വിമര്‍ശകരുടെ വായടയ്ക്കാന്‍ ഇക്കോസ്‌പോര്‍ട് സ്‌പോര്‍ടി പതിപ്പ്

By Santheep

ഫോഡ് ഇക്കോസ്‌പോര്‍ട് ഇന്ത്യന്‍ വിപണിയില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയത്. ചെറു എസ്‌യുവി സെഗ്മെന്റിന് കൂടുതല്‍ ഉറച്ച ഒരു സ്‌പേസ് ലഭിക്കുന്നത് ഇക്കോസ്‌പോര്‍ടിന്റെ വരവോടു കൂടിയാണ്. ഇന്ത്യയില്‍ താരതമ്യേന വിമര്‍ശനങ്ങള്‍ കുറവായിരുന്നു ഈ വാഹനത്തിന്. എന്നാല്‍, വളര്‍ന്ന വിപണികളില്‍ ഈ ചെറു എസ്‌യുവി ചില വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയുണ്ടായി. അവയിലൊന്നായിരുന്നു ഇക്കോസ്‌പോര്‍ടിന്റെ 'സ്‌പോര്‍ടി' സ്വഭാവം.

മൂന്ന് പുതിയ ഇക്കോസ്‌പോര്‍ട് കണ്‍സെപ്റ്റുകള്‍

ഈ വിമര്‍ശനങ്ങളെ നേരിടുകയാണ് ഫോഡ് പുതിയ ഇക്കോസ്‌പോര്‍ട് എസ് പതിപ്പിലൂടെ ചെയ്യുന്നത്. ജനീവയില്‍ അവതരിച്ച ഇക്കോസ്‌പോര്‍ട് എസ്സിനെ അടുത്തു കാണാം താഴെ താളുകളില്‍.

വിമര്‍ശകരുടെ വായടയ്ക്കാന്‍ ഇക്കോസ്‌പോര്‍ട് സ്‌പോര്‍ടി പതിപ്പ്

താളുകളിലൂടെ നീങ്ങുക.

വിമര്‍ശകരുടെ വായടയ്ക്കാന്‍ ഇക്കോസ്‌പോര്‍ട് സ്‌പോര്‍ടി പതിപ്പ്

പേരില്‍ 'സ്‌പോര്‍ട്' എന്ന വാക്ക് ചേര്‍ത്തത് തെറ്റാണെന്ന് മാറ്റ് വാട്‌സന്‍ തന്റെ ഇക്കോസ്‌പോര്‍ട് ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. സ്‌പോര്‍ടിനെസ്സ് ഇക്കോസ്‌പോര്‍ടിന്റെ പേരില്‍ മാത്രമേയുള്ളൂ എന്നദ്ദേഹം നിരീക്ഷിച്ചു. ഇന്ധനക്ഷമത മാത്രമാണ് ഇക്കോബൂസ്റ്റ് എന്‍ജിന് അവകാശപ്പെടാനാവുന്നത് എന്നും സ്‌പോര്‍ട് എന്ന വാക്ക് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മാറ്റ് വാട്‌സന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വിമര്‍ശകരുടെ വായടയ്ക്കാന്‍ ഇക്കോസ്‌പോര്‍ട് സ്‌പോര്‍ടി പതിപ്പ്

പിന്നീട് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച നിരൂപണങ്ങളെ സ്വാധീനിക്കാന്‍ മാറ്റ് വാട്‌സന്റെ ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ടിന് സാധിച്ചിരുന്നു. ഈ പ്രശ്‌നത്തെ മറികടക്കണമെന്ന ഫോഡിന്റെ ആഗ്രഹമാണ് 'ഇക്കോസ്‌പോര്‍ട് എസ്' എന്ന പുതിയ പതിപ്പിന്റെ പിറവിക്കു പിന്നില്‍.

വിമര്‍ശകരുടെ വായടയ്ക്കാന്‍ ഇക്കോസ്‌പോര്‍ട് സ്‌പോര്‍ടി പതിപ്പ്

ഇക്കോസ്‌പോര്‍ടിന്റെ സ്‌റ്റൈലിങ്ങില്‍ മാറ്റം വരുത്താനും ഇത്തവണ ഫോഡ് ശ്രമിച്ചിരിക്കുന്നു. പിന്നില്‍ ഘടിപ്പിച്ച സ്‌പെയര്‍ വീലോടു കൂടിയാണല്ലോ നമുക്ക് ഇക്കോസ്‌പോര്‍ടിനെ പരിചയം. ഈ പതിപ്പില്‍ സ്‌പെയര്‍ വീല്‍ കാണില്ല.

വിമര്‍ശകരുടെ വായടയ്ക്കാന്‍ ഇക്കോസ്‌പോര്‍ട് സ്‌പോര്‍ടി പതിപ്പ്

സ്‌പോര്‍ടി സൗന്ദര്യം വര്‍ധിപ്പിക്കാന്‍ സ്റ്റൈലില്‍ വരുത്തിയ മാറ്റങ്ങള്‍ക്ക് തികഞ്ഞ സാങ്കേതിക പിന്തുണയുമുണ്ട് എന്നതിനാലാണ് ഇക്കോസ്‌പോര്‍ട് എസ് പ്രാധാന്യം നേടുന്നത്. ഡ്രൈവ് ഡൈനമിക്‌സില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കുന്നു ഇക്കോസ്‌പോര്‍ട് എസ്.

