ഫോർമുല വൺ കാലണ്ടർ; ഇന്ത്യയിൽ ഇത്തവണയുമില്ല!

By Santheep

ഫോർമുല വൺ മത്സരങ്ങളുടെ 2016 സീസൺ കാലണ്ടർ പ്രഖ്യാപിച്ചു. ഇത്തവണയും ഇന്ത്യയിലെ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിലേക്ക് എഫ്1 മത്സരങ്ങളെത്തില്ല എന്ന കാര്യം പുതിയ കാലണ്ടർ വന്നതോടെ വ്യക്തമായി. ഇന്ത്യയിലെ ഫോർമുല വൺ പ്രേമികൾക്ക് ദുഖിക്കാം.

കാലണ്ടർ കാണാം താഴെ താളുകളിൽ.

ഫോർമുല വൺ കാലണ്ടർ

19 റേസുകളാണ് 2015 ഫോർമുല വൺ സീസണിലുണ്ടായിരുന്നത്. 2016ലെത്തുമ്പോൾ ഇത് 21 ഇന്റർനാഷണൽ സർക്യൂട്ടുകളായി വർധിച്ചിരിക്കുന്നു!

ഫോർമുല വൺ കാലണ്ടർ

ഇതാദ്യമായാണ് ഒറ്റ ചാമ്പ്യൻഷിപ്പിൽ ഇത്രയേറെ റേസുകൾ ഉൾപെടുത്തുന്നത്. ഏപ്രിൽ 2016ന് റേസുകൾ തുടങ്ങുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഈ കാലണ്ടറിൽ ചില മാറ്റം വരുത്തിയാണ് പുതിയ കാലണ്ടറെത്തുന്നത്. മാർച്ചിലാണ് ആദ്യത്തെ റേസ് നടക്കുക. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫോർമുല വൺ സീസണാണ് സംഭവിക്കാൻ പോകുന്നത്.

ഫോർമുല വൺ കാലണ്ടർ

ഇന്ത്യയില്‍ നിന്ന് ഗ്രാൻ പ്രീ പിന്‍വാങ്ങിയതിനു പിന്നിൽ 'തികച്ചും രാഷ്ട്രീയമായ' കാരണങ്ങളാണുള്ളതെന്ന് ഫോർമുല വൺ ഉടമ എക്ലസ്റ്റണ്‍ പറഞ്ഞിരുന്നു. ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിന്റെ ഉടമകളായ ജേപീ സ്‌പോര്‍ട്‌സ് ഇന്റര്‍നാഷണൽ ഏറെ ശ്രമങ്ങൾ നടത്തിയിട്ടും ഈ തീരുമാനത്തിൽ മാറ്റമുണ്ടാക്കാൻ സാധിച്ചിരുന്നില്ല.

ഫോർമുല വൺ കാലണ്ടർ

ഇന്ത്യയില്‍ ഗ്രാന്‍ഡ് പ്രീ നടത്തുവാന്‍ പ്രത്യേക ടാക്‌സ് ഇളവും മറ്റും അനുവദിക്കുകയില്ല എന്ന നിലപാട് സര്‍ക്കാരിനുണ്ട്. മറ്റിടങ്ങളിലെല്ലാം പ്രത്യേക ടാക്സിളവ് നൽകിയാണ് ഫോർമുല വൺ മത്സരങ്ങൾ അരങ്ങേറ്റുന്നത്. ഇന്ത്യയിൽ ഫോർമുല വൺ മത്സരങ്ങൾ വിനോദങ്ങളുടെ ഗണത്തിലാണ് പെടുന്നത്; സ്പോർട്സ് ഐറ്റമല്ല.

കാലണ്ടർ

കാലണ്ടർ

Most Read Articles

Malayalam
കൂടുതല്‍... #formula one
English summary
2016 Calendar For F1 Announced and Indian GP Does Not Make It.
Story first published: Tuesday, October 6, 2015, 18:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X