അടുത്ത 8 മാസത്തിനുള്ളില്‍ വിപണിയിലെത്തുന്ന 14 കാറുകള്‍

By Santheep

രണ്ടായിരത്തിപ്പതിനഞ്ച് ഏതാണ്ട് മധ്യവയസ്സിലെത്തിയിരിക്കുന്നു. ഓട്ടോമൊബൈല്‍ വിപണിയെ സംബന്ധിച്ച് ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ക്കാണ് വലിയ പ്രാധാന്യമുള്ളത്. ഈ കാലയളവില്‍ വില്‍പന വലിയ തോതില്‍ വര്‍ധിക്കാറുണ്ട്. ഈ മാസങ്ങളെ ലാക്കാക്കിയാണ് കാര്‍നിര്‍മാതാക്കള്‍ തങ്ങളുടെ പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കാറുള്ളത്. അതായത്, 2015ല്‍ വിപണിയിലെത്താനുള്ള കാറുകള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂ എന്ന്.

ഇനി ഒരു പത്തു പതിന്നാല് കാറുകള്‍ വിപണി പിടിക്കാനുണ്ട്. ഇവയില്‍ ഏറെയും പുതിയ മോഡലുകളാണ്. നിലവിലുള്ളവയുടെ പുതുക്കലുകളും വിപണിയിലെത്താനുണ്ട്. ഈ കാറുകള്‍ ഏതെല്ലാമെന്ന് പരിശോധിക്കുകയാണ് ഇവിടെ.

14. ഫോഡ് ഫിഗോ ആസ്പയര്‍

14. ഫോഡ് ഫിഗോ ആസ്പയര്‍

ഫിഗോയുടെ സെഡാന്‍ പതിപ്പ് ഇന്ത്യയിലെ ചെറു സെഡാന്‍ വിപണിയില്‍ ഇടിപിടിക്കാനുള്ള വണ്ടിയാണ്. ചില വിദേശവിപണികളില്‍ ഈ കാര്‍ ഇതിനകം തന്നെ അവതരിച്ചിട്ടുണ്ട്.

13. ഫോഡ് ഫിഗോയുടെ പുതുക്കിയ പതിപ്പ്

13. ഫോഡ് ഫിഗോയുടെ പുതുക്കിയ പതിപ്പ്

ഫിഗോ ഹാച്ച്ബാക്കിന് ഒരു പുതുക്കല്‍ അത്യാവശ്യമായി വന്നിട്ടുണ്ട്. ഫിഗോ ആസ്പയര്‍ മോഡലിനെ ആധാരമാക്കിയുള്ള മാറ്റങ്ങളായിരിക്കും കാര്യമായി വരിക. ഇന്റീരിയറിലും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.

12. ടാറ്റ നാനോ എഎംടി

12. ടാറ്റ നാനോ എഎംടി

പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണിത്. സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി വരുന്നതോടെ വില്‍പനയില്‍ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

11. ടാറ്റ സഫാരിയുടെ പുതുക്കല്‍

11. ടാറ്റ സഫാരിയുടെ പുതുക്കല്‍

ടാറ്റ സഫാരി സ്റ്റോം ഒരു പുതുക്കലിന് തയ്യാറെടുക്കുകയാണ്. ടാറ്റയുടെ എസ്‌യുവികളില്‍ വലിയ ആരാധകനിരയുള്ള മോഡലാണിത്.

10. മാരുതി എസ്എക്‌സ്4 ക്രോസ്സോവര്‍

10. മാരുതി എസ്എക്‌സ്4 ക്രോസ്സോവര്‍

10 ലക്ഷത്തിനു മുകളില്‍ വിലനിലവാരത്തിലായിരിക്കും എസ്എക്‌സ്4 ക്രോസ്സോവര്‍ വരിക. മാരുതിയെ സംബന്ധിച്ച് വളരെ നിര്‍ണായകമായ ഒരു മോഡലാണിത്. പ്രീമിയം നിലവാരത്തിലുള്ള കാറുകളിലേക്ക് തങ്ങളുടെ വിപണിയെ ഉയര്‍ത്താന്‍ മാരുതിക്ക് ഇന്നേവരെ സാധിച്ചിട്ടില്ല.

09. മാരുതി വൈആര്‍എ പ്രീമിയം ഹാച്ച്ബാക്ക്

09. മാരുതി വൈആര്‍എ പ്രീമിയം ഹാച്ച്ബാക്ക്

ഹോണ്ട ജാസ്സ് അടക്കമുള്ള എതിരാളികള്‍ ഇടംപിടിക്കുന്ന പ്രീമിയം ഹാച്ച്ബാക്കുകളുടെ ലോകത്തേക്കാണ് മാരുതി ഇനി കടക്കുന്നത്. വൈആര്‍എ ഹാച്ച്ബാക്കിന്റെ വിജയം ഉറപ്പാക്കേണ്ടതും മാരുതിയുടെ ഒരു അതിജീവന പ്രശ്‌നം തന്നെയാണ്. പ്രീമിയം കാറുകളുടെ ലോകത്ത് തങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കേണ്ടതുണ്ട് കമ്പനിക്ക്.

