മോഡിയുടെ കന്നി ബജറ്റ് വാഹന മേഖലയെ ബാധിക്കുന്നതെങ്ങനെ?

By Santheep

മോഡിയുടെ ആദ്യത്തെ ബജറ്റിനെ കോര്‍പറ്റേറ്റ് ലോകം അത്യാകാംക്ഷയോടെയാണ് കാത്തിരുന്നത്. കോര്‍പറ്റേറ്റ് പ്രതീക്ഷകള്‍ക്ക് കോട്ടം തട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച ബജറ്റാണ് അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ചത് എന്നാണ് പൊതുവിലുള്ള വിലയിരുത്താല്‍. കാര്‍ നിര്‍മാണ മേഖലയില്‍ ചില ചെറിയ അതൃപ്തികളും ഇല്ലാതില്ല എന്നും പറയേണ്ടിരിക്കുന്നു.

ബജറ്റ് കാര്‍മേഖലയില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ചാണ് താഴെ ചര്‍ച്ച.

മോഡിയുടെ കന്നി ബജറ്റ് വാഹന മേഖലയെ ബാധിക്കുന്നതെങ്ങനെ?

താളുകളിലൂടെ നീങ്ങുക.

മോഡിയുടെ കന്നി ബജറ്റ് വാഹന മേഖലയെ ബാധിക്കുന്നതെങ്ങനെ?

വാഹനങ്ങള്‍ക്കു മീതെ ചുമത്തിയിട്ടുള്ള അധിക എക്‌സൈസ് നികുതി എടുത്തു കളയല്‍, വാഹനങ്ങള്‍ക്കു മീതെയുള്ള ഇന്ററസ്റ്റ് റേറ്റുകള്‍ കുറയ്ക്കല്‍, ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് നടപ്പാക്കല്‍ തുടങ്ങിയ നിരവധി പ്രശ്‌നങ്ങളാണ് ഓട്ടോവിപണി ഉന്നയിച്ചിരുന്നത്.

മോഡിയുടെ കന്നി ബജറ്റ് വാഹന മേഖലയെ ബാധിക്കുന്നതെങ്ങനെ?

ഇവയെല്ലാം ഓട്ടോവിപണി പ്രതീക്ഷിച്ചതു പോലെ പരിഗണിച്ചിട്ടില്ല ഈ ബജറ്റില്‍. എന്നാല്‍, കോര്‍പറേറ്റ് നികുതിയില്‍ വന്‍തോതിലുള്ള ഇളവ് വരുത്തിയത് വാഹനനിര്‍മാതാക്കളെയും സന്തോഷിപ്പിക്കുന്നുണ്ട്. 70,000 കോടി രൂപയോളം അടിസ്ഥാനസൗകര്യ വികസനത്തിനായി നീക്കി വെച്ചതും കാര്‍നിര്‍മാതാക്കളെ സന്തോഷിപ്പിക്കുന്ന കാര്യമാണ്.

മോഡിയുടെ കന്നി ബജറ്റ് വാഹന മേഖലയെ ബാധിക്കുന്നതെങ്ങനെ?

എക്‌സൈസ് തീരുവയില്‍ ഇളവ് നല്‍കണമെന്ന ഓട്ടോവിപണിയുടെ ആവശ്യവും പരിഗണിക്കപെട്ടിട്ടില്ല. കാറുകള്‍ക്കും ബൈക്കുകള്‍ക്കും വില കുറയാനുള്ള സാധ്യതയാണ് ഇതോടെ അടഞ്ഞത്. യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന എക്‌സൈസ് ഡ്യൂട്ടി ഇളവ് മോഡി സര്‍ക്കാര്‍ എടുത്തു മാറ്റുകയായിരുന്നു.

മോഡിയുടെ കന്നി ബജറ്റ് വാഹന മേഖലയെ ബാധിക്കുന്നതെങ്ങനെ?

എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത നികുതി സംവിധാനം കൊണ്ടുവരാനുള്ള നീക്കമാണ് ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് (ജിഎസ്ടി) നടപ്പാക്കുന്നതിലൂടെ കേന്ദ്രം ഉദ്ദേശിക്കുന്നത്. ഇത് വേഗത്തിലാക്കുമെന്ന് പ്രഖ്യാപനം വന്നിട്ടുണ്ട്.

മോഡിയുടെ കന്നി ബജറ്റ് വാഹന മേഖലയെ ബാധിക്കുന്നതെങ്ങനെ?

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നിലവിലുള്ള നികുതിയിളവ് തുടരും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡികളും മറ്റും നല്‍കുന്നതിനായി 75 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ നീക്കി വെച്ചിട്ടുള്ളത്.

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
2015 Union Budget The Implications For The Auto Industry.
Story first published: Saturday, February 28, 2015, 16:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X