2015 ഫിയറ്റ് ഡോബ്ലോയ്ക്ക് ഇന്ത്യയില്‍ സാധ്യതയുണ്ടോ?

By Santheep

ഫിയറ്റ് ഡോബ്ലോ പോലൊരു വാഹനം ഇന്ത്യയില്‍ വിപണിവിജയം കാണുമെന്നു പറയാന്‍ നമ്മുടെ മുന്‍വിധികള്‍ അനുവദിക്കണമെന്നില്ല. ബോക്‌സി ഡിസൈന്‍, ടാള്‍ബോയ് ഡിസൈന്‍ തുടങ്ങിയ പൊല്ലാപ്പ് പിടിച്ച വാക്കുകളുപയോഗിച്ച് ഇത്തരം വാഹനങ്ങളെ നമ്മള്‍ തള്ളിക്കളയും. എന്നാല്‍, ബോക്‌സി ഡിസൈനില്‍ വരുന്ന മാരുതി വാഗണ്‍ ആര്‍ വില്‍പനയുടെ കാര്യത്തില്‍ സെക്‌സിയാണല്ലോ എന്നു ചേദിച്ചാല്‍ നമ്മള്‍ പെട്ടെന്ന് കളം മാറ്റിച്ചവിട്ടും. അതുപിന്നെ...., വോള്യം മാര്‍ക്കറ്റ്.... ഇന്ത്യന്‍ ഉപഭോക്താക്കളുടെ പോക്കറ്റ് തുടങ്ങിയ ലോജിക്കുകള്‍ പുറത്തെടുക്കുകയായി. സൂക്ഷമമായി പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്ന ഒരു കാര്യം, ശരിയായ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ഏത് മോഡലിനും സ്വീകാര്യത നേടിക്കൊടുക്കുമെന്നതാണ്.

ഇന്ത്യയിലെ എംപിവികളും എസ്‌യുവികളും

ഇന്ത്യയ്ക്കു പുറത്തുള്ള വിപണികളില്‍ ഫിയറ്റ് ഡോബ്ലോ എന്ന പാനല്‍ വാന്‍ മികച്ച നിലയില്‍ വിറ്റുപോകുന്നുണ്ട്. രണ്ടായിരാമാണ്ടില്‍ പുറത്തിറങ്ങിയ ഡോബ്ലോയുടെ 1.5 ദശലക്ഷം മോഡലുകള്‍ വിറ്റഴിച്ചിട്ടുണ്ട് ഇതുവരെ. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ഡോബ്ലോ 2015 മോഡലിനെ നമുക്കൊന്ന് പരിചയപ്പെടാം ഇവിടെ.

2015 ഫിയറ്റ് ഡോബ്ലോയ്ക്ക് ഇന്ത്യയില്‍ സാധ്യതയുണ്ടോ?

താളുകളിലൂടെ നീങ്ങുക.

തികച്ചും 'ഇന്ത്യന്‍'

തികച്ചും 'ഇന്ത്യന്‍'

ഭാവിയില്‍ ഇന്ത്യയുടെ എംപിവി വിപണിയിലെ സാധ്യതകള്‍ കുഴിച്ചെടുക്കാന്‍ ഫിയറ്റ് ഡോബ്ലോയെ നിരത്തിലിറക്കിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. വിലയിലും ഉള്ളിലെ സ്‌പേസിന്റെ കാര്യത്തിലുമെല്ലാം തികച്ചും 'ഇന്ത്യന്‍' ആണ് ഈ വാഹനം.

പുതിയ ഡോബ്ലോ

പുതിയ ഡോബ്ലോ

വന്‍തോതിലുള്ള പുതുക്കലിന് വിധേയമായാണ് 2015 ഡോബ്ലോ എത്തിയിരിക്കുന്നത്. എക്‌സ്റ്റീരിയറില്‍ പുതിയ ബംപറുകള്‍, ബോണറ്റ് എന്നിവ ചേര്‍ത്തിരിക്കുന്നു. അകത്താകട്ടെ പുതുക്കിയ മള്‍ടിമീഡിയ സന്നാഹങ്ങള്‍ നല്‍കിയിട്ടുണ്ട്.

'ഒച്ചയില്ലായ്മ'

'ഒച്ചയില്ലായ്മ'

വാഹനത്തിനകത്ത് ഒച്ച കുറയ്ക്കാന്‍ വല്ലാതെ പണിപ്പെട്ടിട്ടുണ്ട് ഫിയറ്റ്. 'ലോകോത്തരം' എന്നാമ് ഡോബ്ലോയുടെ സൗണ്ട്പ്രൂഫിങ് സംവിധാനത്തെ ഫിയറ്റ് വിശേഷിപ്പിക്കുന്നത്. ബൈ-ലിങ്ക് സസ്‌പെന്‍ഷന്‍ സിസ്റ്റം വാഹനത്തിന്റെ ഹാന്‍ഡ്‌ലിങ് ശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്.

എന്‍ജിനുകള്‍

എന്‍ജിനുകള്‍

അന്താരാഷ്ട്രവിപണിയില്‍ ഒമ്പത് എന്‍ജിന്‍ പതിപ്പുകള്‍ ഡോബ്ലോയ്ക്കുണ്ട്. 1.4 ലിറ്ററില്‍ തുടങ്ങി 2.0 ലിറ്ററില്‍ അവസാനിക്കുന്നു ഇവ. 90നും 135നും ഇടയിലാണ് ഈ എന്‍ജിനുകളുടെയെല്ലാം കുതിരശക്തി.

പ്രായോഗികത

പ്രായോഗികത

ശരിയായി വിലയിടുകയാണെങ്കില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രായോഗികമാണ് ഈ വാഹനമെന്നു കാണാം. മികച്ച സ്‌പേസ് പ്രദാനം ചെയ്യുന്നുണ്ട് ഡോബ്ലോ. അന്താരാഷ്ട്ര വിപണിയില്‍ 7 സീറ്ററായി എത്തുന്ന ഡോബ്ലോയെ ഇന്ത്യയ്ക്കായി സീറ്റുകളുടെ എണ്ണം കൂട്ടി വിട്ടുവീഴ്ച ചെയ്യാവുന്നതാണ്.

Most Read Articles

Malayalam
കൂടുതല്‍... #fiat #auto news #new launches
English summary
2015 Fiat Doblo: Could Quirk Work In Our Country.
Story first published: Wednesday, February 4, 2015, 14:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X