പണ്ടത്തെ കാറുകള്‍: നമ്മള്‍ 'മിസ്സ്' ചെയ്യുന്ന 10 കാര്യങ്ങള്‍

By Santheep

'ഇന്നത്തെ ഓണമൊക്കെ എന്ത് ഓണം? പണ്ടത്തെ ഓണമാ ഓണം!' എന്ന ഒരു തിയറിയുണ്ട്. ഭൂരിഭാഗം ജനങ്ങളും ഓണത്തിനു പോലും പട്ടിണി കിടന്നിരുന്ന ഒരു കാലത്തെയാണ് 'പണ്ട്' എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്. സൗകര്യങ്ങള്‍ വളരെ കുറവായിരുന്നെങ്കിലും പണ്ടത്തെ കാറുകള്‍ക്ക് ചില നല്ല വശങ്ങളെല്ലാം ഉണ്ടായിരുന്നു എന്ന് പറയുമ്പോള്‍ ഈ ലേഖകനെ 'പണ്ടത്തെ ഓണം' ആഘോഷിക്കുന്ന ആളാക്കരുത്!

പ്രീമിയര്‍ പദ്മിനി എന്ന ഗൃഹാതുരത

അച്ഛന്‍ ഉപയോഗിച്ചിരുന്ന കാര്‍ ഒരിക്കലെങ്കിലും ഓടിച്ചു നോക്കിയിട്ടുള്ളവര്‍ക്കറിയാം നമ്മള്‍ ചിലതെല്ലാം മിസ്സ് ചെയ്യുന്നുണ്ട്. പഴയ ഇന്ത്യ കാറുകളില്‍ നമ്മളിന്നും ഇഷ്ടപ്പെടുന്ന പത്ത് കാര്യങ്ങളെക്കുറിച്ചാണ് താഴെ ചര്‍ച്ച ചെയ്യുന്നത്.

പണ്ടത്തെ കാറുകള്‍: നമ്മള്‍ 'മിസ്സ്' ചെയ്യുന്ന 10 കാര്യങ്ങള്‍

താളുകളിലൂടെ നീങ്ങുക.

10. കരുത്തുറ്റ ബോഡി

10. കരുത്തുറ്റ ബോഡി

ഇന്ന് വിപണിയിലില്ലാത്ത അംബാസ്സര്‍, പ്രീമിയര്‍ പദ്മിനി കാറുകളെക്കുറിച്ചാണ്. ഇന്ത്യയുടെ റോഡ് സാഹചര്യങ്ങളെ മുന്നില്‍ കണ്ടാണ് ഇവ നിര്‍മിച്ചിരുന്നത്. ഇക്കാരണത്താല്‍ തന്നെ ഇവയുടെ ബോഡിക്ക് നല്ല ഉറപ്പും ബലവുമുണ്ടായിരുന്നു. എന്തെങ്കിലും കേടുപാട് പറ്റിയാല്‍ നന്നാക്കാന്‍ വലിയ ചെലവൊന്നും വന്നിരുന്നുമില്ല.

09. പിന്‍സീറ്റിലെ യാത്രാസുഖം

09. പിന്‍സീറ്റിലെ യാത്രാസുഖം

അംബാസ്സഡറിന്റെയും കോണ്ടസ്സ കാറിന്റെയുമെല്ലാം യാത്രാസുഖം വിഖ്യാതമാണ്. ഇന്ന് പ്രീമിയം കാറുകള്‍ക്കു പോലും നല്‍കാന്‍ സാധിക്കാത്ത യാത്രാസുഖമാണ് ഇവ പകര്‍ന്നു തന്നിരുന്നതെന്ന് അനുഭവിച്ചവര്‍ പറയും.

08. ഫുള്‍ സൈസ്ഡ് സ്‌പെയര്‍ വീല്‍

08. ഫുള്‍ സൈസ്ഡ് സ്‌പെയര്‍ വീല്‍

ഇന്ന് ഒരു താല്‍ക്കാലികാവശ്യം എന്ന നിലയിലാണ് കാര്‍നിര്‍മാതാക്കള്‍ സ്‌പെയര്‍ വീലുകള്‍ നല്‍കുന്നത്. പ്രീമിയം കാറുകളിലാണ് ഇത് ഏറെ പ്രകടം. ഇക്കാരണത്താല്‍ തന്നെ പല കാറുകളിലും ഫുള്‍ വീല്‍ ഉണ്ടാകാറില്ല. ഈ വീല്‍ അത്യാവശ്യത്തിന് ഉപയോഗിക്കാം. പത്തോ നൂറോ കിലോമീറ്റര്‍ പരമാവധി പോകാം. പഴയ കാറുകളിലെ സ്‌പെയര്‍ വീലുകള്‍ അക്ഷരാര്‍ത്ഥത്തില്‍ കാറിനു ചേര്‍ന്ന പുത്തന്‍ വീലുകള്‍ തന്നെയായിരുന്നു.

