നിര്‍ബന്ധമായും വാങ്ങേണ്ടുന്ന കാര്‍ ആക്‌സസറികള്‍

By Santheep

കാര്‍ വാങ്ങിക്കഴിഞ്ഞാലാണ് ചെലവുകള്‍ തുടങ്ങുന്നത്. കുറെയെല്ലാം നമുക്ക് വേണ്ടെന്നു വെക്കാം. ചിലതെല്ലാം അഡ്ജസ്റ്റ് ചെയ്യാം. എന്നാല്‍, ഒരു കാറില്‍ ഒട്ടും ഒഴിവാക്കാന്‍ പറ്റാത്ത ചിലതുണ്ട്. ഇക്കാലത്ത് ഇതൊന്നും ഇല്ലാതെ റോഡില്‍ വണ്ടിയിറക്കിയാല്‍ ശരിയാവില്ല എന്നതാണ് കാര്യം.

മുക്കിന് മുക്കിന് കാര്‍ ആക്‌സസറി ഷോപ്പുകള്‍ കാണാം ഇന്ന്. ഏതെല്ലാം ആക്‌സസറുകളാണ് നമുക്ക് വേണ്ടതെന്ന് തീരുമാനിച്ചു കഴിഞ്ഞാല്‍ ആക്‌സസറി ഷോപ്പില്‍ ചെന്ന് അവര്‍ പറയുന്നതെല്ലാം വാങ്ങിക്കൂട്ടേണ്ടി വരില്ല.

01. ഹെഡ്‌ലൈറ്റ്

01. ഹെഡ്‌ലൈറ്റ്

എന്‍ട്രി ലെവല്‍ കാറുകളുടെ ബേസ് പതിപ്പുകളില്‍ നിലവാരപ്പെട്ട ഹെഡ്‌ലൈറ്റുകള്‍ കാണാന്‍ കഴിഞ്ഞെന്നു വരില്ല. നല്ല തെളിച്ചമുള്ള ലൈറ്റുകള്‍ നമ്മുടെ ജീവന്മരണ പ്രശ്‌നമാണ്. ഫ്‌ലോസ്സര്‍, ഫിലിപ്‌സ്, ഹെല്ല, ഓസ്രാം, ബോഷ് എന്നീ നിര്‍മാതാക്കള്‍ മികച്ച ഹെഡ്‌ലൈറ്റുകള്‍ വിപമിയിലെത്തിക്കുന്നുണ്ട്.

02. ഹോണ്‍

02. ഹോണ്‍

നമ്മുടെ രാജ്യത്ത് പെട്രോളിലല്ല, ഹോണിലാണ് വണ്ടിയോടുന്നതെന്ന് പറയാറുണ്ട്. മറ്റ് ഡ്രൈവര്‍മാരെ സ്വന്തം അഭിപ്രായം അറിയിക്കാന്‍ തല്‍ക്കാലം നമുക്ക് മറ്റു വഴികളില്ല. കാറിലെ ഫാക്ടറി ഫിറ്റഡ് ഹോണ്ട നല്ലതല്ലെങ്കില്‍ നല്ലൊരു ഹോണ്‍ വാങ്ങി ഘടിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

03. ടയറുകള്‍

03. ടയറുകള്‍

നിര്‍മാതാക്കള്‍ കാറിനൊപ്പം നല്‍കുന്ന ടയര്‍ മികച്ചതാവണം എന്നില്ല. ചെലവ് ചുരുക്കലിന്റെ ഭാഗമായി അവര്‍ പല വിട്ടുവീഴ്ചകളും ചെയ്തിരിക്കും. മിഷെലിന്‍, ബ്രിഡ്ജ്‌സ്റ്റോണ്‍, കോണ്‍ടിനെന്റല്‍ എന്നീ കമ്പനികളുടെ ടയറുകള്‍ മികച്ചതാണ്.

04. മ്യൂസിക് സിസ്റ്റം

04. മ്യൂസിക് സിസ്റ്റം

മികച്ചൊരു മ്യൂസിക് സിസ്റ്റമില്ലെങ്കില്‍ കാര്‍ ബോറടിയുടെ കേന്ദ്രസ്ഥാനമായി മാറാന്‍ അധികനേരം വേണ്ട. പുറംവിപണിയില്‍ നിന്ന് നല്ലൊരെണ്ണം വാങ്ങി ഘടിപ്പിക്കാവുന്നതാണ്.