വിമര്‍ശകരുടെ വായടയ്ക്കാന്‍ ഇക്കോസ്‌പോര്‍ട് സ്‌പോര്‍ടി പതിപ്പ്

രസകരമായ ഒരു സംഗതി, വാഹനത്തിന്റെ സ്‌പോര്‍ടി സവിശേഷതകള്‍ വര്‍ധിപ്പിച്ചതിനു സമാന്തരമായി സിറ്റി ഡ്രൈവ് സവിശേഷതകള്‍ക്കും പ്രാധാന്യം നല്‍കിയിട്ടുണ്ട് എന്നതാണ്. സാധനം വിറ്റു പോകണമല്ലോ?!

വിമര്‍ശകരുടെ വായടയ്ക്കാന്‍ ഇക്കോസ്‌പോര്‍ട് സ്‌പോര്‍ടി പതിപ്പ്

ചാസി, സസ്‌പെന്‍ഷന്‍, പിന്‍ ആക്‌സില്‍ തുടങ്ങിയ എല്ലാ പ്രധാന ഘടകഭാഗങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സ് 10 മില്ലിമീറ്റര്‍ കണ്ട് കുറച്ചിട്ടുമുണ്ട്.

വിമര്‍ശകരുടെ വായടയ്ക്കാന്‍ ഇക്കോസ്‌പോര്‍ട് സ്‌പോര്‍ടി പതിപ്പ്

ഗ്രൗണ്ട് ക്ലിയറന്‍സ് കുറച്ചത് ഹാന്‍ഡ്‌ലിങ് സൗകര്യം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചാണ്. വാഹനത്തിന്റെ ഇലക്ട്രോണിക് സ്റ്റബിലിറ്റി സിസ്റ്റം, പവര്‍ സ്റ്റീയറിങ് സിസ്റ്റം എന്നിവയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

വിമര്‍ശകരുടെ വായടയ്ക്കാന്‍ ഇക്കോസ്‌പോര്‍ട് സ്‌പോര്‍ടി പതിപ്പ്

ഇക്കോസ്‌പോര്‍ട് എസ്സില്‍ പുതുക്കിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് കാണാന്‍ കഴിയുക. ക്രോമിയത്തിന്റെ സാന്നിധ്യവുമുണ്ട് ഇവിടെ.

വിമര്‍ശകരുടെ വായടയ്ക്കാന്‍ ഇക്കോസ്‌പോര്‍ട് സ്‌പോര്‍ടി പതിപ്പ്

വിന്‍ഡോ സ്വിച്ചുകളില്‍ ക്രോമിയം പൂശിയിരിക്കുന്നു. ഡോറുകളിലും ഡാഷ്‌ബോഡിലുമെല്ലാം ഗുണനിലവാരമേറിയ സൗണ്ട് ഡെഡനിങ് മെറ്റീരിയലുകളാണ് ഉപയോഗിച്ചിട്ടുള്ളത്.

വിമര്‍ശകരുടെ വായടയ്ക്കാന്‍ ഇക്കോസ്‌പോര്‍ട് സ്‌പോര്‍ടി പതിപ്പ്

നീല നിറത്തിലാണ് ഇക്കോസ്‌പോര്‍ട് എസ് വരുന്നത്. ഇക്കോബൂസ്റ്റ് പെട്രോള്‍ എന്‍ജിനും ടിഡിസിഐ ഡീസല്‍ എന്‍ജിനും വാഹനത്തില്‍ ഘടിപ്പിക്കും. ഡീസല്‍ എന്‍ജിന്റെ കരുത്ത് 5 പിഎസ് വര്‍ധിപ്പിച്ചിട്ടുമുണ്ട്.

വിമര്‍ശകരുടെ വായടയ്ക്കാന്‍ ഇക്കോസ്‌പോര്‍ട് സ്‌പോര്‍ടി പതിപ്പ്

റൂഫില്‍ കറുപ്പ് നിറമാണ് ചേര്‍ത്തിരിക്കുന്നത്. റൂഫ് റെയിലുകള്‍ എടുത്തു മാറ്റിയിരിക്കുന്നു. മിറര്‍ കാപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്.

വിമര്‍ശകരുടെ വായടയ്ക്കാന്‍ ഇക്കോസ്‌പോര്‍ട് സ്‌പോര്‍ടി പതിപ്പ്

17 ഇഞ്ച് അലോയ് വീലുകള്‍ വാഹനത്തിന്റെ സ്‌പോര്‍ടി സ്വഭാവം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്.

വിമര്‍ശകരുടെ വായടയ്ക്കാന്‍ ഇക്കോസ്‌പോര്‍ട് സ്‌പോര്‍ടി പതിപ്പ്

ഇന്റീരിയറില്‍ തുകല്‍ ഫാബ്രിക്‌സിന്റെ ഉപയോഗം കൂട്ടിയിട്ടുണ്ട്. കറുപ്പ് നിറത്തിലാണ് ഡാഷ്‌ബോര്‍ഡ് വരുന്നത്.

വിമര്‍ശകരുടെ വായടയ്ക്കാന്‍ ഇക്കോസ്‌പോര്‍ട് സ്‌പോര്‍ടി പതിപ്പ്

മറ്റൊരു പ്രധാന കൂട്ടിച്ചേര്‍ക്കല്‍ തണുപ്പുകാലത്തിന് യോജിച്ച വിധത്തിലുള്ള ഹീറ്റഡ് സീറ്റുകളും ഹീറ്റഡ് വിന്‍ഡ് സ്‌ക്രീന്‍, ഹീറ്റഡ് മിററുകള്‍ തുടങ്ങിയ സന്നാഹങ്ങള്‍ വാഹനത്തില്‍ ചേര്‍ത്തിട്ടുണ്ട്.

Most Read Articles

Malayalam
English summary
2015 Geneva Motor Show Ford EcoSport S Debuts Sans Rear Mounted Wheel.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X