07. ഇലക്ട്രിക് സന്നാഹങ്ങള്‍

07. ഇലക്ട്രിക് സന്നാഹങ്ങള്‍

യന്ത്രവും മനുഷ്യനും ഏറ്റവുമധികം ഇഴുകിച്ചേരുന്ന ഇടങ്ങളായിരുന്നു കാറുകള്‍. സ്വന്തം കാറിന്റെ ഹൃദയമിഡിപ്പ് തനിക്ക് കേള്‍ക്കാമായിരുന്നു എന്ന് ഏതെങ്കിലും പഴയ ഡ്രൈവര്‍ പറഞ്ഞാല്‍ വെറും നൊസ്റ്റാള്‍ജിയ എന്ന് തള്ളിക്കളയേണ്ട. ഇന്നത്തെപ്പോലെ എന്‍ജിന്റെ സ്പന്ദനങ്ങളറിയാന്‍ ഇലക്ട്രിക് സന്നാഹങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. ഒരു ഡ്രൈവര്‍ തന്റെ കാറിന്റെ ഹൃദയമിഡിപ്പ് അറിയേണ്ടത് അന്ന് ഒരു ആവശ്യമായിരുന്നു!

06. ഭാരക്കുറവ്

06. ഭാരക്കുറവ്

കാറുകള്‍ ഇന്നത്തപ്പോലെ മസിലന്മാരായിരുന്നില്ല. ഓടിക്കാന്‍ കുറെക്കൂടി രസകരമായിരുന്നു എന്ന് അനുഭവമുള്ളവര്‍ പറയും. ഭാരം കുറഞ്ഞ ശരീരം കൊണ്ടുനടക്കാന്‍ ചെറിയ എന്‍ജിനുകള്‍ ധാരാളമായിരുന്നു.

05. റിപ്പയര്‍ ചെയ്യാന്‍ എളുപ്പം

05. റിപ്പയര്‍ ചെയ്യാന്‍ എളുപ്പം

ഇന്നത്തെപ്പോലെ സങ്കീര്‍ണമായ സാങ്കേതികതകളുടെ ഉപയോഗം ഇല്ലായിരുന്നു കാറുകളില്‍. നാട്ടിന്‍പുറത്തെ മെക്കാനിക്കുകള്‍ക്ക് വളരെ എളുപ്പത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമായിരുന്നു.

04. ആ പഴയ കീ തിരിക്കല്‍

04. ആ പഴയ കീ തിരിക്കല്‍

കീ തിരിച്ച് വണ്ടി സ്റ്റാര്‍ട്ടാക്കുന്ന ആ പഴയ കാലം ഇന്നേതാണ്ട് നഷ്ടമായി. മിക്ക കാറുകളിലും പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ടുകള്‍ വന്നു. കീ തിരിച്ച് എന്‍ജിന്റെ സ്പന്ദനം നേരിട്ട് അനുഭവിച്ചിരുന്ന ആ കാലമേ, എന്നെക്കണ്ടാല്‍ നീ തിരിച്ചറിയുമോ?

03. ഇന്റീരിയര്‍ ലാളിത്യം

03. ഇന്റീരിയര്‍ ലാളിത്യം

ഇന്നത്തെ കാറുകള്‍ക്ക് ഇന്റീരിയര്‍ ലാളിത്യം കൈവരിക്കാന്‍ ഇത്തിരി പാടാണ്. അത്രയധികം സാങ്കേതിക വളര്‍ച്ച നമ്മള്‍ കൈവരിച്ചിട്ടുണ്ട്. പഴയ കാറുകളില്‍ ഒന്നോ രണ്ടോ നോബുകള്‍ കണ്ടേക്കും. ചിലപ്പോള്‍ അവയും കണ്ടെന്നു വരില്ല!

02. മാന്വല്‍ ഗിയര്‍ബോക്‌സ്

02. മാന്വല്‍ ഗിയര്‍ബോക്‌സ്

ഇന്നും മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്ത കാറുകളുണ്ട്. എന്നാല്‍, ഇത് കുറ്റിയറ്റു കൊണ്ടിരിക്കുന്ന ഒരു വംശമാണ്. അടുത്ത അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കുള്ളില്‍ മാന്വല്‍ കാറുകള്‍ ഓഫ് റോഡിങ് ഭ്രാന്തുള്ളവരും മറ്റും ഉപയോഗിക്കുന്ന ഒരു പ്രത്യേക സാധനമായി പരിണമിക്കും.

01. പില്ലാറുകളുടെ മെലിച്ചില്‍

01. പില്ലാറുകളുടെ മെലിച്ചില്‍

പഴയ കാറുകളുടെ പ്രധാന പ്രത്യേകതകളിലൊന്നാണിത്. ഡിസൈന്‍ സൗന്ദര്യത്തിനു വേണ്ടിയും സുരക്ഷിതത്വം പ്രമാണിച്ചുമൊക്കെ പില്ലാറുകളുടെ വീതിയും തടിയുമെല്ലാം കൂട്ടിയിട്ടുണ്ട് പുതിയ കാറുകളില്‍. മെലിഞ്ഞ പില്ലാറുകളുടെ ഒരു ഗുണം അത് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ സൃഷ്ടിക്കുന്നില്ല എന്നതാണ്.

Most Read Articles

Malayalam
English summary
10 Things We Miss About Old Indian Cars.
Story first published: Monday, March 30, 2015, 15:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X