08. മഹീന്ദ്ര ചെറു എസ്‌യുവി

08. മഹീന്ദ്ര ചെറു എസ്‌യുവി

മഹീന്ദ്രയുടെ രണ്ട് ചെറു എസ്‌യുവി പതിപ്പുകള്‍ വിപണിയിലെത്താന്‍ തയ്യാറെടുക്കുന്നുണ്ട്. ഇവയിലൊന്ന് ഈ വാര്‍ഷം തന്നെ വിപണി പിടിച്ചേക്കും. ഇക്കോസ്‌പോര്‍ട്, ഡസ്റ്റര്‍ തുടങ്ങിയ മോഡലുകള്‍ക്ക് സാന്നിധ്യമുള്ള വിപണിയില്‍ മത്സരക്ഷമതയേറിയ വിലനിലവാരത്തില്‍ വാഹനം വരും.

07. ഹ്യൂണ്ടായ് ചെറു എസ്‌യുവി

07. ഹ്യൂണ്ടായ് ചെറു എസ്‌യുവി

ചെറു എസ്‌യുവികളുടെ ലോകത്ത് വലിയ രാസമാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഐഎക്‌സ്25ന് സാധിക്കും. ഈ വാഹനവും നടപ്പുവര്‍ഷം തന്നെ വിപണി പിടിക്കും.

06. ഹോണ്ട ജാസ്സ്

06. ഹോണ്ട ജാസ്സ്

ഹോണ്ടയുടെ ജാസ്സ് പ്രീമിയം ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയില്‍ നേരത്തെ വിറ്റിരുന്നതാണ്. രണ്ടാ വരവ് തകര്‍ക്കുമെന്നാണ് മനസ്സിലാക്കേണ്ടത്. അടുത്ത മാസങ്ങളില്‍ ഈ വാഹനവും വിപണി പിടിക്കും.

05. മാരുതി ചെറു എസ്‌യുവി

05. മാരുതി ചെറു എസ്‌യുവി

ചെറു എസ്‌യുവി വിപണിയിലേക്ക് ഹ്യൂണ്ടായ് കൂടി എത്തിച്ചേരുന്നതോടെ മാരുതി അതിയായ സമ്മര്‍ദ്ദത്തിലാണ് വീഴാന്‍ പോകുന്നത്. അധികം താമസിക്കാതെ തന്നെ ഒരു മികച്ച എതിരാളിയുമായി മാരുതി വരും.

04. റിനോയുടെ ചെറുകാര്‍

04. റിനോയുടെ ചെറുകാര്‍

ഏറെക്കാലമായി കേള്‍ക്കുന്നതാണിത്. ഇടക്കാലത്ത് ബജാജുമായി സഖ്യമുണ്ടാക്കിയിരുന്നു ഇതേ ഉദ്ദേശ്യം വെച്ച്. ആര്‍ഇ60 എന്ന നാല് ചക്രമുള്ള ഓട്ടോറിക്ഷ നിര്‍മിച്ച് റിനോയെ പ്ലിങ്ങിക്കുകയാണ് ബജാജ് ചെയ്തത്. റിനോ തനതായി നിര്‍മിച്ച ഒരു ചെറുകാറുമായി ഈ വര്‍ഷം തന്നെ വിപണിയിലെത്തും.

03. ടാറ്റ കൈറ്റ് ഹാച്ച്ബാക്ക്

03. ടാറ്റ കൈറ്റ് ഹാച്ച്ബാക്ക്

ടാറ്റയുടെ സ്വയം പുതുക്കലിന്റെ ഭാഗമായി വിപണിയിലെത്താനിരിക്കുന്ന വാഹനമാണിത്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഈ വാഹനം വിപണി പിടിക്കും.

02. ടാറ്റ കൈറ്റ് സെഡാന്‍

02. ടാറ്റ കൈറ്റ് സെഡാന്‍

കൈറ്റ് കണ്‍സെപ്റ്റിനെ ആധാരമാക്കിയുള്ള സെഡാന്‍ മോഡലാണിത്. ഈ വര്‍ഷം തന്നെ വിപണി പിടിക്കും.

01. സെലെരിയോ ഡീസല്‍

01. സെലെരിയോ ഡീസല്‍

ഇന്ത്യന്‍ ഓട്ടോ ഉലകം ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന മോഡലാണിത്. ഈ വര്‍ഷം തന്നെ വിപണി പിടിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടോപ് 10 #top 10
English summary
14 Upcoming Cars in India on 2015.
Story first published: Thursday, April 9, 2015, 12:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X