന്റെ രസകരമായ ഒരു വശം.

ഇന്ത്യയില്‍ എത്തിച്ചേര്‍ന്നാല്‍ മികച്ച വില്‍പന പിടിക്കാന്‍ കഴിയുന്ന പത്ത് കാര്‍ മോഡലുകളെ പരിചയപ്പെടുത്തുകയാണ് ഇവിടെ. ഇതില്‍ നിങ്ങള്‍ക്ക് വിയോജിപ്പികളുണ്ടാകാം. അവ കമന്റ് ചെയ്ത് അറിയിക്കുക.

ഇപ്പോള്‍ ഇന്ത്യയിലെത്തിയാല്‍ വിജയം ഉറപ്പിക്കാവുന്ന 10 കാറുകള്‍

താളുകളിലൂടെ നീങ്ങൂ.

10. ടൊയോട്ട വിയോസ്

10. ടൊയോട്ട വിയോസ്

ഈ വാഹനം ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്യാന്‍ ടൊയോട്ട തീരുമാനമെടുത്തിട്ടുണ്ട്. ബങ്കളുരുവില്‍ പലയിടങ്ങളില്‍ ടെസ്റ്റ് ചെയ്യുന്ന നിലയില്‍ വിയോസിനെ കണ്ടെത്തിയിരുന്നു. 7 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിലായിരിക്കും ഈ മധ്യനിര സെഡാന്‍ വില കാണുക.

09. ഷെവര്‍ലെ ട്രാക്‌സ്

09. ഷെവര്‍ലെ ട്രാക്‌സ്

ഈ എസ്‌യുവി മോഡലും ഇന്ത്യയിലേക്കു വരാന്‍ തയ്യാറെടുക്കുകയാണ്. കഴിഞ്ഞ പാരിസ് മോട്ടോര്‍ ഷോയില്‍ അവതരിച്ച് വാഹനമാണിത്. 1.7 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ ഇപ്പോഴുള്ളത്. ഇതിനകം തന്നെ ലാറ്റിനമേരിക്കന്‍ വിപണികളില്‍ ഈ വാഹനം എത്തിയിട്ടുണ്ട്.

08. ഫോഡ് കാ

08. ഫോഡ് കാ

ഫോഡ് ഫിഗോ ഹാച്ച്ബാക്കിന്റെ പകരക്കാരനാണ് ഫോഡ് കാ എന്ന പേരില്‍ അവതരിച്ചിരിക്കുന്നത്. കഴിഞ്ഞ ദില്ലി എക്‌സ്‌പോയില്‍ ഈ വാഹനം അവതരിപ്പിക്കപ്പെട്ടിരുന്നു.

07. ഹ്യൂണ്ടായ് ഐഎക്‌സ്25

07. ഹ്യൂണ്ടായ് ഐഎക്‌സ്25

വിപണിയിലേക്കു വരാന്‍ തയ്യാറെടുക്കുകയാണ് ഈ ചെറു എസ്‌യുവി. കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഈ എസ്‌യുവിക്ക് സാധിച്ചേക്കും.

06. ജീപ്പ് വ്രാങ്‌ലര്‍

06. ജീപ്പ് വ്രാങ്‌ലര്‍

വിജയിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലാത്ത വാഹനങ്ങളുടെ കൂട്ടത്തിലാണ് ജീപ്പ് വ്രാങ്‌ലറിനെ പെടുത്തേണ്ടത്. 2013 ജൂലൈ മാസത്തില്‍ ഈ വാഹനം ചെന്നൈയില്‍ ടെസ്റ്റ് ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. രണ്ടുവര്‍ഷത്തോളമായിട്ടും വ്രാങ്‌ലറിനെ വിപണിയിലെത്തിക്കാന്‍ ജീപ്പ് തയ്യാറായിട്ടില്ല. ഇനി അധികം വൈകില്ലെന്ന് പ്രതീക്ഷിക്കാം.