05. പാര്‍ക്കിങ് എയ്ഡ്

05. പാര്‍ക്കിങ് എയ്ഡ്

ഒരു റിവേഴ്‌സ് കാമറ, അല്ലെങ്കില്‍ ഒരു സെന്‍സര്‍ ഘടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ബേസ് കാര്‍ മോഡലുകളില്‍ ഇതൊന്നും കാണില്ല. പുറംവിപണിയില്‍ നിന്ന് വാങ്ങി ചേര്‍ക്കാവുന്നതാണ്.

06. ജിപിഎസ്

06. ജിപിഎസ്

ഫോണുകളില്‍ മാപ്പ് ലഭിക്കുന്നുണ്ടല്ലോ എന്ന് വാദിക്കാം. എന്നാല്‍ ഇതിന് ഓരോ സമയവും ഡാറ്റാ ചാര്‍ജ് ചെലവാക്കണം. ജിപിഎസ് സിസ്റ്റത്തിനായി ഒരു തവണ പണമടച്ചാല്‍ മതിയല്ലോ? ഇന്നത്തെക്കാലത്ത് ഇത്തരമൊരു സംവിധാനം അത്യാവശ്യമാണ് വാഹനത്തില്‍.

07. ഡേ നൈറ്റ് മിറര്‍

07. ഡേ നൈറ്റ് മിറര്‍

ബേസ് മോഡലുകളില്‍ കാറിനകത്ത് സാധാരണ കണ്ണാടിയാണ് ഉണ്ടാവുക. ഇത് മാറ്റി ഒരു ഡേ നൈറ്റ് മിറര്‍ ഘടിപ്പിക്കണം. രാത്രിയില്‍ പിന്നില്‍ വരുന്ന വണ്ടികളുടെ വെളിച്ചം പ്രതിഫലിച്ച് കാഴ്ച തടസ്സപ്പെടുന്നത് ഇത്തരം കണ്ണാടികളില്‍ സംഭവിക്കില്ല.

08. ഫയര്‍ എക്സ്റ്റിഗ്വിഷര്‍

08. ഫയര്‍ എക്സ്റ്റിഗ്വിഷര്‍

കാര്‍ തീപ്പിടിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല ഇക്കാലത്തും. ഒരു സിഗരറ്റിന്റെ തീപ്പൊരി മതിയാവും എല്ലാം നശിപ്പിക്കാന്‍. ഇക്കാരണത്താല്‍ തന്നെ ഒരു ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ കാറില്‍ കരുതുന്നത് നല്ലതാണ്.

09. റെയ്ന്‍ വൈസര്‍

09. റെയ്ന്‍ വൈസര്‍

വിന്‍ഡോകള്‍ തുറക്കുമ്പോള്‍ ഉടനടി കാറിലേക്ക് വെള്ളം കടക്കുന്നത് എന്തൊരു ചീഞ്ഞ അവസ്ഥയാണ്! ഇത് ഒരു പരിധി വരെ തടയാല്‍ റെയിന്‍ വൈസറുകള്‍ക്ക് സാധിക്കും. ഒരെണ്ണം വാങ്ങി ഘടിപ്പിക്കുന്നത് നല്ലതാണ്.

10. ചാര്‍ജിങ് ഔട്‌ലെറ്റ്

10. ചാര്‍ജിങ് ഔട്‌ലെറ്റ്

ബേസ് പതിപ്പുകളില്‍ ചാര്‍ജിങ് പോയിന്‍രുകളൊന്നും ഉണ്ടാവില്ല. പുറംവിപണിയില്‍ നിന്ന് ഒരെണ്ണം വാങ്ങി വെച്ചാല്‍ യാത്രയ്ക്കിടയില്‍ ലോകവുമായുള്ള ബന്ധം നഷ്ടപ്പെടാതെയിരിക്കും.

11. ഫസ്റ്റ് എയ്ഡ് കിറ്റ്

11. ഫസ്റ്റ് എയ്ഡ് കിറ്റ്

അപകടങ്ങള്‍ എപ്പോഴും സംഭവിക്കാം. തയ്യാറായിത്തന്നെ ഇരിക്കുന്നത് നല്ലതാണ്. ഒരു ഫസ്റ്റ് എയ്ഡ് കിറ്റ് എപ്പോഴും കൂടെ കരുതുക.

Most Read Articles

Malayalam
English summary
11 Essential Aftermarket Accessories For Your Car.
Story first published: Friday, April 17, 2015, 18:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X