05. ഫോക്‌സ്‌വാഗണ്‍ അപ്

05. ഫോക്‌സ്‌വാഗണ്‍ അപ്

ഇന്ത്യയിലേക്ക് ഈ ചെറു ഹാച്ച്ബാക്ക് എത്തിച്ചേരുമെന്ന് കേട്ടു തുടങ്ങിയത് 2012ലാണ്. പിന്നീട് ഈ തീരുമാനത്തില്‍ നിന്ന് കമ്പനി പിന്‍മാറിയാതായും വാര്‍ത്തകള്‍ കണ്ടു. ഇന്ത്യയിലേക്ക് വാഹനം എത്തുകയാണെങ്കില്‍ വിജയിക്കുമെന്നു തന്നെയാണ് ഇപ്പോഴും വിപണിനിരീക്ഷകര്‍ കരുതുന്നത്.

04. ഓഡി എ1

04. ഓഡി എ1

ആഡംബര ചെറുകാറുകള്‍ക്ക് ഇന്ത്യയില്‍ വലിയ ഡിമാന്‍ഡാണ് നിലവിലുള്ളത്. മെഴ്‌സിഡിസ്, ബിഎംഡബ്ല്യു തുടങ്ങിയ പ്രീമിയം കാര്‍നിര്‍മാതാക്കളുടെയെല്ലാം വില്‍പനാവോള്യം വര്‍ധിപ്പിക്കുന്നത് ഇത്തരം ചെറുകാറുകളാണ്. വിപണിയിലെത്തിയാല്‍ ഈ വാഹനം വന്‍ വിജയമായിത്തീരും എന്ന കാര്യത്തില്‍ സന്ദേഹിക്കേണ്ടതില്ല.

03. റിനോ ക്ലിയോ

03. റിനോ ക്ലിയോ

ഇന്ത്യയില്‍ ക്ലിക്കാവാന്‍ സാധ്യതയുള്ള ഒരു വാഹനമാണ് റിനോ ക്ലിയോ. 1990 മുതല്‍ ഈ വാഹനം വിപണിയിലുണ്ട്. ഇന്ത്യയില്‍ വരികയാണെങ്കില്‍ പോളോ, ജാസ്സ് തുടങ്ങിയ ഹാച്ച്ബാക്കുകളുടെ സെഗ്മെന്റിലാണ് ക്ലിയോ ഇടം കണ്ടെത്തേണ്ടത്.

02. നിസ്സാന്‍ ക്വാഷ്‌ക്വായ്

02. നിസ്സാന്‍ ക്വാഷ്‌ക്വായ്

ഇന്ത്യയിലേക്ക് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഒരു വാഹനമാണിത്. എന്നാല്‍, പ്രതീക്ഷിക്കാന്‍ തുടങ്ങിയിട്ട് മൂന്നു വര്‍ഷത്തിലധികമായി എന്നതാണ് സത്യം. ചെറു ക്രോസ്സോവറുകളുടെ വിപണിയില്‍ വലിയ സാധ്യത ഈ വാഹനത്തിനുണ്ട്.

01. ഹോണ്ട സിആര്‍വി ഡീസല്‍

01. ഹോണ്ട സിആര്‍വി ഡീസല്‍

സിആര്‍വിയുടെ ഡീസല്‍ പതിപ്പ് ഇന്ത്യ വലിയ പ്രതീക്ഷയോടെ നോക്കിക്കാണുന്ന മോഡലാണ്. ഡീസല്‍ എന്‍ജിന്‍ വാഹനങ്ങള്‍ പതുക്കെ എത്തിച്ചു തുടങ്ങുകയാണ് ഹോണ്ടയിപ്പോള്‍. അധികം താമസിക്കാതെ സിആര്‍വി ഡീസല്‍ ഇന്ത്യയിലെത്തുമെന്നും വലിയ വിജയം കൊയ്യുമെന്നും പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
10 Cars That Should Be In India By Now.
Story first published: Wednesday, March 25, 2015, 12:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X